SPS 2021: Partnering to Restore the Wild

At Snap we’re always thinking about new ways that we can use our platform to make a positive impact in the world, and we’re determined to operate our business within Earth’s planetary boundaries.

Today we’re announcing a new partnership with Re:wild to support restoration efforts in areas that have been devastated by California’s wildfires and help revitalize the region’s biodiversity.
Snap-ൽ, ലോകത്ത് നല്ല സ്വാധീനം ചെലുത്താൻ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ കഴിയുന്ന പുതിയ വഴികളെക്കുറിച്ച് ഞങ്ങൾ എപ്പോഴും ചിന്തിക്കുന്നു, ഒപ്പം ഭൂമിയുടെ ഗ്രഹ അതിർത്തികൾക്കുള്ളിൽ ഞങ്ങളുടെ ബിസിനസ് നടത്താൻ ഞങ്ങൾ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു.
കാലിഫോർണിയയിലെ കാട്ടുതീ നശിപ്പിച്ച പ്രദേശങ്ങളിലെ നിർമാണപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രദേശത്തിന്റെ ജൈവവൈവിധ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കാനായി റീ:വൈൽഡുമായി ചേർന്ന് ഞങ്ങൾ ഇന്ന് ഒരു പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നു.
2018-ലെ വൂൾസിയും 2013-ലെ സ്പ്രിംഗ് കാട്ടുതീയും ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ 10,000 നാട്ടു മരങ്ങളും 1,00,000 സസ്യങ്ങളും നടുന്നതിന്, റീ: വൈൽഡ്, നാഷണൽ പാർക്ക് സർവീസ്, സാന്താ മോണിക്ക മൗണ്ടൻസ് ഫണ്ട് എന്നിവയ്‌ക്കൊപ്പം ഞങ്ങൾ നിക്ഷേപം നടത്തുന്നു.
ഞങ്ങളുടെ ഡിസ്കവർ പ്ലാറ്റ്‌ഫോമിലെ യഥാർഥ ഉള്ളടക്കവും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന AR അനുഭവങ്ങളും പുനസ്ഥാപന ശ്രമങ്ങളെ എങ്ങനെ സഹായിക്കാമെന്നതും ഉൾക്കൊള്ളുന്ന ഒരു ഇൻ-ആപ്പ് വിദ്യാഭ്യാസ അവബോധ കാമ്പെയ്‌ൻ ഉപയോഗിച്ച് ഈ സീസണിൽ ഞങ്ങളുടെ ശ്രമങ്ങൾ വിപുലീകരിക്കും.
കൂടുതൽ സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കുന്നതിന് ഞങ്ങളുടെ പങ്ക് ഞങ്ങൾ ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം അടിത്തറ നൽകുന്നു. ഞങ്ങൾ അടുത്തിടെ പുറത്തിറക്കിയ വാർഷിക CitizenSnap റിപ്പോർട്ടിൽ, ഭൂതകാലത്തെയും ഭാവിയിലെയും പ്രസാരണങ്ങൾക്ക് കാർബൺ ന്യൂട്രൽ ആയി മാറുക, ശാസ്ത്രീയ അടിത്തറയുള്ള ലക്ഷ്യങ്ങൾ നിശ്ചയിച്ച് ഞങ്ങളുടെ ഹരിതഗൃഹ പ്രസാരണം കുറയ്ക്കുക, ആഗോളതലത്തിൽ Snap-ന്റെ സേവനങ്ങൾക്കും സൗകര്യങ്ങൾക്കുമായി 100 ശതമാനം പുനരുപയോഗ വൈദ്യുതി വാങ്ങുക എന്നിവ ഉൾപ്പെടുന്ന ഞങ്ങളുടെ കാലാവസ്ഥാ നയത്തിന്റെ വിശദാംശങ്ങൾ ഞങ്ങൾ പങ്കുവെച്ചു.
ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പിന്തുണയ്‌ക്കുന്നതിനും നമ്മുടെ ഗ്രഹത്തെ പരിപാലിക്കുന്നതിനും ഞങ്ങൾ തുടരുന്ന മാർഗങ്ങളിൽ ഒന്നാണ്, പരിസ്ഥിതിയോടുള്ള ഞങ്ങളുടെ ഉത്തരവാദിത്തം. പരിസ്ഥിതിയെ പരിരക്ഷിക്കുന്നതിന് നിങ്ങളും പ്രാധാന്യത്തോടെ മുൻഗണന കൊടുക്കുന്നതായി ഞങ്ങൾക്കറിയാം, അതിനാൽ ഈ ശ്രമങ്ങളെക്കുറിച്ച് ഞങ്ങളും ആകാംഷയുള്ളവരാണ്.
ഈ വർഷം പരിസ്ഥിതിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത, ഞങ്ങളുടെ വിസ്മയിപ്പിക്കുന്ന പങ്കാളികളെല്ലാം ആഘോഷിക്കുന്ന ഒരു വാർഷിക ഇവന്റായ വാർഷിക Snap പങ്കാളി ഉച്ചകോടിയിലെ വെർച്വൽ പരിസ്ഥിതിക്ക് ഞങ്ങളെ ചോദിപ്പിച്ചു. അനുബന്ധ യാഥാർത്ഥ്യത്തിലൂടെ, സതേൺ കാലിഫോർണിയയിലെ ദേശീയ വനങ്ങളുടെയും സംസ്ഥാന പാർക്കുകളുടെയും പ്രചോദനം ഉൾക്കൊണ്ട് ഒരു 3D രംഗം ഞങ്ങൾ സൃഷ്ടിച്ചു. നമ്മുടെ ഗ്രഹത്തിലെ ജീവികളുടെ വൈവിധ്യത്തിന് സഹായിക്കുന്ന ഈ പ്രദേശങ്ങളിലെ ജൈവവൈവിധ്യത്തെ മാനിച്ചുകൊണ്ടാണ് ഇത് ചെയ്തത്. റീ: വൈൽഡുമായി സഹകരിച്ച്, വനത്തിലെ കാഴ്ചകളും ശബ്ദങ്ങളും ഉപയോഗിച്ച് ഒരു 360 വേൾഡ് ലെൻസും ഞങ്ങൾ സൃഷ്ടിച്ചു. സ്‌നാപ്‌ചാറ്റർമാർ എവിടെയായിരുന്നാലും വന പര്യവേക്ഷണം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. നിങ്ങൾതന്നെ ഒന്ന് നോക്കി, ചുവടെയുള്ള Snapcode ഉപയോഗിച്ച് ഇത് പരിശോധിക്കുക. ഒരു മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് നിങ്ങളോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു!
Back To News