Snap Partner Summit | The Future of Lenses

Today, we’re making it easier to find the right Lenses at the right time. Just press and hold on your camera screen to Scan the world around you.
ഏകദേശം നാല് വർഷം മുമ്പ്, ഞങ്ങൾ ലെൻസുകൾ അവതരിപ്പിച്ചു: നിങ്ങളുടെ സെൽഫി കാണാനുള്ള ഒരു പുതിയ മാർഗ്ഗം!
ഞങ്ങൾ ആദ്യമായി നിർമ്മിച്ച ലെൻസുകൾ സ്വയം പ്രകടനത്തിന് വേണ്ടിയുള്ളതായിരുന്നു. അടുത്തതായി വേൾഡ് ലെൻസുകൾ വന്നു: 3D സ്റ്റിക്കറുകൾ, Bitmoji, നൃത്തം ചെയ്യുന്ന ഹോട്ട് ഡോഗുകൾ എന്നിവ നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ പൊതിഞ്ഞു. ഏറ്റവും അടുത്തകാലത്ത്, ഞങ്ങൾ Snappables ആരംഭിച്ചു — നിങ്ങളുടെ മുഖം ഉപയോഗിച്ച് കളിക്കാൻ കഴിയുന്ന ഗെയിമുകൾ!
വെറും ഒരു വർഷത്തിനുള്ളിൽ, ഞങ്ങളുടെ കമ്മ്യൂണിറ്റി 400,000 ലധികം ലെൻസുകൾ സൃഷ്ടിച്ചു, ആളുകൾ ആ ലെൻസുകൾ കൊണ്ട് 15 ദശലക്ഷം തവണ കളിച്ചു! * ലെൻസ് ക്രിയേറ്റഴ്സിന് അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും, അവരുടെ പ്രേക്ഷകരെക്കുറിച്ച് കൂടുതലറിയാനും സഹായിക്കുന്നതിന് വേണ്ടി ഞങ്ങൾ ക്രിയേറ്റർ പ്രൊഫൈലുകൾ അവതരിപ്പിക്കുന്നു.
ഞങ്ങൾ അവയെ ലെൻസുകൾ എന്ന് വിളിക്കുന്നു കാരണം അവ നിങ്ങളുടെ ലോകത്തെ ഫിൽട്ടർ ചെയ്യുന്നില്ല. ചില പുതിയ കാര്യങ്ങളിൽ മുഴുകാൻ അവ നിങ്ങളെ അനുവദിക്കുന്നു. ഭാവിയിൽ എന്നെങ്കിലും, ഇത്തരത്തിലുള്ള അനുഭവങ്ങൾ സംസാരിക്കാനും സൃഷ്ടിക്കാനും പഠിക്കാനും കളിക്കാനുമുള്ള പുതിയ വഴികളുമായി നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ പൊതിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
ഇന്ന്, ശരിയായ സമയത്ത് ശരിയായ ലെൻസുകൾ കണ്ടെത്തുന്നത് ഞങ്ങൾ എളുപ്പമാക്കുന്നു.
AR ബാറും സ്കാനും
പ്ലാറ്റ്‌ഫോമിൽ പുതിയതും ഏകീകൃതവുമായ ലെൻസ് അനുഭവവും അധികമായുള്ള കരുത്തുറ്റ ക്യാമറ തിരയൽ കഴിവുകളും Snap അവതരിപ്പിക്കുന്നു. “AR ബാർ”, “സ്കാൻ” എന്നിവ ഉടൻ തന്നെ സ്നാപ്ചാറ്റർമാരിലേക്ക് പുറത്തിറങ്ങും.
Snapchat-ൽ ലെൻസുകളും ക്യാമറ തിരയൽ അനുഭവങ്ങളും കണ്ടെത്തുന്നതിനും നാവിഗേറ്റ് ചെയ്യുന്നതിനും സ്നാപ്ചാറ്റർമാർക്ക് മുമ്പത്തേക്കാളും എളുപ്പമാക്കുന്നതിനായാണ് AR ബാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. AR ബാർ ഉപയോഗിച്ച്, ഇതാദ്യമായി സ്നാപ്ചാറ്റർമാർക്ക് എല്ലാം ഒരിടത്ത് സൃഷ്ടിക്കാനും സ്കാൻ ചെയ്യാനും ബ്രൗസ് ചെയ്യാനും പര്യവേക്ഷണം ചെയ്യാനും കഴിയും.
സന്ദർഭോചിതമായി പ്രസക്തമായ ലെൻസുകളും, ക്യാമറ അടിസ്ഥാനമാക്കിയുള്ള അനുഭവങ്ങളും ഒറ്റ ടാപ്പിൽ പ്രദർശിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പുതിയ ഒരു സ്‌കാൻ ബട്ടണും AR ബാർ അവതരിപ്പിക്കും.
സ്‌കാൻ ഉപയോഗിച്ച്, ലെൻസ് സ്റ്റുഡിയോയിലൂടെ സ്‌നാപ്പിന്റെ പൊതു കമ്മ്യൂണിറ്റി സൃഷ്‌ടിച്ചവ ഉൾപ്പെടെയുള്ള പ്രസക്തമായ ലെൻസുകൾ ക്യാമറ കാഴ്‌ചയിലുള്ളവയെ അടിസ്ഥാനമാക്കി സ്‌നാപ്ചാറ്റർമാർക്കായി ചലനാത്മകമായി ദൃശ്യമാകും.
Snap പുതിയ സ്കാൻ പങ്കാളികളെയും അവതരിപ്പിക്കുന്നു.
Photomath-മായുള്ള പങ്കാളിത്തം വഴി, ക്യാമറയ്ക്കുള്ളിൽ പരിഹാരം കാണുന്നതിന് സ്നാപ്ചാറ്റർമാർക്ക് ഒരു ഗണിത സമവാക്യത്തിൽ Snapchat ക്യാമറ പോയിന്റ് ചെയ്യാൻ കഴിയും. കൂടാതെ, പങ്കാളി GIPHY-യുമായുള്ള ഒരു പുതിയ സംയോജനം Snapchat ക്യാമറ കാഴ്‌ചയിലുള്ളവയെ അടിസ്ഥാനമാക്കി, സന്ദർഭത്തിന് അനുസരിച്ച് പ്രസക്തവും ചലനാത്മകമായി സൃഷ്ടിച്ചതുമായ GIF ലെൻസുകൾ ഉപയോഗിച്ച് തങ്ങളുടെ സ്നാപ്പുകൾ അലങ്കരിക്കാൻ ഏതെങ്കിലും സ്നാപ്ചാറ്ററെ ക്ഷണിക്കും.
Lens Studio-യും “Landmarker-കളും”
Snapchat-ൽ ലെൻസുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനും ആർക്കും സൗജന്യമായി പൊതുവായി ലഭ്യമായ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനാണ് Snap-ന്റെ Lens Studio. Lens Studio സ്രഷ്‌ടാക്കൾക്കായി ലളിതമായ ടെം‌പ്ലേറ്റുകളായി Snap-ന്റെ അത്യാധുനിക കമ്പ്യൂട്ടർ വീക്ഷണവും ഗ്രാഫിക്സ് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്നു. Lens Studio വഴി Snap-ന്റെ കമ്മ്യൂണിറ്റി 400,000 ൽ അധികം ലെൻസുകൾ സൃഷ്ടിച്ചു, ആ ലെൻസുകൾ 15 ബില്ല്യൺ തവണ കളിച്ചു.
ഹാൻഡ് ട്രാക്കിംഗ്, ബോഡി ട്രാക്കിംഗ്, പെറ്റ് ട്രാക്കിംഗ് എന്നിവയ്ക്കുള്ള ടെം‌പ്ലേറ്റുകൾ‌ ഉൾപ്പെടെ ലെൻ‌സ് സൃഷ്ടിക്കുന്നതിനുള്ള കൂടുതൽ‌ കഴിവുകൾ‌ ഉൾ‌പ്പെടുത്തുന്നതിനായി ഇന്ന്‌ Snap, Lens Studio അപ്‌ഡേറ്റ് ചെയ്യുകയാണ്.
ഇതാദ്യമായി, Lens Studio-യിൽ Snap-ന്റെ എല്ലാ പുതിയ Landmarker ലെൻസ് അനുഭവങ്ങൾക്കുമുള്ള ടെം‌പ്ലേറ്റുകൾ ഉൾപ്പെടുത്തും. ഈ ലെൻസുകൾ, ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലാൻ‌ഡ്‌മാർക്കുകളെ തത്സമയം മാറ്റാൻ‌ കഴിയുന്ന ഓഗ്മെന്റഡ് റിയാലിറ്റി അനുഭവങ്ങളെ, പ്രാപ്‌തമാക്കുന്നു.
അഞ്ച് സ്ഥലങ്ങൾക്കായുള്ള ടെം‌പ്ലേറ്റുകൾ ഇന്ന് സ്രഷ്‌ടാക്കൾക്ക് ലഭ്യമാണ്: ബക്കിംഗ്ഹാം പാലസ് (ലണ്ടൻ), യുണൈറ്റഡ് സ്റ്റേറ്റ്സ് ക്യാപിറ്റൽ ബിൽഡിംഗ് (വാഷിംഗ്ടൺ, ഡിസി), ഈഫൽ ടവർ (പാരീസ്), ഫ്ലാറ്റിറോൺ ബിൽഡിംഗ് (ന്യൂയോർക്ക് സിറ്റി), ടി‌സി‌എൽ ചൈനീസ് തിയേറ്റർ (ലോസ് ഏഞ്ചൽസ്), കൂടുതൽ എണ്ണം തുടർന്നു വരുന്നുണ്ട്.
ഈ ഭൗതിക ലൊക്കേഷനുകൾ സന്ദർശിക്കുന്ന സ്നാപ്ചാറ്റർമാർക്ക് ഇന്ന് മുതൽ Landmarker പ്രവർത്തനക്ഷമമാക്കിയ ലെൻസുകൾ അനുഭവിച്ചറിയാൻ കഴിയും.
Back To News