നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളും ലോകം കാണുന്ന രീതിയെ Snapchat എല്ലായ്പ്പോഴും ആഘോഷിച്ചിട്ടുണ്ട്. Snaps, സ്റ്റോറികൾ, ഞങ്ങളുടെ സ്റ്റോറി എന്നിവയിലൂടെ വ്യത്യസ്തമായ വീക്ഷണങ്ങൾ അനുഭവിച്ചറിയുന്നത് രസകരമാണ്.
ഇന്ന് ഞങ്ങൾ ഡിസ്കവർ അവതരിപ്പിക്കുകയാണ്.
Snapchat ഡിസ്കവർ വിവിധ എഡിറ്റോറിയൽ ടീമുകളിൽ നിന്നുള്ള സ്റ്റോറികൾ പര്യവേഷണം ചെയ്യാനുള്ള ഒരു പുതിയ മാർഗ്ഗമാണ്. ആഖ്യാനത്തിന് പ്രഥമ സ്ഥാനം നൽകുന്ന ഒരു കഥപറച്ചിൽ ഘടന നിർമ്മിക്കുന്നതിന് മാധ്യമങ്ങളിലെ ലോകനിലവാരമുള്ള നേതാക്കളുമായുള്ള സഹകരണത്തിന്റെ ഫലമാണിത്. ഇത് സോഷ്യൽ മീഡിയ അല്ല.
ഏറ്റവും പുതിയതോ ജനപ്രിയമോ ആയവയെ അടിസ്ഥാനമാക്കി എന്താണ് വായിക്കേണ്ടതെന്ന് സോഷ്യൽ മീഡിയ കമ്പനികൾ നമ്മളോട് പറയുന്നു. ഞങ്ങൾ അതിനെ വ്യത്യസ്തമായാണ് കാണുന്നത്. എന്താണ് പ്രധാനമെന്ന് നിശ്ചയിക്കാൻ ഞങ്ങൾ ക്ലിക്കുകളും പങ്കിടലുകളും അല്ല, എഡിറ്റർമാരെയും കലാകാരന്മാരെയും ആശ്രയിക്കുന്നു.
ഡിസ്കവർ വ്യത്യസ്തമാണ്, കാരണം ഇത് സർഗ്ഗശേഷിയുള്ളവർക്കായി നിർമ്മിച്ചതാണ്. മിക്കപ്പോഴും, കലാകാരന്മാർ തങ്ങളുടെ സൃഷ്ടികൾ വിതരണം ചെയ്യുന്നതിന് പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ നിർബന്ധിതരാകും. ഇത്തവണ കലയെ സേവിക്കുന്നതിനുള്ള സാങ്കേതികവിദ്യയാണ് ഞങ്ങൾ നിർമ്മിച്ചത്: ഓരോ പതിപ്പിലും പൂർണ്ണ സ്‌ക്രീനിലുള്ള ഫോട്ടോകളും വീഡിയോകളും, ആകർഷണീയമായ നീണ്ട ഫോം ലേഔട്ടുകളും, പകിട്ടേറിയ പരസ്യവും ഉൾപ്പെടുന്നു.
ഡിസ്കവർ പുതിയതാണ്. പക്ഷേ പരിചിതമാണ്. സ്റ്റോറികൾ കാതലായി ഉള്ളതിനാലാണ് ഇത് - ഒരു തുടക്കവും മധ്യവും അവസാനവും ഉള്ളതിനാൽ എഡിറ്റർമാർക്ക് എല്ലാം ക്രമീകരിക്കാൻ കഴിയും. എല്ലാ പതിപ്പുകളും 24 മണിക്കൂറിനുശേഷം പുതുക്കും - കാരണം ഇന്നത്തെ വാർത്ത നാളെ ചരിത്രമാണ്.
ഡിസ്കവർ രസകരവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. ഒരു പതിപ്പ് തുറക്കാൻ ടാപ്പ് ചെയ്യുക, Snaps ബ്രൗസ് ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക അല്ലെങ്കിൽ കൂടുതൽ കാര്യങ്ങൾക്കായി ഒരു സ്‌നാപ്പിൽ സ്വൈപ്പ് ചെയ്യുക. ഓരോ ചാനലും നിങ്ങൾക്ക് സവിശേഷമായ എന്തെങ്കിലും നൽകും – ദിനം തോറുമുള്ള അതിശയകരമായ ഒരു ആശ്ചര്യം!