Say Hello to the Snapchat Camera on the Lock Screen of Google's Pixel 6 and Pixel 6 Pro

For the first time ever, we’re making the Snapchat Camera accessible directly from a phone lock screen. With Quick Tap to Snap, you can capture moments quickly before they disappear.
ഞങ്ങൾ എല്ലായ്‌പ്പോഴും ഞങ്ങളുടെ ക്യാമറയ്‌ക്ക് ചുറ്റിപ്പറ്റി നവീകരിക്കുന്നതിനും ദൈനംദിന നിമിഷങ്ങൾ സംഭവിക്കുന്നതനുസരിച്ച് അവ Snap ചെയ്യാൻ ഞങ്ങളുടെ കമ്മ്യൂണിറ്റിയെ സഹായിക്കുന്നതിനുമുള്ള വഴികൾ തേടുന്നു. അതുകൊണ്ട് Google-ന്‍റെ പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയ്ക്കായി ‘Snap-നായി ക്വിക്ക് ടാപ്പ്’ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.
ആദ്യമായി, ഞങ്ങൾ Snapchat ക്യാമറ ഒരു ഫോൺ ലോക്ക് സ്‌ക്രീനിൽ നിന്ന് നേരിട്ട് ആക്‌സസ് ചെയ്യാവുന്നതാക്കുന്നു. Snap-നായി ക്വിക്ക് ടാപ്പ് ഉപയോഗിച്ച്, അവ അപ്രത്യക്ഷമാകുന്നതിന് മുമ്പ് നിങ്ങൾക്ക് മനോഹര നിമിഷങ്ങൾ വേഗത്തിൽ പകര്‍ത്താനാകും
ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്നത് ഇതാ: നിങ്ങളുടെ ഫോണിന്‍റെ പിൻഭാഗത്ത് ടാപ്പ് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ ലോക്ക് സ്ക്രീനിൽ നിന്ന് നേരിട്ട് Snap-കൾ സൃഷ്ടിക്കാനും ലെൻസുകൾ ഉപയോഗിച്ച് പ്ലേ ചെയ്യാനും നിങ്ങൾക്ക് കഴിയും. ഒരു Snap പങ്കിടാൻ തയ്യാറായിക്കഴിഞ്ഞാൽ, മുഴുവൻ ആപ്പ് അനുഭവവും നേരിട്ട് അൺലോക്ക് ചെയ്യുന്നതിന് നിങ്ങളുടെ ഫോണിന്‍റെ ലോക്ക് സ്ക്രീനിലേക്ക് ലോഗിൻ ചെയ്യുക. 
എന്നാൽ കാത്തിരിക്കുക, കൂടുതൽ ഉണ്ട്: എക്സ്ക്ലൂസീവ് ഓഗ്മെന്‍റഡ് റിയാലിറ്റി ലെൻസുകൾ ലോഞ്ച് ചെയ്യുന്നതിന് ഞങ്ങൾ Google-മായി ഒത്തുചേരുന്നു, ഒപ്പം Snapchat-ന്‍റെ ക്യാമറയ്ക്കുള്ളിൽ അൾട്രാ വൈഡ് ആംഗിൾ, തത്സമയ പരിഭാഷ എന്നിവ പോലുള്ള Google-ന്‍റെ പിക്സൽ സവിശേഷതകളിൽ ചിലതിനെയും പിക്സൽ 6, 6 പ്രോ എന്നിവയിൽ ചാറ്റ് ചെയ്യുന്നതും പിന്തുണയ്ക്കുന്നു. നിങ്ങൾക്ക് വൈഡ് ആംഗിൾ Snap-കൾ എടുക്കാം, കൂടാതെ 10-ലധികം ഭാഷകളിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി സംസാരിക്കുകയും സംഭാഷണങ്ങൾ തത്സമയം പരിഭാഷപ്പെടുത്തുകയും ചെയ്യാം.
Snap-നായി ക്വിക്ക് ടാപ്പ് എന്നതിനൊപ്പം ഈ സവിശേഷതകൾ വരും മാസങ്ങളിൽ ലോഞ്ച് ചെയ്യും. ലോകമെമ്പാടുമുള്ള സ്‌നാപ്‌ചാറ്റർമാർക്ക് കൂടുതൽ മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിന് ഞങ്ങളുടെ മൊബൈൽ പങ്കാളികളോടൊപ്പം പ്രവർത്തിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്!