ഇന്ന് ഞങ്ങൾ Spectacles-ന്റെ അടുത്ത തലമുറ അവതരിപ്പിക്കുന്നു, ജീവിതത്തിലേക്ക് പ്രതീതിയാഥാര്‍ഥ്യം കൊണ്ടുവരുന്ന ഞങ്ങളുടെ ആദ്യ ജോഡി ഗ്ലാസുകൾ. അവ ഭാരം കുറഞ്ഞ പ്രദർശന ഗ്ലാസുകളാണ്. ആഴമേറിയ AR വഴി രസകരമായതും ഉപയോഗപ്രദമായതും സംയോജിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടിക്കൊണ്ട്, സ്രഷ്ടാക്കൾക്ക് അവരുടെ ലെൻസുകൾ, ലോകത്തിലേക്ക് നേരെ വിരക്കുന്നതിനായി നിർമിച്ചതാണ് അവ.
വർഷങ്ങളായി, ക്രിയേറ്റർ കമ്മ്യൂണിറ്റിയോട് ചേർന്നുള്ള ഞങ്ങളുടെ Spectacles നിർമാണ യാത്ര, പര്യവേക്ഷണം, പഠനം, രസകരം എന്നിവയിൽ ഒന്നാണ്. AR-ന്റെ മുഴുവനായും പുതിയ ഒരു പരിമാണത്തിലേക്ക് വാതിൽ തുറന്നുകൊണ്ട് എല്ലാ ആവർത്തനങ്ങളും ഞങ്ങൾ ഒരു ബിൽഡിംഗ് ബ്ലോക്കായി ഉപയോഗിച്ചിരിക്കുന്നു,
Spectacles വിൽപ്പനയ്‌ക്കുള്ളതല്ല— Lens Studio-യിൽ നിർമ്മിച്ച AR അനുഭവങ്ങളിലൂടെ ഒരുമിച്ച് ഞങ്ങൾ ലോകത്തെ പര്യവേക്ഷണം ചെയ്യുകയും ആശയവിനിമയം നടത്തുകയും ജീവിക്കുകയും ചെയ്യുന്ന രീതി സജീവമായി പുനരാലോചിക്കാനും ആയി പ്രതീതിയാഥാര്‍ഥ്യ സ്രഷ്‌ടാക്കൾക്കുവേണ്ടിയാണ് അവ.
ഫീച്ചറുകൾ
ലെൻസുകൾക്ക് ജീവൻ പകരാൻ, Spectacles മനുഷ്യ ഇന്ദ്രിയങ്ങളായ കാഴ്‌ച, ശബ്ദം, സ്പർശനം എന്നിവയെ തൊട്ടുണർത്തുന്നു. നിങ്ങളുടെ കൺമുന്നിൽത്തന്നെ, ലോകത്ത് ഇരട്ട 3D വേവ്ഗൈഡ് ഡിസ്പ്ലേകളും 26.3 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഓവർലേ ലെൻസുകളും. ആറ് ഡിഗ്രി ഫ്രീഡം ആൻഡ് ഹാൻഡ്, മാർക്കർ, ഉപരിതല ട്രാക്കിംഗ് എന്നിവ പരമാവധി പ്രയോജനപ്പെടുത്തുന്ന ഞങ്ങളുടെ പുതിയ Snap സ്പേഷ്യൽ എഞ്ചിൻ മുഖേന പ്രവർത്തിക്കുന്ന Spectacles, ലോകത്തെക്കുറിച്ചുള്ള സ്രഷ്‌ടാക്കളുടെ ഭാവനകളെ പുതിയ രീതിയിൽ യാഥാർഥ്യമായി വിരിക്കുന്നു.
ഫോട്ടോൺ ലേറ്റൻസിയിലേക്ക് 15 മില്ലിസെക്കൻഡ് ചലനത്തോടെ ലെൻസുകൾ വേഗത്തിൽ പ്രതികരിക്കുകയും നിങ്ങളുടെ കാഴ്ച മണ്ഡലത്തിൽ കൃത്യമായി ദൃശ്യമാവുകയും ചെയ്യും, കൂടാതെ അകത്തോ പുറത്തോ AR പര്യവേക്ഷണം ചെയ്യുന്നതിന് 2000 നിറ്റ്സ് പ്രകാശം വരെ ഡിസ്പ്ലേ ചലനാത്മകമായി ക്രമീകരിക്കുന്നു. മൾട്ടി-സെൻസോറിയൽ അനുഭവം നൽകുന്നതിന് 2 RGB ക്യാമറകൾ, 4 ബിൽറ്റ്-ഇൻ മൈക്രോഫോണുകൾ, 2 സ്റ്റീരിയോ സ്പീക്കറുകൾ, ഒരു ടച്ച്‌പാഡ് എന്നിവ Spectacles-ന്റെ സവിശേഷതയാണ്.
Spectacles-ന്റെ ഭാരം വെറും 134 ഗ്രാം ആണ്. അതിനാൽ ഏകദേശം 30 മിനിറ്റ് ചാർജ് ചെയ്താൽ സ്രഷ്‌ടാക്കൾക്ക് AR എവിടെയും കൊണ്ടുപോകാൻ കഴിയും. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ XR1 പ്ലാറ്റ്‌ഫോം, Spectacles-ന്റെ ഭാരം കുറഞ്ഞതും ധരിക്കാവുന്നതുമായ രൂപകൽപ്പന സഹിതം പരമാവധി പ്രോസസ്സിംഗ് പവർ ലഭ്യമാക്കുന്നു.
പ്രവർത്തനം
Spectacles പൂർണമായുംLens Studio-യുമായി സംയോജിപ്പിച്ചിരിക്കുന്നു. അത് ഞങ്ങളുടെ Snap AR പ്ലാറ്റ്‌ഫോമിലുടനീളം ലെൻസുകൾ നിർമിക്കാനും പരസ്യപ്പെടുത്താനും സ്രഷ്‌ടാക്കൾക്കും ഡെവലപ്പർമാർക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഞങ്ങളുടെ ശക്തമായ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ആണ്. Lens Studio-യിലൂടെ, സ്രഷ്‌ടാക്കൾക്ക് തത്സമയം ദ്രുത പരിശോധനയ്ക്കും ആവർത്തനത്തിനുമായി വയർലെസ് ആയി ലെൻസുകളെ Spectacles-ലേക്ക് നീക്കാൻ കഴിയും.
Spectacles ഡിസ്‌പ്ലേയുമായി സമ്പർക്കത്തിലാകാനും ലെൻസ് കരൗസൽ ലോഞ്ച് ചെയ്യാനും, ടെമ്പിൾസ് ടച്ച്‌പാഡ് സ്രഷ്ടാക്കളെ സഹായിക്കുന്നു. വീക്ഷണപരിധിയിലുള്ളത് എന്താണെന്ന് മനസ്സിലാക്കുകയും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെ അടിസ്ഥാനമാക്കി പ്രസക്തമായ ലെൻസുകൾ നിർദ്ദേശിക്കുകയും ചെയ്തുകൊണ്ട് വലത് ബട്ടൺ സ്കാൻ സജീവമാക്കുന്നു. പൂർണമായും ഹാൻഡ്‌സ്-ഫ്രീ ആയി, ലെൻസുകൾ ലോഞ്ച് ചെയ്യാനുള്ള ഒരു കമാൻഡ് പറയാൻ ശബ്ദ സ്‌കാൻ, സ്രഷ്‌ടാക്കളെ ശാക്തീകരിക്കുന്നു. ഇടത് ബട്ടൺ, ലോകത്ത് വിരിച്ചിരിക്കുന്ന ലെൻസുകളുടെ 10 സെക്കൻഡ് Snap-കൾ പിടിച്ചെടുക്കുന്നു, അതിനാൽ സ്രഷ്‌ടാക്കൾക്ക് Spectacles-ൽ നിന്നുതന്നെ Snap-കൾ അയയ്ക്കാൻ കഴിയും.
Spectacles സ്രഷ്ടാക്കൾ
ഞങ്ങളോടൊപ്പം പഠിക്കാനും AR-ന്റെ അതിരുകൾ വ്യാപിപ്പിക്കാനും ലോകമെമ്പാടുമുള്ള തിരഞ്ഞെടുത്ത ഒരു കൂട്ടം സ്രഷ്‌ടാക്കൾക്ക് ഞങ്ങൾ പുതിയ Spectacles വാഗ്ദാനം ചെയ്തു. Spectacles, Lens Studio എന്നിവയിലൂടെ, ഈ സ്രഷ്‌ടാക്കൾ ലോകത്തെ അവരുടെ ക്യാൻവാസാക്കി ഇതിനകംതന്നെ അവരുടെ ഭാവനകൾക്ക് ജീവൻ നൽകിയിട്ടുണ്ട്:
ഡോൺ അല്ലൻ സ്റ്റീവൻസൺ III| XR ഡെവലപ്പർ | വൈബ് ക്വസ്റ്റ് AR
ലോറൻ കാസൺ | ക്രിയേറ്റീവ് ടെക്നോളജിസ്റ്റ് | താവോസ്, കാൽഡെറ, അനിറ്റ
കാറ്റ് വി. ഹാരിസ് | സാങ്കേതിക ഡിസൈനർ | നൃത്ത സഹായി
സാച്ച് ലിബർമാൻ | കലാകാരൻ | കവിതാ ലോകം (ഷാൻടെൽ മാർട്ടിനൊപ്പം)
മാത്യു ഹാൾബെർഗ്| AR ഡെവലപ്പർ | സ്കെച്ച്ഫ്ലോ
ക്ലേ വെയ്ഷാർ | AR സ്രഷ്ടാവ് | മെറ്റാസ്‌കേപ്പുകൾ
ലൈറ്റൺ മക്ഡൊണാൾഡ് | VR/AR സ്രഷ്ടാവ് | ബ്ലാക്ക്‌സോൾ ഗാലറി
നിങ്ങൾ ഒരു AR സ്രഷ്ടാവാണെങ്കിൽ, Spectacles പരീക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ http://spectacles.com/creators സന്ദർശിക്കുക.