ഉന്നത മാനേജ്‌മെന്റ് സംഘം

റെബേക്ക മോറോ
ചീഫ് അക്കൗണ്ടിംഗ് ഓഫീസർ
മിസ്. മൊറോ സെപ്റ്റംബർ 2019 മുതൽ ഞങ്ങളുടെ ചീഫ് അക്കൗണ്ടിംഗ് ഓഫീസറായാണ് സേവനം അനുഷ്ഠിച്ചുവരുന്നത്. ജാനുവരി 2018 മുതൽ ഓഗസ്റ്റ് 2019 വരെ, മിസ്. മൊറോ GoDaddy Inc.-യിലുളള ചീഫ് അക്കൗണ്ടിംഗ് ഓഫീസറായും, മാർച്ച് 2015 മുതൽ ജനുവരി 2018 വരെ ഫിനാൻസ് വൈസ് പ്രസിഡന്റായി, ടെക്നിക്കൽ അക്കൗണ്ടിംഗ് ആൻഡ് റിപോർട്ടിങ്ങിന്റെ മേധാവിയായും പ്രവർത്തിച്ചു. അതിന് മുമ്പ്, മിസ്. മൊറോ Deloitte & Touche LLP-ലിൽ വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ, 2013 ആഗസ്റ്റ് മുതൽ 2015 മാർച്ച് വരെ അഡ്വൈസറി സർവീസസ് പ്രാക്ടീസ് എന്ന വിഭാഗത്തിൽ മാനേജിംഗ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും, 2008 ഒക്ടോബർ മുതൽ 2013 ആഗസ്റ്റ് വരെ അതേ പ്രാക്ടീസ് വിഭാഗത്തിൽ സീനിയർ മാനേജർ ആയി സേവനമനുഷ്ഠിക്കുകയും ചെയ്തു. മിസ്. മൊറോ യൂണിവേഴ്സിറ്റി ഓഫ് ഐഡഹോയിൽ നിന്നുള്ള ബിസിനസ് ആൻഡ് അക്കൗണ്ടിങ്ങിൽ ബിഎസ് ബിരുദവും, യൂണിവേഴ്സിറ്റി ഓഫ് യൂട്ടയിൽ നിന്നും ഡേവിഡ് എക്ക്ലസ് സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് മാസ്റ്റേഴ്സ് ഓഫ് അക്കൗണ്ടൻസി ബിരുദവും നേടിയിട്ടുണ്ട്.
മിസ്. മൊറോ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഡെറിക് ആൻഡർസൺ-നോട് റിപ്പോർട്ട് ചെയ്യുന്നു.