Snapchat Turns 1 Today

As you know, it takes a village to raise a child (or one really good nanny). In our case, it took a village. We’re humbled and flattered by all the love and support we’ve received from the Snapchat community.
നിങ്ങൾക്കറിയാവുന്നതുപോലെ, ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് (അല്ലെങ്കിൽ ഒരു നല്ല വല്യമ്മ വേണം). ഞങ്ങളുടെ സാഹചര്യത്തിൽ അതൊരു ഗ്രാമമായിരുന്നു. Snapchat കമ്മ്യൂണിറ്റിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച സ്നേഹവും പിന്തുണയും ഞങ്ങളെ വിനീതരാക്കുകയും അഭിമാനം നൽകുകയും ചെയ്യുന്നു.
ഇത് അൽപ്പം പറഞ്ഞു പഴകിയ ശൈലിയാണെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങൾക്ക് പ്രധാനപ്പെട്ട മൂന്ന് ആശയങ്ങൾ പങ്കിടാനുള്ള മികച്ച സമയമാണ് ഇതെന്ന് തോന്നുന്നു. അടുത്ത വർഷം Snapchatവികസിപ്പിക്കുമ്പോൾ ഈ ആശയങ്ങളാണ് ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ നയിക്കുക.
സുഹൃത്തുക്കളുമായി യഥാർത്ഥമായ നിമിഷങ്ങൾ പങ്കിടുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇതെല്ലാം ഭാവനയിലെ അവധിക്കാലങ്ങൾ, സുഷി ഡിന്നറുകൾ, അല്ലെങ്കിൽ മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നിവയെക്കുറിച്ചുള്ളതല്ല. ചില സമയങ്ങളിൽ ഇത് ഒരു തമാശ, രസകരമായ മുഖഭാവം അല്ലെങ്കിൽ ഒരു വളർത്തു മത്സ്യത്തിന്റെ ആശംസയാണ്.
ആ നിമിഷങ്ങൾ പങ്കിടുന്നത് രസകരമായിരിക്കണം. നമ്മളെ നന്നായി അറിയുന്ന ആളുകളുമായി ആശയവിനിമയം നടത്തുന്നത് കൂടുതൽ രസകരമാണ്. നമ്മുടെ സുഹൃത്തുക്കളേക്കാൾ നമ്മളെ ചിരിപ്പിക്കാൻ മറ്റാർക്കും കഴിയില്ലെന്ന് നമുക്കറിയാം.
നശ്വരതയ്ക്ക് ഒരു മൂല്യമുണ്ട്. മികച്ച സംഭാഷണങ്ങൾ മാന്ത്രികതയുള്ളതാണ്. അതിനാലാണ് അവ പങ്കിട്ടതും ആസ്വദിച്ചതും എന്നാൽ സംരക്ഷിക്കാത്തതും.
നിങ്ങളുടെ പിന്തുണയ്ക്ക് വീണ്ടും നന്ദി പറയുന്നു.
Back To News