Community Geofilters

Our team has had a ton of fun drawing Geofilters and using them to decorate some of our favorite places around the world. From coffee shops in Venice to coastal towns in Oslo, we hope you’ve enjoyed discovering each little piece of art! Recently, we’ve had more and more Snapchatters ask us to help them create their own Geofilters - for marriage proposals, favorite cities, and even birthday parties!
ഞങ്ങളുടെ ടീമിന് രസകരമായ ഒട്ടേറെ ജിയോഫിൽട്ടർ ഡ്രോയിംഗുകൾ ഉണ്ട്. ലോകമെമ്പാടുമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ചിലത് അലങ്കരിക്കാൻ അവ ഉപയോഗിക്കുകയും ചെയ്യുന്നു. വെനീസിലെ കോഫി ഷോപ്പുകൾ മുതൽ ഓസ്ലോയിലെ തീരദേശ ടൗണുകൾ വരെ, ഓരോ ചെറിയ കലാസൃഷ്ടികളും കണ്ടെത്തുന്നത് നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു! സമീപകാലത്ത്, വിവാഹ പ്രൊപ്പോസലുകൾ, പ്രിയപ്പെട്ട നഗരങ്ങൾ എന്നിവ തുടങ്ങി ജന്മദിന പാർട്ടികൾക്ക് വരെ സ്വന്തമായി ജിയോഫിൽട്ടറുകൾ സൃഷ്ടിക്കാൻ സഹായിക്കാൻ കൂടുതൽ കൂടുതൽ Snapchatters ഞങ്ങളോട് ആവശ്യപ്പെടുന്നുണ്ട്!
ഇന്ന് കമ്മ്യൂണിറ്റി ജിയോഫിൽട്ടർ വെബ്സൈറ്റ് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് ആഹ്ളാദമുണ്ട്. ഇപ്പോൾ ഒരു ചെറിയ കലാസൃഷ്ടി വരയ്ക്കുന്നതും, നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും ഫലപ്രദമായ എവിടെയെങ്കിലും വെയ്ക്കുന്നതും എളുപ്പമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റി ജിയോഫിൽട്ടറുകൾ ഉപയോഗിച്ച് ലോകത്തെ അലങ്കരിക്കാനായി ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല - അവധി ദിവസങ്ങൾക്കുള്ളിൽ തന്നെ!
Back To News