ഇന്ന്, എങ്ങനെയാണ് സംസ്കാരം, പ്രായം, സാങ്കേതികവിദ്യ എന്നിവ സൗഹൃദത്തിലെ മുൻഗണനകളും സമീപനങ്ങളും രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഓസ്ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിലുള്ള 10,000 ആളുകളിൽ നടത്തിയ ഒരു ആഗോള പഠനം ഞങ്ങൾ പുറത്തിറക്കി. ഡാറ്റയെ സന്ദർഭോചിതമാക്കുന്നതിനായി ലോകമെമ്പാടുമുള്ള, സൗഹൃദത്തിൽ വിദഗ്ധരായ പത്തുപേർ റിപ്പോർട്ടിലേക്ക് സംഭാവന നൽകി.
“നിങ്ങളുടെ യഥാർത്ഥ സുഹൃത്തുക്കളുമായുള്ള സ്വയംപ്രകടനവും ആഴത്തിലുള്ള ബന്ധവും പ്രാപ്തമാക്കുന്നതിനുള്ള ഒരു വേദിയായാണ് Snapchat തുടക്കത്തിൽ തന്നെ രൂപകൽപ്പന ചെയ്തിട്ടുള്ളത്, ഇത് സൗഹൃദത്തിലും സംസ്കാരങ്ങളിൽ ഉടനീളമുള്ള വ്യത്യാസങ്ങളും സംബന്ധിച്ച ഞങ്ങളുടെ താൽപ്പര്യത്തെ നയിച്ചു,” ആമി മൗസവി, Snap Inc. ഹെഡ് ഓഫ് കൺസ്യൂമർ ഇൻസൈറ്റ്സ് പറഞ്ഞു. “ലോകമെങ്ങുമുള്ള സൗഹൃദം വളരെ വ്യത്യസ്തമായി കാണപ്പെടുമ്പോഴും, അത് നമ്മുടെ സന്തോഷത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് നമുക്കറിയാം, Snapchat-ലൂടെ അത് ആഘോഷിക്കുന്നതിനും ഉൽക്കൃഷ്ടമാക്കുന്നതിനുമുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിൽ ഞങ്ങൾ ഏറെ പ്രതിജ്ഞാബദ്ധരാണ്.”
സർവേയിൽ പങ്കെടുത്ത എല്ലാ വിപണികളിലും, ആളുകളുടെ ശരാശരി സോഷ്യൽ സർക്കിളിൽ 4.3 മികച്ച സുഹൃത്തുക്കളും 7.2 സുഹൃത്തുക്കളും 20.4 പരിചയക്കാരും ഉൾപ്പെടുന്നു. ആഗോളതലത്തിൽ, മിക്ക ആളുകളും അവരുടെ ജീവിതകാലത്തെ ഏറ്റവും നല്ല സുഹൃത്തിനെ ശരാശരി 21 വയസ്സിൽ കണ്ടുമുട്ടുന്നു. “സത്യസന്ധത”, “ആധികാരികത” എന്നിവയാണ് ഒരു മികച്ച സുഹൃത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളെന്നും, സുഹൃത്തുക്കളെ സൃഷ്ടിക്കുമ്പോൾ “ടാപ്പ് ചെയ്യാൻ ഒരു വലിയ സോഷ്യൽ നെറ്റ്‌വർക്ക് ഉണ്ട്” എന്നതിന് നിസ്സാര പ്രാധാന്യമേ ഉള്ളുവെന്നും പ്രതികരിച്ചവർ അഭിപ്രായപ്പെട്ടു.
ഇനിപ്പറയുന്നവ ഉൾപ്പെടെ, സൗഹൃദത്തിന്റെ സ്വഭാവത്തെക്കുറിച്ച് സൗഹൃദ റിപ്പോർട്ട് പുതിയ വെളിച്ചം ചൊരിയുന്നു:
സൗഹൃദത്തിന്റെ വ്യത്യസ്ത സംസ്കാരങ്ങളുടെ വ്യാഖ്യാനം സൗഹൃദ സർക്കിളുകളെയും മൂല്യങ്ങളെയും എങ്ങനെയാണ് ബാധിക്കുന്നത്.
സൗഹൃദം സന്തോഷവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ഞങ്ങൾ പങ്കിടുന്നതിന്റെ വൈവിധ്യവും സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ നമുക്ക് എന്ത് തോന്നും എന്നതും നമ്മുടെ സർക്കിളിന്റെ വലുപ്പം, ലിംഗഭേദം, തലമുറ എന്നിവയെയും അതിലേറെ കാര്യങ്ങളെയും അടിസ്ഥാനമാക്കി ഗണ്യമായി വ്യത്യാസപ്പെട്ടേക്കാം.
നമ്മൾ ജനിച്ച തലമുറ സൗഹൃദത്തോടുള്ള നമ്മുടെ മനോഭാവത്തെ വളരെയധികം സ്വാധീനിക്കുന്നു - കൂടാതെ ഒരു ചെറിയ ഗ്രൂപ്പിന്റെ അടുപ്പത്തിനും കൂട്ടുകെട്ടിനും അനുകൂലമായി വ്യാപകമായ നെറ്റ്‌വർക്കുകൾക്കായുള്ള മില്ലേനിയലുകളുടെ ആഗ്രഹത്തിൽ നിന്ന് വ്യത്യസ്ഥമായി ജൻ Z അവരുടെ സമീപനത്തെ ക്രമീകരിക്കുന്നു.
“മറ്റ് ബന്ധങ്ങളിൽ നിന്ന് സൗഹൃദങ്ങളെ വേർതിരിക്കുന്ന ഏറ്റവും വലിയ കാര്യം അവ സ്വമേധയാ ഉള്ളതാണ് എന്നതാണ്,” തെറാപ്പിസ്റ്റും സൗഹൃദ ഗവേഷകനുമായ മിറിയം കിർമായർ പറഞ്ഞു. “നമ്മുടെ കുടുംബം, പങ്കാളികൾ, കുട്ടികൾ എന്നിവരുമായുള്ള ബന്ധത്തിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ സുഹൃത്തുക്കളുമായി, പരസ്പരം ജീവിതത്തിൽ പങ്കാളികളാകണമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ സൗഹൃദങ്ങളിൽ നിക്ഷേപം നടത്താൻ നമ്മൾ നിരന്തരം തിരഞ്ഞെടുക്കേണ്ടതുണ്ട്—അതിൽ ഇടപെടുന്നതിനും കാണിക്കുന്നതിനും. അത് തുടർന്ന് പോരുന്ന ഒരു അചഞ്ചലമായ തിരഞ്ഞെടുപ്പാണ്, അത് നമ്മുടെ സുഹൃദ്‌ബന്ധങ്ങളിൽ സന്തോഷവും ആത്മാഭിമാനവും അനുഭവിക്കുന്നതിൽ വളരെയധികം സ്വാധീനിക്കുന്നു.”
ഈ ആഗോള സർവേയിൽ നിന്ന് നേടിയ ഉൾക്കാഴ്ചകളുടെ മാതൃകകളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
സാംസ്കാരിക സ്വാധീനം
ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളായ യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളേക്കാൾ മൂന്നിരട്ടി മികച്ച സുഹൃത്തുക്കളുണ്ടെന്ന് ആളുകൾ റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും മികച്ച സുഹൃത്തുക്കളുടെ ശരാശരി എണ്ണം 6.6 ഉള്ള സൗദി അറേബ്യക്കാണ്, യുകെയിൽ ഏറ്റവും കുറഞ്ഞ 2.6 ആണ്. യുഎസിലെ ആളുകൾക്ക് മികച്ച സുഹൃത്തുക്കളുടെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ശരാശരി സംഖ്യയായ 3.1 ഉള്ളത്, മാത്രമല്ല മറ്റേതൊരു രാജ്യത്തേക്കാളും ഒരു മികച്ച സുഹൃത്ത് മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്യാൻ സാധ്യതയുമുണ്ട്.
“ബുദ്ധിയും സംസ്കാരവുമുള്ള” സുഹൃത്തുക്കളെ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലുള്ളവർ കൂടുതൽ വിലമതിക്കുന്നു, അതേസമയം യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ “വിഭജിക്കാത്തതിന്” കൂടുതൽ പ്രാധാന്യമുണ്ട്.
ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലുള്ളവർ ഒരു “വലിയ സോഷ്യൽ നെറ്റ്‌വർക്ക്” ഒരു മികച്ച സുഹൃത്തിന് ഉണ്ടായിരിക്കേണ്ട അനിവാര്യ ഗുണമാണെന്ന് പറയുന്നത് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് നാലിരട്ടി കൂടുതലാണ്. യഥാർത്ഥത്തിൽ, ആഗോളതലത്തിലെ ശരാശരിയിൽ, “ഒരു വലിയ സോഷ്യൽ നെറ്റ്‌വർക്ക് ഉണ്ടായിരിക്കുക” എന്നത് ഒരു മികച്ച സുഹൃത്തിൽ ആളുകൾ അന്വേഷിക്കുന്ന ഏറ്റവും പ്രധാന്യം കുറഞ്ഞ ഗുണനിലവാരമാണ്.
സൗഹൃദ വലയങ്ങ ളും ആശയവിനിമയവും
ആഗോളതലത്തിൽ, 88% ആളുകൾ ഓൺലൈനിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നത് ആസ്വദിക്കുന്നു. ഞങ്ങളോട് പ്രതികരിച്ചവർക്ക് ഓൺലൈൻ ആശയവിനിമയത്തിൽ അവർ എന്താണ് ആസ്വദിക്കുന്നതെന്ന് വിശദീകരിക്കുന്നതിന് ഒന്നിലധികം ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ കഴിഞ്ഞു, അതിനൊപ്പം നേട്ടങ്ങളെക്കുറിച്ചുള്ള കരാറുമുണ്ട്. എല്ലാ പ്രദേശങ്ങളിലും, 32% ആളുകൾ “സുഹൃത്തുക്കളുമായി വേഗത്തിലും എളുപ്പത്തിലും സംസാരിക്കാനുള്ള” കഴിവ് അവരുടെ പ്രിയപ്പെട്ട വിശദീകരണമായി തിരഞ്ഞെടുത്തു.
സുഹൃത്തുക്കളുമായോ വ്യക്തിപരമായോ ഓൺലൈനിലോ ഇടപഴകുന്നത് നമുക്ക് ഏറെ പോസിറ്റീവ് വികാരങ്ങൾ നൽകുന്നു: ആഗോളതലത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന മൂന്ന് കാര്യങ്ങൾ “സന്തോഷം,” “സ്നേഹിക്കപ്പെടുക”, “പിന്തുണയ്ക്കുക” എന്നിവയാണ്. എന്നിരുന്നാലും, ഓൺലൈൻ സംഭാഷണങ്ങൾ പിന്തുടരുന്ന പുരുഷന്മാരേക്കാൾ സ്ത്രീകൾ ഈ വികാരങ്ങൾ അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു.
ശരാശരി സുഹൃത്തുക്കളുടെ തരത്തിന്റെ ശരാശരി എണ്ണത്തിന്റെ കാര്യം വരുമ്പോൾ, കൂടുതൽ പൊതു പ്ലാറ്റ്ഫോമുകളുടെ ഉപയോക്താക്കൾക്ക് വലിയ ഗ്രൂപ്പുകളുടെ കണക്ഷനുകളുണ്ടെങ്കിലും സ്വകാര്യ ആശയവിനിമയ പ്ലാറ്റ്ഫോമുകൾ ഇഷ്ടപ്പെടുന്നവരേക്കാൾ യഥാർത്ഥ സുഹൃത്തുക്കൾ കുറവാണ്. Snapchat ഉപയോക്താക്കൾക്ക് ഉയർന്ന “മികച്ച സുഹൃത്തുക്കൾ”, “ഉറ്റസുഹൃത്തുക്കൾ”, “പരിചയക്കാർ” എന്നിവ കുറവാണ്. അതേസമയം Facebook ഉപയോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ “മികച്ച സുഹൃത്തുക്കൾ” ഉണ്ട്; Instagram ഉപയോക്താക്കളിൽ ഏറ്റവും കൂടുതൽ “പരിചയക്കാർ” ഉണ്ട്.
തലമുറയുടെ സ്വാധീനങ്ങൾ
ആഗോളതലത്തിൽ, ജൻ Z-നും മില്ലേനിയലുകൾക്കും ഓൺലൈനിൽ സുഹൃത്തുക്കളോട് സംസാരിക്കുന്നതിനോടുള്ള ഇഷ്ടത്തിൽ അതിശയമില്ല - 13% ജൻ X-ഉം 26% ബേബി ബൂമറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, യഥാക്രമം 7% ഉം 6% ഉം മാത്രമാണ് തങ്ങൾ ഇത് ആസ്വദിക്കുന്നില്ലെന്ന് പറഞ്ഞത്. യുവതലമുറയും ദൃശ്യപരമായ ആശയവിനിമയത്തിൽ മൂല്യം കാണുന്നു—61% പേർ വാക്കുകൾ കൊണ്ട് തങ്ങൾക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത, പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറയാൻ വീഡിയോയും ഫോട്ടോകളും സഹായിക്കുമെന്ന് വിശ്വസിക്കുന്നു.
ഗവേഷണത്തിൽ ഉടനീളം, തലമുറകളിലെ “പങ്കിടുന്നതിൽ സന്തോഷമുള്ളവർ” ആയി മില്ലേനിയലുകൾ ആഗോളതലത്തിൽ ഉയർന്നുവന്നു. സർവേയിൽ പങ്കെടുത്ത എല്ലാ വിഭാഗങ്ങളിലും “ഞാൻ അത് പങ്കിടില്ല” എന്ന് ഏറ്റവും കുറവ് പറഞ്ഞവർ മില്ലേനിയലുകളാണ്. മറ്റേതൊരു തലമുറയേക്കാളും കൂടുതലായി മില്ലേനിയലുകൾ Instagram അല്ലെങ്കിൽ Facebook പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രശ്നങ്ങൾ പൊതുവായി പങ്കിടും. കൂടാതെ, വിപുലമായ സോഷ്യൽ നെറ്റ്‌വർക്ക് ഉള്ള ഒരു മികച്ച സുഹൃത്തിനെ അവർ ആഗ്രഹിക്കുന്നു. മറ്റേതൊരു തലമുറയേക്കാളും കൂടുതലായി “സാധ്യമായത്ര സുഹൃത്തുക്കളെ” മില്ലേനിയലുകൾ ആഗ്രഹിക്കുന്നു.
ജൻ Z മില്ലേനിയലുകളുടെ കാൽപ്പാടുകളെ പിന്തുടരുന്നതായി തോന്നുന്നില്ല, പകരം അവർ തങ്ങളുടെ സുഹൃദ്‌ബന്ധങ്ങളിൽ അടുപ്പം തേടുന്നു, മറ്റേതൊരു തലമുറയേക്കാളും തുറന്നതും സത്യസന്ധവുമായ ബന്ധങ്ങൾ ആഗ്രഹിക്കുന്നു.
തങ്ങളുടെ മികച്ച സുഹൃത്തുക്കളുമായി ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ, മില്ലേനിയലുകളിൽ നിന്ന് വ്യത്യസ്തമായി ബൂമറുകൾ ഏറ്റവും യാഥാസ്ഥിതികരാണ്. മൂന്നിലൊന്നിൽ കൂടുതൽ ബൂമർമാർ തങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചോ (45%), മാനസികാരോഗ്യത്തെക്കുറിച്ചോ (40%), സാമ്പത്തിക വിഷയങ്ങളെക്കുറിച്ചോ (39%) സംസാരിക്കില്ലെന്ന് പറയുന്നു. ഇതേ വിഷയങ്ങളെക്കുറിച്ച് യഥാക്രമം 16%, 21%, 23% മില്ലേനിയലുകൾ അവരുടെ മികച്ച സുഹൃത്തുക്കളുമായി സംസാരിക്കില്ല.
Snap ആഗോള സൗഹൃദ റിപ്പോർട്ട് പൂർണ്ണമായി വായിക്കുന്നതിന് ഇവിടെക്ലിക്ക് ചെയ്യുക.
റിപ്പോർട്ടിനെക്കുറിച്ച്
പ്രോട്ടീൻ ഏജൻസിയുമായി സഹകരിച്ച് കമ്മീഷൻ ചെയ്ത സൗഹൃദ റിപ്പോർട്ടിന് ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, യു.കെ, യുഎസ് എന്നിവിടങ്ങളിൽ 13 നും 75 നും ഇടയിൽ പ്രായമുള്ള 10,000 ദേശീയ പ്രതിനിധികൾ വോട്ട് ചെയ്തു. യുഎസിൽ, 2019 ഏപ്രിൽ മാസത്തിൽ 2,004 പേർ സർവേയിൽ പങ്കെടുത്തു. പ്രതികരിക്കുന്നവർ ഉപഭോക്താക്കളിൽ നിന്നുള്ള ക്രമരഹിതമായ സാമ്പിൾ ആയിരുന്നു, Snapchat ഉപയോഗിക്കുന്നതിനാൽ അവരെ തിരഞ്ഞെടുത്തിട്ടില്ല; അവരെ ജൻ Z, മില്ലേനിയലുകൾ, ജൻ X, ബേബി ബൂമർമാർ എന്നിങ്ങനെ നാല് പ്രധാന തലമുറ ഗ്രൂപ്പുകളായി വിഭജിച്ചു. ഒപ്പം സൗഹൃദത്തെക്കുറിച്ചുള്ള അവരുടെ ചിന്തകളെ സംബന്ധിച്ച് സർവേയും നടത്തി. ആഗോളതലത്തിലും, തലമുറകളിലും സുഹൃത്തുക്കൾ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ സൗഹൃദ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം നമ്മുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ സ്വാധീനം എടുത്തുകാണിക്കുകയും ചെയ്യുന്നു.