ലോകത്തിലെ ഏറ്റവും സർഗ്ഗാത്മകമായ ഏതാനും മീഡിയ കമ്പനികളിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കുന്നതിനുള്ള ഒരു പുതിയ മാർഗമായി ഞങ്ങൾ Snapchat ൽ പബ്ലിഷർ സ്റ്റോറികൾ ആരംഭിച്ചിട്ട് ഏകദേശം മൂന്ന് വർഷമായി.
ഇന്ന്, സ്കൂൾ പത്രങ്ങൾ ഉൾപ്പെടുത്തുന്നതിനായി ഞങ്ങൾ പബ്ലിഷർ സ്റ്റോറികൾ വിപുലീകരിക്കുകയാണ്. തങ്ങളുടെ ക്യാമ്പസ് കമ്മ്യൂണിറ്റികളെ വിവരങ്ങൾ അറിയിക്കുന്നതിലും വിനോദിപ്പിക്കുന്നതിലും സ്കൂൾ പത്രങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നു. കൂടാതെ ഞങ്ങൾക്കൊപ്പം ജോലി ചെയ്യുന്ന നിരവധി പ്രമുഖ പത്രപ്രവർത്തകരും എഡിറ്റർമാരും തുടക്കം കുറിച്ചത് അവിടെയാണ്.
ഡസൻ കണക്കിന് കോളേജുകളുമായും സർവ്വകലാശാലകളുമായും ഞങ്ങൾ പങ്കാളിത്തത്തിലേർപ്പെടുന്നു. അവരുടെ എഡിറ്റോറിയൽ ടീമുകൾ പ്രതിവാര പബ്ലിഷർ സ്റ്റോറികൾ നിർമ്മിച്ച് Snapchat ൽ വിതരണം ചെയ്യാൻ ആരംഭിക്കും. വരുമാനം പങ്കിടൽ കരാറിലൂടെ ഓരോ സ്കൂളിനും പണം സമ്പാദിക്കാനും അവരുടെ പത്രം വളർത്താനും സഹായിക്കുന്നതിന് Snap പരസ്യങ്ങൾ ഈ സ്റ്റോറികളിൽ ഉൾപ്പെടുത്തും.
അടുത്ത തലമുറയിലെ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള പ്രഗത്ഭരായ വിദ്യാർത്ഥികളുമായി പങ്കാളിത്തത്തിലേർപ്പെടുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, അവർ എന്താണ് സൃഷ്ടിക്കുന്നതെന്ന് കാണാൻ ഞങ്ങൾക്ക് ഏറെ കാത്തിരിക്കാനാവില്ല!