Snap മാപ്പിൽ സ്പോൺസേര്‍ഡ് സ്‌നാപ്പുകളും പ്രമോട്ടഡ് പ്ലേസുകളും തുടങ്ങുന്നു
ഇന്ന്, ഞങ്ങളുടെ ലോഞ്ച് പാർട്ണർമാരുമായി ചേർന്ന് Snapchat-ൽ രണ്ട് പുതിയ പരസ്യ പ്ലേസ്‌മെൻ്റുകൾ പരീക്ഷിക്കാൻ തുടങ്ങുന്നതിൽ ഞങ്ങൾ ആവേശത്തിലാണ്: Universal Pictures-നോട് ചേര്‍ന്ന്സ്പോൺസേര്‍ഡ് സ്‌നാപ്പുകൾ, കൂടാതെMcDonalds, Taco Bell എന്നിവയ്‌ക്കൊപ്പം പ്രമോട്ടഡ് പ്ലേസുകള്‍. ഈ പുതിയ പ്ലേസ്‌മെൻ്റുകൾ ആളുകൾ ഇതിനകം Snapchat-ലെ ബിസിനസ്സുകളുമായി ഇടപഴകുന്ന രീതിയുടെ സ്വാഭാവിക വിപുലീകരണമാണ്, കൂടാതെ ഞങ്ങളുടെ സേവനത്തിന്‍റെ ഏറ്റവും വ്യാപകവും പതിവായി ഉപയോഗിക്കുന്നതുമായ രണ്ട് ഭാഗങ്ങളിലുടനീളം Snapchat കമ്മ്യൂണിറ്റിയുമായുള്ള അവരുടെ സ്വീകാര്യത വർദ്ധിപ്പിക്കുവാനും പരസ്യദാതാക്കളെ സഹായിക്കുന്നു.
ഒരു ഫുള്‍ സ്ക്രീൻ വെര്‍ട്ടിക്കല്‍ വീഡിയോ Snap നേരിട്ട് സ്നാപ്പ്ചാറ്റേർസിന് നൽകിക്കൊണ്ട് വിഷ്വൽ മെസേജിംഗ് വഴി ഉപഭോക്താക്കളുമായി ഇടപഴകാൻ സ്പോൺസേര്‍ഡ് സ്‌നാപ്പുകൾ ബിസിനസുകളെ പ്രാപ്തമാക്കുന്നു. സ്നാപ്പ്ചാറ്റേർസിന് Snap തുറന്ന് പരസ്യദാതാവിന് നേരിട്ട് ഒരു സന്ദേശം അയയ്ക്കുന്നതിലൂടെയോ അല്ലെങ്കിൽ നേരത്തെ തീരുമാനിച്ച ലിങ്ക് തുറക്കുന്നതിന് കോൾ-ടു-ആക്ഷൻ ഉപയോഗിച്ചോ മറുപടി നൽകാൻ കഴിയും. സ്പോൺസേര്‍ഡ് സ്‌നാപ്പുകൾ ഇൻബോക്‌സിലെ മറ്റ് സ്‌നാപ്പുകളിൽ നിന്ന് കാഴ്ചയില്‍ വ്യത്യസ്‌തമാണ്, കൂടാതെ അവ ഡെലിവര്‍ ചെയ്യുമ്പോള്‍ ഒരു പുഷ് നോട്ടിഫിക്കേഷന്‍ ലഭിക്കില്ല. സ്പോൺസേര്‍ഡ് സ്‌നാപ്പുകൾ കണ്ടിട്ടില്ലെങ്കില്‍, അവ ഇൻബോക്‌സിൽ നിന്ന് നീക്കം ചെയ്യപ്പെടും.
പ്രമോട്ടഡ് പ്ലേസുകള്‍ Snap മാപ്പിൽ സ്പോൺസർ ചെയ്ത താൽപ്പര്യമുള്ള സ്ഥലങ്ങൾ ഹൈലൈറ്റ് ചെയ്യുന്നു, ഇത് ഞങ്ങളുടെ കമ്മ്യൂണിറ്റിയെ അവർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കൾ എന്താണ് ചെയ്യുന്നതെന്നും സമീപത്ത് എന്താണ് സംഭവിക്കുന്നതെന്നും Snapchat കമ്മ്യൂണിറ്റിയുടെ സന്ദർശന ട്രെൻഡുകളെ അടിസ്ഥാനമാക്കി ഏതൊക്കെ സ്ഥലങ്ങളാണ് “ടോപ്പ് പിക്കുകൾ” എന്നതിനെക്കുറിച്ചും മനസ്സിലാക്കാൻ പര്യവേക്ഷണത്തിനും ബ്രൗസിംഗിനും Snap മാപ്പ് ഉപയോഗിക്കുന്നു. സ്ഥലങ്ങളെ "ടോപ്പ് പിക്കുകള്‍" എന്ന് അടയാളപ്പെടുത്തുന്നത് സാധാരണ Snapchat ഉപയോക്താക്കൾക്ക് ഒരു വ്യാഖ്യാനവുമില്ലാതെ ഒരു സ്ഥലം കാണിച്ചിരിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ സാധാരണയായി 17.6% സന്ദർശനം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ കണ്ടെത്തി, കൂടാതെ ബിസിനസുകളെ അവരുടെ ലൊക്കേഷനുകളിലേക്കുള്ള വർദ്ധിച്ച സന്ദർശനം നിയന്ത്രിക്കാനും കണക്കാക്കാനും സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
Snapchat കമ്മ്യൂണിറ്റിയിൽ നിന്ന് ഫീഡ്‌ബാക്ക് സ്വീകരിക്കുന്നതിനും സ്പോൺസേര്‍ഡ് സ്‌നാപ്പുകളും പ്രമോട്ടഡ് പ്ലേസുകളും വീണ്ടും വികസിപ്പിക്കുന്നതിനും ഞങ്ങൾ ആഗ്രഹിക്കുന്നു. CRM സിസ്റ്റം ഇൻ്റഗ്രേഷനുകളും AI ചാറ്റ്ബോട്ട് പിന്തുണയും പോലുള്ള ഫീച്ചറുകൾ ഉള്ള സ്പോൺസേര്‍ഡ് സ്‌നാപ്പുകൾ ഉപയോഗിച്ച് ബിസിനസ്സുകൾക്ക് അവരുടെ ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, കൂടാതെ Snap മാപ്പിൽ ഉപഭോക്തൃ വിശ്വസ്തതയെ ചുറ്റിപ്പറ്റിയുള്ള പുതിയ ആശയങ്ങൾ തിരയുന്നതില്‍ ഞങ്ങൾ സന്തുഷ്ടരാണ്.
സന്തോഷകരമായ സ്നാപ്പിംഗ് ആശംസിക്കുന്നു!