ടെക്‌സ്‌റ്റിംഗ് കുറവായും, ഹാംഗൗട്ട് പോലെ കൂടുതലായും തോന്നുന്നതിനായാണ് ഞങ്ങൾ ചാറ്റ് രൂപകൽപ്പന ചെയ്തത്. അതുകൊണ്ടാണ് ഒരു സുഹൃത്ത് ചാറ്റ് തുറക്കുമ്പോൾ, അവരുടെ Bitmoji “ഞാൻ ഇവിടെയുണ്ട്” എന്ന് പറയാൻ പോപ്പ് ചെയ്യുന്നത്. - കൂടാതെ നിങ്ങളുടെ ചാറ്റ് സംഭാഷണങ്ങൾ ഡിഫോൾട്ടായി സംരക്ഷിക്കാത്തതും.
ഇന്ന്, നമ്മൾ ചാറ്റ് കൂടുതൽ രസകരമാക്കും. ഇപ്പോൾ ഒരേ സമയം നിങ്ങളുടെ 16 സുഹൃത്തുക്കൾക്കൊപ്പം വരെ നിങ്ങൾക്ക് വീഡിയോ ചാറ്റ് ചെയ്യാൻ കഴിയും. നിങ്ങളുടെ സുഹൃത്തുക്കളെ ഒരുമിച്ച് കിട്ടാൻ ഒരു ഗ്രൂപ്പ് ചാറ്റിലെ വീഡിയോ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്യുക! ഗ്രൂപ്പ് ചാറ്റിലെ സുഹൃത്തുക്കൾക്ക് ചേരാനായി ക്ഷണിച്ചുകൊണ്ടുള്ള ഒരു അറിയിപ്പ് ലഭിക്കും.
നിങ്ങൾ എങ്ങനെയാണ് സ്വയം പ്രകടിപ്പിക്കുന്നത് എന്നത് നിങ്ങളാണ് നിശ്ചയിക്കുന്നത്. നിങ്ങൾക്ക് ലെൻസുകൾ ഉപയോഗിക്കാം, നിങ്ങളുടെ ശബ്ഗം മാത്രം ഉപയോഗിച്ച് ചേരാം അല്ലെങ്കിൽ മറ്റുള്ളവർക്ക് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വായിക്കാൻ കഴിയുന്ന സന്ദേശങ്ങൾ എളുപ്പത്തിൽ അയക്കാം. ഓരോ സംഭാഷണവും സവിശേഷമാണ്!
ഈ ആഴ്ച മുതൽ Snapchatters ന് വേണ്ടി ആഗോളതലത്തിൽ ഗ്രൂപ്പ് വീഡിയോ ചാറ്റ് ആരംഭിക്കും.
സന്തോഷകരമായ ചാറ്റിംഗ്!