പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രാധാന്യവും - പ്രത്യേകിച്ചും മഹാമാരിയുടെ സമയത്ത് -- ഈ ഉപകരണങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള ചില അപകടസാധ്യതകളും നമ്മളെല്ലാവരും തിരിച്ചറിഞ്ഞു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ അപകടസാധ്യതയുടെ ഒരു ഉറവിടം -- ചിലപ്പോൾ പ്ലാറ്റ്‌ഫോമിലെ വ്യക്തമായ പ്രേരണയനുസരിച്ച് -- യഥാർത്ഥ ജീവിതത്തിൽ നമുക്കറിയാത്തവരും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, പീഡനം, അനാവശ്യമായ സാഹചര്യങ്ങൾ പോലുള്ള നെഗറ്റീവ് അനുഭവങ്ങളിലേക്ക് നമ്മളെ വിധേയമാക്കുന്നവരുമായ ആളുകളുമായി സൃഷ്ടിക്കാൻ കഴിയുന്ന ബന്ധമാണ്.
Snapchat-ൽ, ആ അപകടസാധ്യതകൾ മനസ്സിൽ ഏറെ കണ്ടുകൊണ്ടാണ് ഞങ്ങൾ ഞങ്ങളുടെ ആപ്പ് നിർമ്മിച്ചത്. യഥാർത്ഥ സുഹൃത്തുക്കളായവർ തമ്മിലുള്ള ബന്ധവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ആർക്കിടെക്ചർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം അപരിചിതർക്ക് സ്നാപ്ചാറ്റർമാരെ കണ്ടെത്തുന്നതും സുഹൃത്തുക്കളാക്കുന്നതും ഏറെ ബുദ്ധിമുട്ടുമാക്കിയിരിക്കുന്നു. ഉദാഹരണമായി, Snapchat-ൽ:
18 വയസ്സിൽ താഴെയുള്ള സ്‌നാപ്പ്ചാറ്റർമാർക്കായി ബ്രൗസ് ചെയ്യാനാകുന്ന പൊതു പ്രൊഫൈലുകൾ ഒന്നുമില്ല;
ഡിഫോൾട്ടായി, നിങ്ങൾ രണ്ടുപേരും പരസ്പരം സുഹൃത്തുക്കളായി ചേർത്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് നേരിട്ട് ചാറ്റ് ചെയ്യാനോ ഒരാളെ ബന്ധപ്പെടാനോ കഴിയില്ല;
ഞങ്ങളുടെ പല സവിശേഷതകളും ഡിഫോൾട്ടായി സ്വകാര്യമായി സജ്ജീകരിച്ചിരിക്കുന്നു, ഇത് സ്നാപ്പ്ചാറ്റർമാർ അറിയാതെ തന്നെ അവരുടെ ലൊക്കേഷൻ പോലുള്ള വിവരങ്ങൾ സുഹൃത്തുക്കളുമായി പങ്കിടുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു; ഒപ്പം
മറ്റ് ക്രമീകരണങ്ങളിൽ ചിലപ്പോൾ തീവ്രവാദ ഉള്ളടക്കത്തിനോ റിക്രൂട്ട്‌മെന്റിനോ കരുത്ത് പകരുന്ന രീതിയിൽ ഗ്രൂപ്പ് ചാറ്റുകൾക്ക് ‘വൈറലാകാൻ’ ഞങ്ങൾ അവസരം നൽകുന്നില്ല. യഥാർത്ഥ സുഹൃത്തുക്കളുടെ ഗ്രൂപ്പുകൾ തമ്മിലുള്ള സംഭാഷണങ്ങൾക്കായാണ് ഗ്രൂപ്പ് ചാറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതിനാൽ ഞങ്ങൾ അവയുടെ വലുപ്പം 64 സുഹൃത്തുക്കളായി പരിമിതപ്പെടുത്തുന്നു. ആപ്പിൽ ചാറ്റ് ടാബിന് പുറത്ത് മറ്റെവിടെയെങ്കിലും ഗ്രൂപ്പുകൾ തിരയാനോ ശുപാർശ ചെയ്യാനോ പ്രത്യക്ഷപ്പെടാനോ കഴിയില്ല.
ഇന്ന്, സുരക്ഷിതമായ ഇന്റർനെറ്റ് ദിനത്തിൽ, “ഫ്രണ്ട് ചെക്ക് അപ്പ്” എന്ന പുതിയ സവിശേഷത പ്രഖ്യാപിച്ചുകൊണ്ട് ഞങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോകുകയാണ്. അത് സ്നാപ്പ്ചാറ്റർമാരെ തങ്ങളുടെ സുഹൃത്തുക്കളുടെ പട്ടികകൾ അവലോകനം ചെയ്യാൻ പ്രേരിപ്പിക്കുകയും അവർ ഇപ്പോഴും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്ന ആളുകളാൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കുകയും ചെയ്യും. ഈ ലളിതമായ ടൂൾടിപ്പ് തങ്ങളുടെ പ്രൊഫൈലിലെ അറിയിപ്പായി സ്‌നാപ്പ്ചാറ്റർമാർക്ക് സേവനം നൽകും. ഫ്രണ്ട് ചെക്ക് അപ്പ് Android ഉപകരണങ്ങൾക്കായി വരുന്ന ആഴ്ചകളിലും, iOS ഉപകരണങ്ങൾക്കായി വരുന്ന മാസങ്ങളിലും ആഗോളതലത്തിൽ പുറത്തിറങ്ങും.
ഞങ്ങളുടെ ആപ്പിൽ ഇനി സമ്പർക്കം പുലർത്താൻ താൽപ്പര്യപ്പെടാത്ത, തങ്ങളുടെ സുഹൃത്തുക്കളുടെ പട്ടികയിലേക്ക് ചേർത്തിരിക്കാവുന്ന ആരെയെങ്കിലും കുറിച്ച് കാലക്രമേണ സ്‌നാപ്പ്ചാറ്റർമാരെ ഓർമ്മിപ്പിക്കാൻ ഫ്രണ്ട് ചെക്ക് അപ്പ് സഹായിക്കും. ദ്രുതവും സ്വകാര്യവും സൗകര്യപ്രദവുമായ ഒരു പ്രക്രിയയിലൂടെ, ഫ്രണ്ട് ചെക്ക് അപ്പ് അവരുടെ പട്ടികകൾ വൃത്തിയാക്കാനും, അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹിക്കാത്തവരെ അല്ലെങ്കിൽ തെറ്റായി ചേർത്തിരിക്കാവുന്നവരെ സൗകര്യപ്രദമായി നീക്കംചെയ്യുന്നതിനും സ്‌നാപ്പ്ചാറ്റർമാരെ പ്രാപ്‌തമാക്കുന്നു.
Snapchat-ലെ ഓൺലൈൻ സുരക്ഷയും സ്വകാര്യതാ വിദ്യാഭ്യാസവും കൂടുതൽ സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാസം ഞങ്ങൾ ആരംഭിച്ച കൂടുതൽ സമഗ്രമായ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ പുതിയ സവിശേഷത. ഇത് ഒരു തരത്തിൽ ഞങ്ങളുടെ മൊബൈൽ ഫസ്റ്റ് തലമുറയുമായി അനുരണനം ചെയ്യാൻ സഹായിക്കും. ആപ്പിലെ ടൂളുകൾക്ക് പുറമേ, ഈ സംരംഭം പുതിയ പങ്കാളിത്തങ്ങളും ഉറവിടങ്ങളും വിപുലീകരിക്കുകയും ചെയ്യുന്നു, അതിൽ ഇന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്ന നിരവധി കാര്യങ്ങൾ ഉൾപ്പെടുന്നു.
സുരക്ഷിതമായ ഇൻറർനെറ്റ് ദിനത്തിനായി ആപ്പിൽ അവബോധം വളർത്തുന്നതിന്, യുഎസിലെ Connect Safely, യുകെയിലെ ChildNet എന്നിവയുമായി ഞങ്ങൾ പങ്കാളിത്തത്തിലേർപ്പെടുന്നു. ഓരോ സ്ഥാപനത്തിൽ നിന്നും അധിക സുരക്ഷാ റിസോഴ്സുകൾ കൂട്ടിച്ചേർക്കുന്ന ഫിൽട്ടറുകൾ ഇവ ലഭ്യമാക്കും. Crisis Text Line-മായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങൾ വിപുലീകരിക്കുകയാണ്. സ്നാപ്പ്ചാറ്റർമാർക്ക് പിന്തുണ ആവശ്യമെങ്കിൽ അത് ലഭ്യമാക്കുന്നത് അവർ കൂടുതൽ എളുപ്പമാക്കുകയും, യുകെയിലെ Shout-മായി പങ്കാളികളാകുകയും ചെയ്യുന്നു. അവിടെ പ്രാദേശിക സ്നാപ്പ്ചാറ്റർമാർക്കായി ഞങ്ങൾ ഒരു Crisis Text Line ആരംഭിക്കും -- യുഎസിലെ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് സമാനമായി.
ആപ്പിനുള്ളിലെ പുതിയ വിഭവങ്ങൾ ഉൾപ്പെടെ എൽജിബിടിക്യു യുവജനങ്ങൾക്കായുള്ള മാനസികാരോഗ്യ സംരംഭങ്ങളുടെ ഒരു പരമ്പരയിൽ ഞങ്ങൾ Trevor പ്രൊജക്റ്റുമായി പങ്കാളിത്തത്തിലേർപ്പെടുന്നു, ഒപ്പം Mind Up| എ Goldie Hawn ഫൗണ്ടേഷനുമായി കൗമാരക്കാരുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന ഉപകരണങ്ങളും തന്ത്രങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു ഓൺലൈൻ രക്ഷാകർതൃ കോഴ്‌സിൽ പങ്കാളിയാകുന്നു. ഈ കോഴ്‌സ് ഞങ്ങൾ സമീപകാലത്ത് പുറത്തിറക്കിയ ഒരു പുതുക്കിയ രക്ഷാകർതൃ ഗൈഡ് നൽകും, അതിനായി ഞങ്ങൾ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചു.
സ്നാപ്പ്ചാറ്റർമാർക്ക് ഈ ഉപകരണങ്ങൾ സഹായകരമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ പുതിയ വിഭവങ്ങൾ പരിശോധിക്കാനും, തങ്ങളുടെ സുഹൃത്തുക്കളുടെ പട്ടികകൾ കാണേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കാനും അവരുടെ പിന്തുണാ സംവിധാനങ്ങളായ മാതാപിതാക്കൾ, പ്രിയപ്പെട്ടവർ, അധ്യാപകർ എന്നിവരെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.