We’re Sorry

We’ve been working day and night to accommodate the massive increases in traffic on the Snapchat service and prepare for a major product update. With millions of snaps sent every day, sometimes our servers are slower than we’d like. To address that problem we developed a faster way to write data to our servers. Unfortunately, this morning, when we pushed that change, some account data was corrupted. This affected 0.3% of our users.
Snapchat സേവനത്തിലെ ട്രാഫിക്കിലുണ്ടായ വൻ വർദ്ധനവ് കൈകാര്യം ചെയ്യാനും ഒരു പ്രധാന ഉൽപ്പന്ന അപ്‌ഡേറ്റിനായി തയ്യാറെടുക്കാനുമായി ഞങ്ങൾ രാവും പകലും ജോലി ചെയ്യുകയാണ്. ഓരോ ദിവസവും ദശലക്ഷക്കണക്കിന് സ്‌നാപ്പുകൾ അയയ്‌ക്കുന്നതിനാൽ, ചിലപ്പോൾ ഞങ്ങളുടെ സെർവറുകൾക്ക് ഞങ്ങൾ ആഗ്രഹിക്കുന്നതിനേക്കാൾ വേഗത കുറയും. ആ പ്രശ്‌നം പരിഹരിക്കുന്നതിന് ഞങ്ങളുടെ സെർവറുകളിലേക്ക് ഡാറ്റ രേഖപ്പെടുത്താനുള്ള വേഗതയേറിയ ഒരു മാർഗ്ഗം ഞങ്ങൾ വികസിപ്പിച്ചു. നിർഭാഗ്യവശാൽ, ഇന്ന് രാവിലെ ഞങ്ങൾ ആ മാറ്റം വരുത്തിയപ്പോൾ ചില അക്കൗണ്ട് ഡാറ്റകൾ തകരാറിലായി. ഇത് ഞങ്ങളുടെ 0.3% ഉപയോക്താക്കളെ ബാധിച്ചു.
Snapchat നിലയ്ക്കുമ്പോൾ അത് എത്രത്തോളം നിരാശപ്പെടുത്തുന്നതാണെന്ന് ഞങ്ങൾക്കറിയാം.  സുഹൃത്തുക്കളുമായി സമ്പർക്കം പുലർത്താനും പരസ്പരം നോക്കി ചിരിക്കാനുമുള്ള ഞങ്ങളുടെ പ്രിയപ്പെട്ട മാർഗ്ഗമാണിത്. ഞങ്ങളുടെ ശ്രദ്ധേയരായ സ്‌നാപ്പർമാർക്ക് ഞങ്ങളുടെ സേവനം നൽകാൻ കഴിയാത്തത് വേദനിപ്പിക്കുന്ന കാര്യമാണ്.
Twitter, ഇമെയിൽ, Facebook എന്നിവ വഴിയുള്ള നിങ്ങളുടെ പിന്തുണയെ ഞങ്ങൾ ശരിക്കും അഭിനന്ദിക്കുന്നു. പ്രശ്നം ബാധിച്ച എല്ലാവരുമായും ഞങ്ങൾ ബന്ധപ്പെടുന്നതിനാൽ ആ അക്കൗണ്ടുകളിലേക്കുള്ള ആക്സസ് പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ആരംഭിക്കാൻ ഞങ്ങൾക്ക് കഴിയും. നിങ്ങൾക്ക് തുടർന്നും പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക: support@snapchat.com
ശരിക്കും ആവേശമുണർത്തുന്ന ചില ഉൽപ്പന്ന പ്രഖ്യാപനങ്ങൾ വരുകയാണ് - കാത്തിരിക്കുക, ആഹ്ളാദകരമായ സ്‌നാപ്പിംഗ് ആശംസിക്കുന്നു! ഇന്ന് നിങ്ങളെ നിരാശപ്പെടുത്തിതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
Back To News