ജർമ്മൻ പുനരേകീകരണ ദിനം: ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ Snapchat ചക്രവാളങ്ങൾ തുറക്കുന്നു
സംസ്‌കാരവും പ്രതിബദ്ധതയും ഉള്ള സമൂഹത്തിലെ പങ്കാളികളോടൊപ്പം Snapchat വൈവിധ്യത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം അയയ്‌ക്കുന്നു.
ജർമ്മൻ പുനരേകീകരണ ദിനം, കിഴക്കു പടിഞ്ഞാറൻ ജർമ്മനിയുടെ പുനരേകീകരണം ആഘോഷിക്കുന്ന ഈ ദിവസം രാജ്യവ്യാപകമായി നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവധി ദിവസങ്ങളിൽ ഒന്നാണ്. "ഓപ്പൺ ഹൊറൈസൺസ്" എന്ന മുദ്രാവാക്യത്തോടെയുള്ള ഈ വർഷത്തെ ഇവന്റ് ഹാംബർഗിൽ ആഘോഷിക്കുകയാണ്. ഈ ആഘോഷങ്ങളുടെ ഭാഗമായി, Snapchat വൈവിധ്യം, സഹിഷ്ണുത, ഐക്യം എന്നിവയുടെ സന്ദേശം അയയ്ക്കുന്നു - ഓഗ്മെന്റഡ് റിയാലിറ്റി (എആർ- AR)-യ്ക്ക് നന്ദി.
“ഓപ്പൺ ഹൊറൈസൺസ്” എന്ന മുദ്രാവാക്യത്തെ അന്വർത്ഥമാക്കും വിധം, AR ലെൻസ് സന്ദേശത്തോടൊപ്പം അവരുടെ പേര് പ്രദർശിപ്പിക്കാൻ കമ്മ്യൂണിറ്റിയെ സജ്ജമാക്കുന്നു. "ഞാൻ ജർമ്മൻ ഐക്യത്തിന്റെ ഭാഗമാണ്" എന്ന് ആകാശത്ത് AR ലെൻസിൻെറ സഹായത്തോടെ വ്യക്തമാക്കുന്നു. ജർമ്മനിയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ധ്രുവീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെതിരായുള്ള ഐക്യ രൂപീകരണത്തിനുമാണ് ഈ ലെൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജർമ്മൻഡ്രീം എന്ന വിദ്യാഭ്യാസ പ്രസ്ഥാനത്തിന്റെ സ്ഥാപകയായ ഡൂസെൻ ടെക്കൽ, സ്കോറിംഗ് ഗേൾസ് എന്ന ശാക്തീകരണ പദ്ധതിക്ക് തുടക്കമിട്ട മുൻ ബുണ്ടസ്‌ലിഗ താരം തുഗ്ബ ടെക്കൽ എന്നിവരുമായി ചേർന്ന്, "ഞാൻ ഐക്യ ജർമ്മനിയുടെ ഭാഗമാണ്" എന്ന വാക്യം ചക്രവാളത്തിൽ അവതരിപ്പിക്കാൻ കമ്മ്യൂണിറ്റിയെ ഒരു AR ലെൻസ് വഴി Snapchat സഹായിക്കുന്നു. ഇതിലൂടെ ജർമ്മനിയിൽ വർദ്ധിച്ചുവരുന്ന സാമൂഹിക ധ്രുവീകരണത്തിനെതിരെ ശ്രദ്ധ ആകർഷിക്കുവാൻ കഴിയുന്നു.

"ജർമ്മൻ സമൂഹത്തിന്റെ ഐക്യം" ഇന്ന് മറ്റെന്നത്തേക്കാളും സർവ പ്രധാനമാണ്. ജർമ്മനിയിലെ 15 ദശലക്ഷം സജീവ പ്രതിമാസ ഉപയോക്താക്കളോടൊപ്പം, വൈവിധ്യമാർന്ന ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയുമായി ചേർന്ന് സ്‌നാപ്ചാറ്റ് ആദരവും സൗഹൃദപരവുമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രത്യേകം പ്രതിജ്ഞാബദ്ധമാണ്. "ജനറേഷൻ Z"- നു, ഒക്ടോബർ 3-നു കൊടുത്ത പ്രാധാന്യം പോലെ ഞങ്ങളുടെ ഓഗ്‌മെന്റഡ് റിയാലിറ്റി സാങ്കേതികവിദ്യ ചരിത്രപരവും നിലവിലുള്ളതുമായ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ കൈമാറാനും അവയുടെ പ്രാധാന്യം പുനരുജ്ജീവിപ്പിക്കാനും അവസരമൊരുക്കുന്നുവെന്ന് Snap Inc-ലെ പബ്ലിക് പോളിസി DACH തലവൻ ലെന്നാർട്ട് വെട്സെൽ പറഞ്ഞു.
AR സംവേദനത്തിലൂടെ ആകാശത്ത് ഒരു സന്ദേശം സൃഷ്ടിക്കുന്നു
സ്‌നാപ്‌ചാറ്റർമാർക്ക് അവരുടെ ആദ്യനാമം "ഞാൻ ഐക്യ ജർമ്മന്റെ ഭാഗമാണ്" എന്ന സന്ദേശത്തോടൊപ്പം ആകാശത്ത് കാണാനും ആ അനുഭവം തങ്ങളുടെ കമ്മ്യൂണിറ്റിയുമായി പങ്കിടാനും എആർ (AR) ലെൻസ് സ്കൈ സെഗ്മെന്റേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അവധിക്കാലത്തിനു വേണ്ടി പ്രത്യേകമായി വികസിപ്പിച്ച ഈ ലെൻസ് കൂടുതൽ അനുഭവവേദ്യമാക്കാൻ മറ്റ് AR സംവേദനാത്മക ഘടകങ്ങളും ഉപയോഗിച്ചിരിക്കുന്നു അതിലൊന്നാണ് ഉപയോക്താവിന്റെ സുഹൃത്തുക്കളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് പ്രവർത്തിക്കാൻ കഴിയുന്ന വിധത്തിൽ "ഞാൻ" ("I") എന്നതിനെ "ഞങ്ങൾ" ("We”) ആക്കാൻ കഴിയുന്നത്.

ഒക്‌ടോബർ 3-ന് എല്ലാ സ്‌നാപ്‌ചാറ്റർമാർക്കും സ്‌നാപ്‌ചാറ്റ് ന്യൂസ്‌റൂം വഴിയും ഹാംബർഗിലെ സിറ്റി സെന്ററിലെ പരസ്യങ്ങൾ വഴിയും വിവിധ സ്രഷ്‌ടാക്കളുടെ പ്രൊഫൈലുകളിലും അയച്ച പുഷ് അറിയിപ്പ് സ്വീകരിച്ചുകൊണ്ടും സ്‌നാപ്‌ചാറ്റിലെ ഈ ലെൻസ് കണ്ടെത്താനാകും.

ജർമ്മൻ പുനരേകീകരണ ദിനത്തിൽ നടക്കാനിരിക്കുന്ന ഹാംബർഗിലെ ആഘോഷങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്, അതിനോടൊപ്പം വൈവിധ്യത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും സന്ദേശം ജർമ്മനിയിൽ ഉടനീളം നമ്മുടെ വൈവിധ്യമാർന്ന സമൂഹത്തോടൊപ്പം പ്രചരിപ്പിക്കുന്നതിനായും ഞങ്ങൾ കാത്തിരിക്കുകയാണ്.