SPS 2021: New AR Tools and Camera Experiences for Snapchatters, Creators, and Businesses

With our partners and the Lens Creator community, we’re working to build a smarter and more powerful Snapchat Camera--transforming how we interact with the world through immersive AR experiences. Today we’re introducing new AR tools and camera experiences across the Snap AR ecosystem.
ഞങ്ങളുടെ പങ്കാളികളോടും ലെൻസ് ക്രിയേറ്റർ കമ്മ്യൂണിറ്റിയോടും ചേർന്ന്, സമർഥവും ശക്തവുമായ ഒരു Snapchat ക്യാമറ നിർമിക്കുന്നതിനായി ഞങ്ങൾ പ്രവർത്തിക്കുന്നു--അങ്ങനെ ആഴമേറിയ AR അനുഭവങ്ങളിലൂടെ ലോകത്തോട് ഞങ്ങൾ ഇടപെടുന്ന രീതിക്ക് സമൂല മാറ്റം വരുന്നു.
ഇന്ന് ഞങ്ങൾ നൂതന AR ഉപകരണങ്ങളും ക്യാമറ അനുഭവങ്ങളും Snap AR ആവാസവ്യവസ്ഥയിൽ ഉടനീളം അവതരിക്കുന്നു.
സ്കാൻ, ക്യാമറ എളുപ്പവഴികൾ
സ്കാൻ ഉപയോഗിച്ച്, സാധ്യമായ ഏറ്റവും വേഗത്തിലും എളുപ്പത്തിലും നിങ്ങൾക്ക് ദശലക്ഷക്കണക്കിന് ലെൻസുകളിലൂടെ തിരയാം - ക്യാമറയുടെ സഹായത്തോടെ! ഇന്ന്, ഞങ്ങൾ Snapchat-ന്റെ പ്രധാന ക്യാമറ സ്‌ക്രീനിന്റെ മുമ്പിലും മധ്യത്തിലുമായി സ്കാൻ ബട്ടൺ സ്ഥാപിക്കുന്നു, ഇത് സ്രഷ്ടാക്കളുടെയും പങ്കാളികളുടെയും രസകരവും വിജ്ഞാനപ്രദവുമായ ലെൻസസ് കണ്ടുപിടിക്കുന്നത് എളുപ്പമാക്കുന്നു. ഈ ലെൻസുകൾ, നൂറുകണക്കിന് നായ് ഇനങ്ങളും 6,00,000-ത്തിൽ അധികം സസ്യങ്ങളും വൃക്ഷങ്ങളും ദശലക്ഷക്കണക്കിന് ഗാനങ്ങളും ഉൽപ്പന്നങ്ങളും തിരിച്ചറിയുന്നതിനുള്ള ശക്തി നിങ്ങൾക്ക് നൽകുന്നു.
ഫാഷനും ഭക്ഷണവും പോലെ സ്കാനിലും ബുദ്ധിവൈഭവത്തിന്റെ പുതിയ വിഭാഗങ്ങൾ ഞങ്ങൾ തുടർച്ചയായി ചേർത്തുകൊണ്ടിരിക്കുന്നു. നിങ്ങളുടെ സുഹൃത്തിന്റെ വസ്ത്രം സ്കാൻ ചെയ്യുമ്പോൾ സ്ക്രീൻഷോപ്പ് നിങ്ങൾക്ക് നൂറുകണക്കിന് ബ്രാൻഡുകളിൽ നിന്ന് ഷോപ്പിംഗ് ശുപാർശ നൽകുന്നു. കൂടാതെ നിങ്ങൾക്ക് മെമ്മറീസിൽ നിന്നും ഒരു ഫോട്ടോ തിരഞ്ഞെടുത്ത് സ്ക്രീൻഷോപ്പ് വഴി സ്കാൻ ചെയ്യാം. ഇത് നിങ്ങൾക്ക് ഒരു സ്വകാര്യ ഷോപ്പർ നിങ്ങളുടെ ക്യാമറയിൽത്തന്നെ ഉണ്ടായിരിക്കുന്നത് പോലെയും, ഇപ്പോൾത്തന്നെ അതിൻ്റെ പ്രവർത്തനം ആരംഭിക്കുന്നത് പോലെയുമാണ്.
ഉടൻതന്നെ, Snapchat ക്യാമറയിലൂടെ കാണുന്ന ചേരുവകൾ അടിസ്ഥാനമാക്കി ഓൾറെസിപ്പീസ്, റെസിപ്പികൾ ശുപാർശ ചെയ്യും. അതുകൊണ്ട് നിങ്ങളുടെ കയ്യിൽ ഒരു പഴുത്ത അവോക്കാഡോ ഉണ്ടെങ്കിൽ, അതൊന്ന് സ്കാൻ ചെയ്താൽ മതി! Snapchat ക്യാമറ ഉപയോഗിക്കുമ്പോൾ, ഒരു തികഞ്ഞ ഗ്വാകമോൾ റെസിപ്പിക്ക് വേണ്ട നിർദേശങ്ങൾ ഒരു സ്പർശത്തിന് അകലെ മാത്രമാണ്.
കൂടാതെ ഞങ്ങൾ ക്യാമറ കുറുക്കുവഴികൾ അവതരിപ്പിക്കുന്നു, അതായത് സർഗ്ഗാത്മക ഉപകരണങ്ങളുടെ സമ്മിശ്രണം, നിങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങളെ ഒപ്പിയെടുക്കുന്നത് വളരെ എളുപ്പമാക്കുന്നു. നിങ്ങളഉടെ ക്യാമറ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ, Snapchat പ്രസക്തമായ ക്യാമറ മോഡ്, ലെൻസുകൾ, ശബ്ദട്രാക്കുകൾ എന്നിവ നിർദേശിക്കും. ഇന്ന് ആദ്യമായി ക്യാമറ കുറുക്കുവഴികൾ അവതരിപ്പിക്കുന്നു.
Lens Studio
Lens Studio ഞങ്ങളുടെ ഒരു ശക്തമായ, സ്വതന്ത്ര ഡെസ്‌ക്‌ടോപ് ആപ്ലിക്കേഷനാണ്, അത് ഏത് സ്രഷ്ടാവിനെയും, ഡെവലപ്പറെയും അല്ലെങ്കിൽ ബിസിനസിനെയും തങ്ങളുടെ സാങ്കേതികവും ക്രിയാത്മകവുമായ കഴിവുകൾ സംയോജിപ്പിച്ച്, ലെൻസുകൾ നിർമിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉന്നമിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇന്ന് ഞങ്ങൾ പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് Lens Studio നവീകരിക്കുന്നു, അത് കളികൾ, വിദ്യാഭ്യാസം, ഷോപ്പിംഗ് തുടങ്ങിയ മേഖലകളിൽ ഇനിയും കൂടുതൽ നൂതനമായ ലെൻസുകൾ നിർമിക്കുന്നതിന് വ്യക്തികളെ ശാക്തീകരിക്കുന്നു.‎
കണക്റ്റ് ചെയ്ത ലെൻസുകൾ സുഹൃത്തുക്കളെ AR-യുമായി സംവദിക്കാൻ അനുവദിക്കുന്നു. നിങ്ങൾ ഒരേ മുറിയിലിരുന്നാലും ലോകത്തിന്റെ പല ഭാഗത്തിൽ ആയിരുന്നാലും, പങ്കിട്ട അവസ്ഥ, തത്സമയ സംവാദം, ഒന്നിച്ച്-പങ്കിടുന്ന സെഷനുകൾ എന്നിവയിലൂടെ നിങ്ങൾക്ക് സല്ലപിക്കാനും കളിക്കാനും സൃഷ്ടിക്കാനും സാധ്യമാകുന്നു.
3D ബോഡി മെഷ്, വസ്ത്ര അനുകരണം, വിഷ്വൽ എഫക്ട് എഡിറ്റർ എന്നിവ AR-നെ മുമ്പെന്നത്തേക്കാൾ കൂടുതൽ യാഥാർഥ്യമുള്ളതായി കാണപ്പെടാനും അനുഭവപ്പെടാനും ഇടയാക്കുന്നു, അങ്ങനെ വെർച് വസ്ത്രം വളരെ ശ്രദ്ധേയമായ വിധത്തിൽ യഥാർഥമായി കാണുന്നതിനാൽ, അത് നിങ്ങൾക്ക് തികച്ചും ഇഷ്ടാനുസൃതമായ രൂപം സൃഷ്ടിക്കാൻ അവസരം നൽകുന്നു.
ലെൻസുകൾക്ക് ശബ്ദത്തോട് പ്രതികരിക്കാൻ കഴിയുന്ന വിധം, ഓഡിയോ വിശകലനം ചെയ്ത് ഉളവാക്കുന്ന, ഇഷ്ടാനുസൃതമാക്കിയ ML മോഡലുകൾ ഇംപോർട്ട് ചെയ്യുന്നതിന് SnapML ഇപ്പോൾ സ്രഷ്ടാക്കളെ പ്രാപ്തമാക്കുന്നു.
ദൃശ്യ വിഭാഗീകരണം, സ്കാനിന്റെ ശക്തി Lens Studio-ൽ ലഭ്യമാക്കുന്നു, അത് 500-ലധികം തരത്തിലുള്ള വസ്തുക്കൾ മനസ്സിലാക്കാൻ കഴിയുന്ന ലെൻസുകൾ നിർമിക്കുന്നതിന് സ്രഷ്ടാക്കളെ അനുവദിക്കുന്നു.
ലെൻസ് അനലിറ്റിക്സ്, ഇനിയും കൂടുതൽ ആകർഷകവും നിലനിർത്തുന്നതുമായ അനുഭവങ്ങൾ നിർമിക്കുന്നതിന് സ്രഷ്ടാക്കൾക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നു. അജ്ഞാതവും സമാഹരിച്ചതുമായ ഡാറ്റ, നമ്മുടെ കമ്മ്യൂണിറ്റിയുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ, പ്രേക്ഷകരിൽ നിന്ന് പഠിക്കാനും കൂടുതൽ മേന്മയുള്ള ലെൻസുകൾ നിർമിക്കാനും നിങ്ങളെ സഹായിക്കുന്ന വിശദവും സമ്പുഷ്ടവുമായ ഉൾകാഴ്ചകൾ നൽകുന്നു.
ഇവിടെ ഡൗൺലോഡ് ചെയ്ത് Lens Studio സൃഷ്ടിക്കുന്നത് ആരംഭിക്കുക. AR ട്രൈ-ഓണും ബിസിനസ് സൊലൂഷനും
ഞങ്ങളുടെ ഫാഷൻ പങ്കാളികളുമായി പുതിയ AR ട്രൈ-ഓൺ അനുഭവങ്ങൾ ഞങ്ങൾ അവതരിപ്പിക്കുന്നു, Snapchat ക്യാമറയിലൂടെ സ്നാപ്പ്ചാറ്റർമാരെ തങ്ങൾക്ക് താൽപ്പര്യമുള്ള ബിസിനസുകൾക്കൊപ്പം കൊണ്ടുവരുന്നു. 3D ബോഡി മെഷും ശബ്ദത്താൽ പ്രാപ്തമാക്കിയ നിയന്ത്രണങ്ങളും ഉപയോഗിച്ച്, FARFETCH ആഴമേറിയ ഒരു ഷോപ്പിംഗ് അനുഭവം തരുന്നു, അതിനാൽ തിരയാൻ ആഗ്രഹിക്കുന്ന വസ്തുക്കൾക്കായി നിങ്ങൾക്ക് ചോദിക്കാം, AR ഉപയോഗിച്ച് അത് ട്രൈ-ഓൺ ചെയ്യാം. ഇത് ട്രൈ-ഓണും ഷോപ്പിംഗും രസകരവും വേഗമുള്ളതും എളുപ്പമുള്ളതും ആക്കുന്നു.
ഞങ്ങളുടെ ആംഗ്യ തിരിച്ചറിയൽ പ്രാപ്തികളിലേക്ക് പ്രാഡ കടന്നുവരുന്നു, മറ്റൊരു തരമോ നിറമോ തിരയാൻ ആഗ്രഹിക്കുമ്പോൾ അത് നിങ്ങൾക്ക് Snapchat-ലേക്കുള്ള അടയാളസൂചന നൽകുന്നു, കൂടാതെ നിങ്ങളുടെ വസ്ത്രശേഖരത്തോടു ഒരു തികഞ്ഞ കൂട്ടിച്ചേർക്കൽ കണ്ടെത്താൻ നിങ്ങൾക്ക് കഴിയുന്നു. ബ്രാൻഡുകൾക്കും ബിസിനസുകൾക്കും ഞങ്ങളുടെ Snapchat ക്യാമറയിലൂടെ വിലയേറിയതും വിപുലീകരിക്കാവുന്നതുമായ പ്രതിവിധികളിലേക്ക് പ്രേരിപ്പിക്കാൻ കഴിയും. ഞങ്ങൾ അവതരിപ്പിക്കുന്ന API-യാൽ പ്രാപ്തമാക്കപ്പെട്ട ലെൻസുകളുടെ സഹായത്താൽ, ബിസിനസുകൾക്ക് അധിക പ്രയത്നമില്ലാതെ, AR-ലെ തങ്ങളുടെ തത്സമയ ഉള്ളടക്കം വിശേഷവത്കരിക്കുന്നതിനുള്ള സ്വയമേവയുള്ളതും ചലനാത്മകവുമായ മാർഗങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയുന്നു. പെർഫക്റ്റ കോർപ്പുമായുള്ള ഞങ്ങളുടെ പങ്കാളിത്തത്തിൽ, ബിസിനസ് മാനേജരിലെ API-യിൽ ഉത്പന്നങ്ങളുടെ കാറ്റലോഗ് സമന്വയിപ്പിച്ച കമ്പനികളിൽ ദി എസ്റ്റീ ലോഡർ കമ്പനി ആയിരിക്കും ഒന്നാമതായി നില കൊള്ളുന്നത്, അത് വില, ലഭ്യത, എങ്ങനെ വാങ്ങാം എന്നീ വിവരങ്ങൾ അടങ്ങിയ പുതിയ ഡൈനാമിക് ഷോപ്പിംഗ് ലെൻസുകളെ സൃഷ്ടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും എളുപ്പമാക്കുന്നു. M·A·C കോസ്‌മെറ്റിക് പോലുള്ള ബ്രാൻഡുകൾക്ക് തങ്ങളുടെ ഉപയോക്താക്കൾ ഏറ്റവും താൽപ്പര്യപ്പെടുന്ന ഇനങ്ങൾ, നിറങ്ങൾ, സ്റ്റൈലുകൾ എന്നിവ പുതിയ AR ഷോപ്പിംഗ് അനലിറ്റിക്സിലൂടെ പഠിക്കാൻ കഴിയും.
API-യാൽ പ്രാപ്തമാക്കിയ ഷോപ്പിംഗ് ലെൻസുകൾ കൂടാതെ, ലെൻസിലേക്ക് തത്സമയ ഉള്ളടക്കം കൊണ്ടുവരുന്നതിനായി ഞങ്ങൾ തിരഞ്ഞെടുക്കപ്പെട്ട പങ്കാളികളോടൊപ്പം പ്രവർത്തിക്കുന്നു. ഇന്ന് മുതൽ മേജർ ലീഗ് ബേസ്ബോൾ തത്സമയ കളികളിൽ നിന്നുമുള്ള സ്ഥിതിവിവരങ്ങൾ ലെൻസിൽ കൊണ്ടുവരുന്നതാണ്. അവരുടെ ഔദ്യോഗിക ഡാറ്റാ പങ്കാളിയായ സ്പോർട്ട്ട്രേഡർ നൽകുന്ന തത്സമയ സ്ഥിതിവിവരങ്ങൾ, നിങ്ങൾ സുഹൃത്തുക്കളോടൊപ്പമുള്ള നിമിഷങ്ങളിൽ ഗെയിം-വിജയ റണ്ണുകൾ ആഘോഷിക്കവെ, നിങ്ങളുടെ സ്റ്റോറികളുടെ ഒരു ഭാഗമാകുന്നു.
ബിസിനസുകൾക്കുള്ള പൊതു പ്രൊഫൈലുകൾ, നിങ്ങളുടെ ലെൻസുകൾ, ഹൈലൈറ്റുകൾ, സ്റ്റോറികൾ എന്നിവ പ്രദർശിപ്പിക്കുന്നതിന് Snapchat-ൽ ഒരു സ്ഥിര സാന്നിധ്യം സ്ഥാപിക്കാൻ ഇപ്പോൾ ബ്രാൻഡുകളെ അനുവദിക്കുന്നു. ബ്രൗസിംഗ്, ട്രൈ-ഓൺ, കടകൾ മുഖേന വാങ്ങുന്നത് എന്നിവ പ്രാപ്തമാക്കാനും ബ്രാൻഡുകൾക്ക് കഴിയുന്നു, അതുവഴി Snapchat-നെ ഒരു പുതിയ വിൽപ്പനകേന്ദ്രം ആക്കുന്നു.
ഞങ്ങളുടെ പുതിയ ക്രിയേറ്റർ മാർക്കറ്റ്‌പ്ലേസിന്റെ സഹായത്തോടെ, ബ്രാൻഡുകൾക്കും പങ്കാളികൾക്കും ഞങ്ങളുടെ സ്വയം-സേവന ബിസിനസ് മാനേജർ പോർട്ടൽ ഉപയോഗിച്ച് പരിശോധിച്ചുറപ്പിച്ച സ്രഷ്‌ടാക്കളെ കണ്ടെത്താനും ബന്ധപ്പെടാനും കഴിയും. ഈ മാർക്കറ്റ്‌പ്ലേസ് ലോകത്തെ ഏറ്റവും വൈദഗ്ധ്യമുള്ള ചില പ്രൊഫഷനലുകളുമായി ബന്ധപ്പെടുന്നത് ഏകോപിപ്പിക്കുകയും, അതുവഴി ലെൻസ് ക്രിയേറ്റർമാർക്ക് തങ്ങളുടെ സ്വന്തം ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിന് പുതിയ അവസരങ്ങൾ നൽകുകയും ചെയ്യുന്നു.
ബിസിനസുകൾക്കും സ്രഷ്ടാക്കൾക്കും ar.snap.com-ൽ ആരംഭിക്കാവുന്നതാണ്. നിങ്ങൾ എന്താണ് സൃഷ്ടിക്കുന്നത് എന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
Back To News