2021, ഡിസംബർ 07
2021, ഡിസംബർ 07

Introducing 523

Today, we’re excited to announce 523 - our first content accelerator program.

ഞങ്ങൾ ആളുകൾക്ക് ആധികാരികമായി തങ്ങളെത്തന്നെ പ്രകടിപ്പിക്കാൻ കഴിയേണ്ടതിന് Snapchat സ്ഥാപിച്ചു, അതുവഴി അവരുടെ യഥാര്‍ത്ഥ സുഹൃത്തുക്കളെ ബന്ധപ്പെടാനും, ചുറ്റുമുള്ള ലോകത്തെ കുറിച്ച് കൂടുതൽ മനസിലാക്കാനും കഴിയുന്ന ഒരു ഇടം സൃഷ്ടിച്ചിരിക്കുന്നു. വെനീസിലെ 523 ഓഷ്യൻ ഫ്രണ്ട് വാക്കിലുള്ള ഞങ്ങളുടെ ഒരു ചെറിയ ഓഫീസിൽ മുളപൊട്ടിയ ഒരു വലിയ ആശയം ആയിരുന്നു അത്.

ഞങ്ങൾ ബിസിനസ്സ് നടത്തുന്ന രീതി മുതൽ, ഞങ്ങൾ രൂപകൽപ്പന ചെയ്യുന്ന ഉൽപ്പന്നങ്ങൾ വരെ, ഞങ്ങൾ സൃഷ്ടിക്കുന്ന അനുഭവങ്ങളും ഉള്ളടക്കവും വരെ -- Snap-ൽ ഞങ്ങൾ ചെയ്യുന്ന എല്ലാത്തിനും DIE അടിസ്ഥാനമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ മനഃപൂർവം ക്യൂറേറ്റ് ചെയ്യുന്ന ഡിസ്‌കവർ ഉള്ളടക്ക പ്ലാറ്റ്‌ഫോം, ഞങ്ങളുടെ Snapchat കമ്മ്യൂണിറ്റിയുടെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിൽ പങ്കാളികളിൽ നിന്നുള്ള ഉള്ളടക്കം അവതരിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ഓരോ മാസവും (2021) ഡിസ്കവറില്‍ 100 ദശലക്ഷത്തിലധികം സ്‌നാപ്‌ചാറ്റര്‍മാര്‍ വിനോദ ഉള്ളടക്കം കാണുന്നതിനാൽ, അവരുടെ തനതായ വ്യക്തിത്വത്തോടും വ്യത്യസ്ത അഭിരുചികളോടും ഇണങ്ങുന്ന ഉള്ളടക്കം സൃഷ്‌ടിക്കുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാണ്.

ഇന്ന് ഞങ്ങള്‍ ആവേശത്തോടെ അവതരിപ്പിക്കുന്നു 523 - ഞങ്ങളുടെ ആദ്യത്തെ ഉള്ളടക്ക ആക്സിലറേറ്റർ പ്രോഗ്രാം - പരമ്പരാഗതമായി ആക്‌സസും വിഭവങ്ങളും ഇല്ലാത്ത ക്രിയേറ്റീവുകളെയും ചെറിയ, ന്യൂനപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള ഉള്ളടക്ക കമ്പനികളെയും പിന്തുണയ്‌ക്കാനും സ്പോട്ട്‌ലൈറ്റ് ചെയ്യാനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നത് - പ്രത്യേകിച്ചും വലിയ എതിരാളികളുമായും പ്രസാധകരുമായി താരതമ്യം ചെയ്യുമ്പോൾ. ഡിസ്കവറിലെ ഉള്ളടക്ക വിതരണത്തിലൂടെ അവരുടെ ബിസിനസ്സിനെയും പ്രേക്ഷകരെയും വളർത്തിയെടുക്കാൻ അവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം.

ഇന്ന് മുതൽ, ഈ പ്രോഗ്രാം ഫെബ്രുവരി 1 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നു. കൂടുതലറിയാനും അപേക്ഷിക്കാനുമായി https://523.snap.com/ സന്ദര്‍ശിക്കുക

ആറ് മാസ കാലയളവിൽ, വിജയികളായ പരമാവധി 20 അപേക്ഷകർക്ക് Snap ഇനിപ്പറയുന്നവ നൽകും: 

  • ധനസഹായവും വിഭവങ്ങളും -- ഡിസ്കവറിനായി ഉള്ളടക്കം സങ്കൽപ്പിക്കാനും ചിത്രീകരിക്കാനുമുള്ള അപേക്ഷകരുടെ മുതല്‍മുടക്കിനെ പിന്തുണയ്ക്കുന്നതിന് പ്രതിമാസം $10,000 USD ധനസഹായം. 

  • 1:1 മാര്‍ഗ്ഗദര്‍ശനം-- അപേക്ഷകരുടെ ഇടപഴകലും ബിസിനസ്സ് ലക്ഷ്യങ്ങളും വർദ്ധിപ്പിക്കുന്നതിന് Snapchat പ്ലാറ്റ്‌ഫോം എങ്ങനെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ഞങ്ങളുടെ ഉള്ളടക്കം + മീഡിയ പാർട്ണർഷിപ്പ് ടീമിൽ നിന്നുള്ള ഉപദേശങ്ങള്‍.

  • പങ്കാളിക്കുള്ള പരിശീലനം-- സൃഷ്ടിപരമായ വൈദഗ്ധ്യം, ധനസമ്പാദനം എന്നിവയും അതിലേറെയും ഉൾപ്പെടെ - Snapchat-ൽ ഉടനീളമുള്ള വിദഗ്ധരുടെ സെഷനുകൾക്കൊപ്പം വിജയിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്ന പ്രത്യേക പരിശീലനരീതികള്‍.

  • വെളിപ്പെടുത്തലും വിപണനവും -- 523 പ്രോഗ്രാമുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളിലും പൊതു പരിപാടികളിലും ഉൾപ്പെടുത്തൽ. പ്രോഗ്രാമിന് സമയവും വിഭവങ്ങളും പ്രദാനം ചെയ്യുന്ന സ്പോണ്‍സര്‍മാരുമായി ബന്ധം സ്ഥാപിക്കാനുള്ള അവസരവും പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. സ്പോണ്‍സര്‍മാരില്‍ ഇവരുമുണ്ട്: AT&T, Nissan, Target, State Farm, Unilever, Uber Eats, McDonalds.  

  • കമ്മ്യൂണിറ്റി ഇടപഴകൽ -- 523 പ്രോഗ്രാമിനുള്ളിൽ മറ്റ് കമ്പനികളുമായി ബന്ധപ്പെടാനും Snapchat വഴി ശക്തമായ ഒരു ശൃംഖല നിർമ്മിക്കാനുമുള്ള അവസരം.

523-ൽ നിന്ന് ഞങ്ങൾ ഒരുപാട് മുന്നോട്ട് പോയി, പക്ഷേ ഈ സംഖ്യ ഇപ്പോഴും ഞങ്ങൾക്ക് വളരെയധികം അർത്ഥമാക്കുന്നു. ഞങ്ങൾ ഈ പ്രോഗ്രാമിന് അതിന്റെ പേര് നൽകി, കാരണം ഇത് ഞങ്ങൾ ആഗ്രഹിക്കുന്ന എല്ലാറ്റിനെയും പ്രതിനിധീകരിക്കുന്നു: നമ്മുടെ ഭൂതകാലത്തിന്റെ ഒരു അംഗീകാരം, അത് തങ്ങള്‍ക്ക് സാധ്യമായ കാര്യങ്ങൾ പുനർവിചിന്തനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതുമാണ്.

നിങ്ങളിൽ നിന്ന് കേൾക്കാൻ ഞങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്നു!

Back To News