We Stand Together

Snap CEO Evan Spiegel sent the following memo to all Snap team members on Sunday, May 31. In it he condemns racism while advocating for creating more opportunity, and for living the American values of freedom, equality and justice for all.
പിന്നീട് എന്റെ ജീവിതത്തിൽ, ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും എനിക്ക് അവസരം ലഭിച്ചു, അവിടെ വച്ചാണ് എന്റെ ആരാധനാ കഥാപാത്രങ്ങളിൽ ഒരാളായ ബിഷപ്പ് ടുട്ടുവിനെ സന്ദർശിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിക്കുന്നത്. വർണ്ണവിവേചനം സൃഷ്ടിക്കുന്ന വിനാശത്തിനും വംശീയതയുടെ പാരമ്പര്യത്തിനും ഞാൻ സാക്ഷ്യം വഹിച്ചു, അതുമാത്രമല്ല പുരോഗതിക്കും അനുരഞ്ജനത്തിനും വേണ്ടിയുള്ള അക്ഷീണ പ്രയത്നങ്ങളും ഞാൻ കണ്ടു. ഞാൻ സ്റ്റാൻ‌ഫോർഡിൽ‌ അവസാനകാല വിദ്യാർത്ഥിയായിരിക്കുമ്പോൾ, കാമ്പസിൽ കറുത്ത വംശജർക്കായി മാത്രം ഒരുക്കിയ ഒരു ഡോമിൽ ഞാൻ താമസിച്ചിരുന്നു (അവിടെ താമസിച്ചിരുന്ന ഭൂരിഭാഗം പേരും കറുത്ത വംശജരായിരുന്നു). സ്റ്റാൻഫോർഡിൽ സാധാരണ അനുഭവപ്പെടുന്ന വിശാലമായ സ്വാതന്ത്ര്യത്തിനിടയിലും, നമ്മുടെ സമൂഹത്തിൽ വംശീയത തീർക്കുന്ന ദൈനംദിന അനീതികളെ കുറിച്ച് ധാരാളം കാര്യങ്ങൾ എനിക്ക് പഠിക്കാൻ കഴിഞ്ഞു.
അമേരിക്കയിലെ കറുത്ത വംശജരുടെ ജീവിതാനുഭവത്തെ കുറിച്ച് എനിക്ക് നേരിട്ടറിയാം എന്ന് സൂചിപ്പിക്കുന്നതിനല്ല, പകരം കഴിഞ്ഞ 30 വർഷത്തോളമായി, ആവേശത്തോടെയും നിരന്തരമായും വിവേചന ബുദ്ധിയോടെയും നിർബന്ധത്തോടെയും നീതിക്കായുള്ള അമേരിക്കയിലും ലോകമെമ്പാടും നടന്നിട്ടുള്ള പോരാട്ടങ്ങൾക്ക് ഞാൻ വ്യക്തിപരമായി സാക്ഷ്യം വഹിക്കുകയോ അത്തരം പ്രയത്നങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് വിശദീകരിക്കാനാണ് ഞാൻ ഇത് പങ്കിടുന്നത്. 30 വർഷത്തിനുശേഷം, ദശലക്ഷക്കണക്കിന് ആളുകൾ മാറ്റത്തിനായി ആഹ്വാനം ചെയ്തിട്ടും, പുരോഗതിയുടെ വഴിയിൽ കാര്യമായൊന്നും കാണിക്കുന്നില്ല. അമേരിക്കയിൽ സാമ്പത്തിക അസമത്വം ഒരു നൂറ്റാണ്ടിനിടെ കാണാത്ത നിലകളിൽ എത്തിക്കഴിഞ്ഞിരിക്കുന്നു, വെള്ളക്കാരല്ലാത്ത ആളുകൾക്ക് പരിണതഫലങ്ങളില്ലാതെ, കൊല ചെയ്യപ്പെടുമോ എന്ന ഭയമില്ലാതെ, പലചരക്ക് കടയിൽ പോകാനോ ഒന്ന് നടക്കാനിറങ്ങാനോ കഴിയില്ല എന്നാണ് അവസ്ഥ; ലളിതമായി പറഞ്ഞാൽ, അമേരിക്കൻ പരീക്ഷണം പരാജയപ്പെടുകയാണ്.
"കേൾക്കപ്പെടാത്തവരുടെ ഭാഷയാണ് കലാപം" എന്ന് എം‌എൽ‌കെ അഭിപ്രായപ്പെട്ടത് മനസ്സിലാകുന്നതിനാലാണ് ഞാനിത് പങ്കിടുന്നത്; മാറ്റത്തിനായി സമാധാനപരമായി വാദിക്കുന്നവർ‌ക്ക്, അമേരിക്ക പണ്ടേ വാഗ്ദാനം ചെയ്ത എല്ലാത്തിനുമായി, സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും അമേരിക്ക പണ്ടേ വാഗ്ദാനം ചെയ്ത എല്ലാത്തിനും നീതി. തങ്ങളെ ആരും കേൾക്കുന്നില്ലെന്ന് കലാപം നടത്തുന്നവർക്ക് തോന്നുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാക്കുന്നു.
Snapchat സൃഷ്ടിച്ചതിന് ശേഷം, 2013-ൽ സ്റ്റാൻഫോർഡ് വിമൻ ഇൻ ബിസിനസ് കോൺഫറൻസിൽ നടത്തിയ ആദ്യ പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി, “ഞാൻ ചെറുപ്പക്കാരനും വെളുത്ത വർഗ്ഗക്കാരനും വിദ്യാസമ്പന്നനുമായ ഒരു പുരുഷനാണ്. ഞാൻ ശരിക്കും, ശരിക്കും ഭാഗ്യം ചെയ്തവനാണ്. ഒപ്പം, ജീവിതം അത്ര ന്യായമുള്ളതുമല്ല.” എന്റെ സവിശേഷാധികാരത്തെ പേരിട്ട് വിളിക്കുന്നതും, നമ്മുടെ സമൂഹത്തിൽ അനീതി നിലനിൽക്കുന്നുണ്ടെന്ന് സമ്മതിക്കുന്നതും ആഴത്തിൽ പ്രാധാന്യമുള്ളതായി ഞാൻ കരുതി, പ്രത്യേകിച്ചും നിത്യജീവിതത്തിൽ ഈ അനീതികൾ അനുഭവിക്കുന്നവരും എന്റെ മുന്നിൽ ഇരിക്കുന്നവരുമായ വനിതാ ബിസിനസ്സ് നേതാക്കളുടെ മുന്നിൽ. എന്റെ സവിശേഷമായ അധികാരം അംഗീകരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആദ്യപടിയായിരുന്നു, കാരണം മറ്റുള്ളവരെ ശ്രവിക്കാൻ ഇത് എന്നെ സഹായിച്ചു. ധനികനും വെളുത്ത വംശജനുമായ ഒരു പുരുഷൻ എന്ന നിലയിലുള്ള എന്റെ അനുഭവങ്ങൾ, നമ്മുടെ സഹജീവികളായ അമേരിക്കക്കാർ അനുഭവിക്കുന്ന അനീതികളേക്കാൾ തികച്ചും വ്യത്യസ്തമാണ്. എന്നെക്കാൾ വ്യത്യസ്തരായവരുടെ ദുരവസ്ഥ മനസ്സിലാക്കുന്നത് അനീതിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മികച്ചൊരു സഖ്യകക്ഷിയാകാൻ എന്നെ സഹായിച്ചിട്ടുണ്ട്.
നിങ്ങൾ ജനിച്ച സാഹചര്യങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ പാത മുൻ‌കൂട്ടി നിശ്ചയിക്കരുതെന്ന ധാരണയായിരുന്നു അമേരിക്കയെന്ന രാഷ്ട്രം സൃഷ്ടിക്കപ്പെട്ടതിന്റെ പിന്നിലുണ്ടായിരുന്ന അടിസ്ഥാന ആശയം. ദൈവമാണ് രാജാവിനെ തിരഞ്ഞെടുക്കുന്നതെന്ന ആശയം പരിഹാസ്യമാണെന്ന് നമ്മുടെ രാഷ്ട്രശിൽപ്പികൾ കരുതി - ദൈവം നമ്മെയെല്ലാം തിരഞ്ഞെടുത്തു, എല്ലാവരെയും തുല്യമായി സ്നേഹിക്കുകയും ചെയ്യുന്നു. ദൈവസ്നേഹത്തെയും നമ്മിൽ എല്ലാവരിലും ദൈവം വസിക്കുന്നു എന്ന ആശയത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു സമൂഹം രൂപപ്പെടുത്തുവാൻ അവർ ആഗ്രഹിച്ചു. നമ്മിൽ ഓരോരുത്തർക്കും ദൈവസ്നേഹം ലഭിക്കുന്നതിന് കൂടുതലോ കുറവോ അർഹതയുണ്ടെന്ന് ദൈവം വിശ്വസിക്കുന്നില്ല.
എല്ലാവർക്കും സ്വാതന്ത്ര്യത്തിന്റെയും തുല്യതയുടെയും നീതിയുടെയും മൂല്യങ്ങൾ ലഭ്യമാവണം എന്ന് ആഗ്രഹിച്ച അതേ രാഷ്ട്ര ശിൽപ്പികളും അടിമകളുടെ ഉടമകളായിരുന്നു. ജനങ്ങൾക്കായി ജനങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന ഒരു രാഷ്ട്രത്തെ കുറിച്ചുള്ള അവരുടെ ശക്തമായ ദർശനം, മുൻവിധിയുടെയും അനീതിയുടെയും വംശീയമായ യാഥാസ്ഥിതിക മനോഭാവത്തിന്റെയും അടിത്തറയിലാണ് കെട്ടിപ്പടുത്തത്. ഈ അഴുകിയ അടിത്തറയെയും അവസരങ്ങൾ എല്ലാവർക്കുമായി സൃഷ്ടിക്കുന്നതിലെ പരാജയങ്ങളെയും മറികടക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, മനുഷ്യപുരോഗതിക്കുള്ള നമ്മുടെ യഥാർത്ഥ ശേഷി തിരിച്ചറിയുന്നതിൽ നിന്ന് നാം സ്വയം പിന്മാറുകയാണ് - എല്ലാവർക്കും സ്വാതന്ത്ര്യവും തുല്യതയും നീതിയും ഉറപ്പാക്കുന്ന ധീരമായ ദർശനത്തിൽ നിന്ന് നാം പിന്നോട്ട് പോവുകയും ചെയ്യും.
ഒരു വ്യത്യാസം ഉണ്ടാക്കുന്നതിന് നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് പലപ്പോഴും സുഹൃത്തുക്കളും ടീം അംഗങ്ങളോടും മാധ്യമപ്രവർത്തകരോടും പങ്കാളികളോടും ഞാൻ ചോദിക്കാറുണ്ട്. ഞാൻ ഒരു തരത്തിലും വിദഗ്ദ്ധനല്ലെന്നും 29 വയസ്സിന്റെ പരിപക്വമായ ഈ പ്രായത്തിലും എനിക്ക് ലോകം പ്രവർത്തിക്കുന്ന രീതികളെ കുറിച്ച് വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ടെന്നും തിരിച്ചറിഞ്ഞുകൊണ്ട്, അമേരിക്കയിൽ നാം ആഗ്രഹിക്കുന്ന മാറ്റം വരുത്തുന്നതിന് എന്താണ് വേണ്ടതെന്താണ് എന്നതിനെ കുറിച്ചുള്ള എന്റെ വീക്ഷണം ഞാൻ താഴെ പങ്കിടുകയാണ്. ആളുകളുടെ പശ്ചാത്തലത്തെ പരിഗണിക്കാതെ, എല്ലവർക്കും തുല്യ അവസരം ഒരേസമയം സൃഷ്ടിക്കാതെ, അന്തർവ്യാപന ശേഷിയുള്ള ഈ വംശീയതയെ നമുക്ക് അവസാനിപ്പിക്കാനാകില്ല.
വിമോചനം, തുല്യത, നീതി, ജീവിതം, സ്വാതന്ത്ര്യം, ആനന്ദം തേടൽ എന്നിങ്ങനെ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ അടിസ്ഥാന മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കുക എന്നതാണ് ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം എന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയിലെ വിജയത്തിനായി ഒരു പങ്കിടപ്പെടുന്ന ദർശനം സൃഷ്ടിക്കുന്നതിനും നമ്മുടെ മക്കളുടെ കുട്ടികൾക്കായി അമേരിക്ക എങ്ങനെയിരിക്കണമെന്ന് നിർവചിക്കുന്നതിനും നമ്മൾ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. ഇത് എല്ലാ അമേരിക്കക്കാരെയും ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയായിരിക്കണം, ഇത് “ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ” ആയിരിക്കുകയും വേണം. രാഷ്ട്രം എങ്ങനെയായിരിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത് എന്നതിനെ നമുക്ക് നിർവചിക്കാൻ കഴിയുമെങ്കിൽ, നമ്മുടെ പങ്കിടപ്പെടുന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിന് എടുക്കേണ്ട സുപ്രധാന തീരുമാനങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ എടുക്കാനും മൂല്യങ്ങൾ പ്രയോഗിക്കാനും നമുക്ക് കഴിയും.
ജിഡിപിയോ ഓഹരി വിപണിയോ പോലുള്ള നിസ്സാരവും ഹ്രസ്വകാലത്തെ അടിസ്ഥാനമാക്കിയതുമായ അളവുകോലുകൾക്ക് പകരം, നമ്മുടെ മൂല്യങ്ങൾ നിറവേറ്റപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ വിജയം നിർവചിക്കാൻ നമ്മൾ ആരംഭിക്കേണ്ടതുണ്ട്. നമ്മുടെ ആരോഗ്യ പരിചരണ ചെലവ് വർദ്ധിക്കുമ്പോൾ, നമുക്ക് ലഭിക്കുന്ന മൂല്യത്തെ അടിസ്ഥാനമാക്കാതെ, ജിഡിപി ഉയരുന്നു. ചുഴലിക്കാറ്റ് വീശുകയും വീടുകൾ തകരുകയും ചെയ്യുമ്പോൾ, നമ്മൾ വീണ്ടും വീടുകൾ പണിയും, ജിഡിപി ഉയരുകയും ചെയ്യും. അടിസ്ഥാനപരമായി ഒരു തകർന്ന അളവുകോലാണ് ജിഡിപി, മനുഷ്യന്റെ യഥാർത്ഥ സന്തോഷത്തിന് സഹായകരമായതൊന്നും അത് പ്രതിഫലിപ്പിക്കുന്നില്ല. സമ്പത്തിനായുള്ള പരിശ്രമങ്ങൾക്കും അപ്പുറത്തേക്ക് ആനന്ദത്തിനായുള്ള പ്രയത്നങ്ങൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു.
സത്യം, അനുരഞ്ജനം, നഷ്ടപരിഹാരം എന്നിവയുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്നതും പക്ഷപാതമില്ലാത്തതുമായ ഒരു കമ്മീഷനെ നാം നിയമിക്കേണ്ടതുണ്ട്. അമേരിക്കയിലെ കറുത്ത വംശജ സമൂഹത്തിന്റെ ശബ്ദം രാജ്യത്തുടനീളം കേൾക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പക്ഷപാതവും മുൻവിധിയും ഉണ്ടോയെന്നറിയുന്നതിന് ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഇഴകീറി പരിശോധിക്കുന്നതിനും ജസ്റ്റിസ് സിവിൽ റൈറ്റ്സ് ഡിവിഷനെ ശക്തിപ്പെടുത്തുന്നതിനും കമ്മീഷൻ നിർദ്ദേശിക്കുന്ന അനുരഞ്ജന - നഷ്ടപരിഹാര ശുപാർശകളിൽ നടപടിയെടുക്കാനും നമ്മളൊരു പ്രക്രിയ ആരംഭിക്കണം. അതിക്രമങ്ങൾ ഉണ്ടായതിനെ തുടർന്ന് സമാനമായ നടപടികൾ കൈക്കൊള്ളാൻ ധൈര്യം കാണിച്ചിട്ടുള്ള ലോകമെമ്പാടുമുള്ളവരിൽ നിന്ന് നമുക്ക് ധാരാളം കാര്യങ്ങൾ പഠിക്കാനുണ്ട്, അമേരിക്കൻ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും, ആവശ്യമായ മാറ്റം വരുത്താനും മുറിവുകൾ ഉണക്കാനും നമ്മുടെ രാജ്യത്തെ സഹായിക്കുന്നതുമായ ഒരു പ്രക്രിയ നാം സൃഷ്ടിക്കേണ്ടതുണ്ട്.
എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ ഒരു സമൂഹത്തിന്റെ ഈ അടിസ്ഥാന ഘടകങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനും അവർക്കത് താങ്ങാവുന്നതാക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം എന്നിവയിൽ നിക്ഷേപം നടത്തുക വഴി, അമേരിക്കയിൽ “അവസരങ്ങൾക്കായുള്ള യന്ത്രം” നമ്മൾ പുനരാരംഭിക്കണം.
1980കൾ മുതൽ അമേരിക്കയിൽ സംരംഭകത്വ ഗ്രാഫ് കീഴോട്ട് പോകുന്നതിന്റെ ഒരു കാരണം വേണ്ടത്ര സാമൂഹിക സുരക്ഷാ വലയത്തിന്റെ അഭാവമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു ബിസിനസ്സ് സ്ഥാപനം ആരംഭിക്കുന്നതിന് റിസ്ക്ക് എടുക്കുന്നതിന് ആളുകൾക്കുള്ള ശേഷിയെ ആശ്രയിച്ചാണ് സംരംഭകത്വം നിലകൊള്ളുന്നത്, ഞാൻ ബിസിനസ്സ് സ്ഥാപനം തുടങ്ങുമ്പോൾ ഉണ്ടായിരുന്ന തരത്തിലുള്ള സുരക്ഷിതത്വം ഇല്ലാതെ ഒരു സംരംഭം തുടങ്ങുന്നത് ഏതാണ്ട് അസാധ്യമാണ്. ഭാവിയിൽ സംരംഭകർ ആയേക്കാൻ സാധ്യതയുള്ള ഇന്നത്തെ വിദ്യാർത്ഥികൾ വിദ്യാഭ്യാസ വാപയുടെ കാണാക്കയത്തിൽ മുങ്ങിപ്പോകുന്നു, അവർക്ക് മുന്നിലുള്ളത് വർദ്ധനവ് ഒട്ടും ഇല്ലാത്ത ശമ്പള വ്യവസ്ഥയും കുതിച്ചുയരുന്ന ചെലവുകളുമാണ്, ഈ കാരണങ്ങളാൽ ഒരു ബിസിനസ്സ് സ്ഥാപനം ആരംഭിക്കുന്നതിന് ആവശ്യമായ മൂലധനം സമാഹരിക്കുന്നത് പ്രയാസകരമാകുന്നു.
ഞങ്ങളുടെ മക്കളുടെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ നമ്മുടെ രാജ്യത്തിന്റെ ഭാവിയിൽ നിക്ഷേപിക്കുന്നത് ചെലവേറിയതായിരിക്കും. കൂടുതൽ പുരോഗമനപരമായ ആദായനികുതി സംവിധാനവും ഗണ്യമായ ഉയർന്ന എസ്റ്റേറ്റ് നികുതിയും നമ്മൾ ഏർപ്പെടുത്തേണ്ടതുണ്ട്, കോർപ്പറേറ്റ് കമ്പനികൾ ഉയർന്ന നികുതി നിരക്ക് നൽകേണ്ടതും ആവശ്യമാണ്. ഭാവിക്കായി നമ്മൾ നിക്ഷേപം നടത്തുന്ന സമയത്ത്, ഫെഡറൽ കമ്മി കുറയ്ക്കേണ്ടിയും വരും, അങ്ങനെ ചെയ്യുന്നുവെങ്കിൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ലോകത്ത് ഭാവിയിൽ ഉണ്ടാകാനിടയുള്ള ഏതെങ്കിലും ബാഹ്യ ആഘാതങ്ങൾ നേരിടുന്നതിന് നമുക്ക് പ്രാപ്തി കൈവരും. ചുരുക്കത്തിൽ, എന്നെപ്പോലുള്ള ആളുകൾ നികുതിയിനത്തിൽ ഒരുപാട് പണം അടയ്ക്കേണ്ടി വരും - നമുക്കെല്ലാവർക്കും പ്രയോജനപ്പെടുന്ന ഒരു സമൂഹം സൃഷ്ടിക്കുന്നതിന് അത് വേണ്ടി വരും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഈ മാറ്റങ്ങളിൽ പലതും ചെറിയ കാലത്തേക്ക് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് “മോശം” ആകാം, എന്നാൽ ഈ മാറ്റങ്ങൾ നമ്മുടെ രാജ്യത്തെ ജനങ്ങളിൽ നടത്തുന്ന ദീർഘകാല നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നതിനാൽ, നമ്മളെല്ലാവരും വളരെയധികം ദീർഘകാല പ്രയോജനങ്ങൾ കൊയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ഈ മാറ്റങ്ങൾ ഇനിയും സംഭവിക്കാത്തത്? നമ്മുടെ സർക്കാരിന്റെ എല്ലാ ശാഖകളിലുമുള്ള ബഹുഭൂരിപക്ഷം പേരും അവരുടെ കുട്ടികൾക്ക് മികച്ച ഭാവി സൃഷ്ടിക്കുന്നതിൽ താൽപര്യം പ്രകടിപ്പിക്കാത്തതിനാലാണ് ഈ മാറ്റങ്ങൾ സംഭവിക്കാത്തതെന്ന് ഞാൻ വാദിക്കുന്നു. സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ പ്രായമായവരെ (ബൂമർമാരെ) സമ്പന്നരാക്കുന്നതിന്, കട ധനസഹായമുള്ള നികുതി വെട്ടിക്കുറവുകളുടെയും അവകാശ ചെലവുകളുടെയും നയം നടപ്പാക്കുന്നതിൽ പതിറ്റാണ്ടുകളായി നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധത പുലർത്തിയിട്ടുണ്ട്. അമേരിക്കയിലെ മൊത്തം ഗാർഹിക സമ്പത്ത് കണക്കിലെടുക്കുകയാണെങ്കിൽ 60 ശതമാനവും കൈവശം വച്ചിരിക്കുന്നത് തീർച്ചയായും പ്രായമായവരാണ്. കണക്ക് കൂടുതൽ വിശദമാക്കുന്നതിന് പറയട്ടെ, ശതകോടീശ്വരന്മാരുടെ കൈവശമുള്ളത് 3 ശതമാനം സമ്പത്താണ്. ഉദാഹരണത്തിന്, സോഷ്യൽ സെക്യൂരിറ്റി ഉള്ളതിനാൽ, അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും സമ്പന്നരായ തലമുറയിലുടനീളം ഒരു തരത്തിലുള്ള പരിശോധനയും കൂടാതെ ആനുകൂല്യങ്ങൾ നൽകുന്ന ഒരു പ്രോഗ്രാമിന് നമ്മൾ ധനസഹായം നൽകുന്നു.
യുവതലമുറയിൽ പഴയ തലമുറയ്ക്ക് സ്വന്തം പ്രതിഫലനം കാണാൻ കഴിയുന്നില്ലെങ്കിൽ, യുവതലമുറയുടെ ഭാവിയിൽ നിക്ഷേപം നടത്താൻ പഴയ തലമുറ സന്നദ്ധമാകില്ല എന്നാണ് ചില ഗവേഷണങ്ങൾ കാണിക്കുന്നത്. അമേരിക്കയിൽ പ്രായമായവരുടെ തലമുറ ഏതാണ്ട് 70 ശതമാനം വെളുത്ത വംശജരും പുതിയ തലമുറ എതാണ്ട് 50 ശതമാനം വെളുത്ത വംശജരുമാണ്. അമേരിക്കയുടെ ഡെമോഗ്രാഫിക്ക് മാറ്റം അനിവാര്യമാണ്. അതുകൊണ്ട്, നമ്മുടെ അടിസ്ഥാന മൂല്യങ്ങളെ നന്നായി പ്രതിഫലിപ്പിക്കുന്ന, നമ്മുടെ ഭൂതകാലത്തിന്റെ ആഴത്തിലുള്ള മുറിവുകളെ സുഖപ്പെടുത്തുന്ന, വംശീയതയും അനീതിയും ഇല്ലാതാക്കാൻ പരിശ്രമിക്കുന്ന, എല്ലാവർക്കും - അവർ ആരാണെന്നോ അവർ എവിടെ ജനിച്ചുവെന്നതോ പരിഗണിക്കാതെ - അവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു രാഷ്ട്രം സൃഷ്ടിക്കാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ് ചോദ്യം.
Snapchat-നെ സംബന്ധിച്ചിടത്തോളം, വംശീയ അതിക്രമത്തിന് പ്രേരിപ്പിക്കുന്ന ആളുകളുമായി ബന്ധമുള്ള അമേരിക്കയിലെ അക്കൗണ്ടുകൾ, നമ്മുടെ പ്ലാറ്റ്‌ഫോമിലോ പുറത്തോ, പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയില്ല. നമ്മുടെ Discover ഉള്ളടക്ക പ്ലാറ്റ്‌ഫോം ക്യൂറേറ്റ് ചെയ്യപ്പെടുന്ന ഒരു പ്ലാ‌റ്റ്‌ഫോം ആണ്, ഈ പ്ലാറ്റ്‌ഫോമിൽ എന്ത് പ്രൊമോട്ട് ചെയ്യണമെന്ന് നമ്മളാണ് തീരുമാനിക്കുക. ഒരു പോസിറ്റീവ് പ്രഭാവം ഉണ്ടാക്കുന്നതിന് അതിയായി പരിശ്രമിക്കുന്നതിനെ കുറിച്ച് നമ്മൾ ഒരുപാട് തവണ പറയുകയുണ്ടായിട്ടുണ്ട്, Snapchat-ൽ പ്രൊമോട്ട് ചെയ്യുന്ന ഉള്ളടക്കത്തിന്റെ കാര്യത്തിൽ നമ്മൾ പറഞ്ഞത് പ്രാവർത്തികമാക്കും. Snapchat-ൽ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കം നമ്മുടെ കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുന്നിടത്തോളം കാലം, സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളുകളെ, Snapchat-ൽ ഒരു അക്കൗണ്ട് പരിപാലിക്കാൻ നമ്മൾ അനുവദിച്ചേക്കാം, എന്നാൽ നമ്മൾ അത്തരം അക്കൗണ്ടോ ഉള്ളടക്കമോ ഒരു തരത്തിലും പ്രൊമോട്ട് ചെയ്യില്ല.
സ്‌നേഹത്തിലേക്ക് തിരിയാൻ ഇനിയും വൈകിയിട്ടില്ല, എല്ലാവർക്കും സ്വാതന്ത്ര്യവും തുല്യതയും നീതിയും എന്ന നമ്മുടെ അടിസ്ഥാന മൂല്യങ്ങൾ അല്ലെങ്കിൽ നമ്മൾ ആയിരിക്കുന്നതിന്റെ കാരണം കൈവരിക്കുന്നതിന് നമ്മുടെ മഹത്തായ രാജ്യത്തിന്റെ നേതൃത്വം പ്രയത്നിക്കുമെന്ന് ഞാൻ ആത്മാർത്ഥമായും ദൃഢമായും പ്രതീക്ഷിക്കുന്നു.
അത്തരമൊരു ദിവസം വരുന്നത് വരെ, വംശീയത, അക്രമം, അനീതി എന്നിവയുമായി ബന്ധപ്പെട്ട് കറുപ്പും വെളുപ്പുമല്ലാത്ത സമീപനമില്ലെന്ന് നമ്മൾ പ്രവർത്തനങ്ങളിലൂടെ വ്യക്തമാക്കും - നമ്മുടെ പ്ലാറ്റ്ഫോമിൽ അത്തരം കാര്യങ്ങളെയോ അത്തരം കാര്യങ്ങളെ പിന്തുണയ്ക്കുന്നവരെയോ പ്രൊമോട്ട് ചെയ്യുകയുമില്ല.
ആളുകൾ‌ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഉള്ളടക്കമോ‌ ചില ആളുകളുടെ വികാരങ്ങളെ മാനിക്കാത്ത അക്കൗണ്ടുകളോ‌ നമ്മൾ‌ നീക്കംചെയ്യുമെന്ന് ഇതിനർത്ഥമില്ല. നമ്മുടെ രാജ്യത്തിന്റെയും ലോകത്തിന്റെയും ഭാവിയെ കുറിച്ച് ധാരാളം സംവാദങ്ങൾ നടക്കേണ്ടതുണ്ട്. എന്നാൽ, മനുഷ്യ ജീവന്റെ മൂല്യത്തെ കുറിച്ചോ സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും നീതിക്കുമായുള്ള നിരന്തരമായ പോരാട്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ ഉള്ള സംവാദത്തിന് നമ്മുടെ രാജ്യത്തിൽ ഇടമില്ല. സമാധാനത്തിനും സ്നേഹത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന എല്ലാവർക്കുമൊപ്പം ഞങ്ങളും നിലകൊള്ളുന്നു, തിന്മയെക്കാൾ നന്മ പ്രോത്സാഹിപ്പിക്കുന്നതിന് ഞങ്ങളുടെ പ്ലാറ്റ്ഫോം ഞങ്ങൾ ഉപയോഗിക്കുകയും ചെയ്യും.
“ചില ആളുകൾ” വംശീയവാദികൾ ആയതുകൊണ്ടോ നമ്മുടെ സമൂഹത്തിൽ “ചില അനീതികൾ” ഉള്ളതുകൊണ്ടോ നമ്മളിൽ “എല്ലാവരെയും മോശക്കാരായി” ചിത്രീകരിക്കുന്നതിൽ അർത്ഥമില്ല എന്ന് ചിന്തിക്കുന്ന ധാരാളം ആളുകൾ ഉണ്ടെന്ന് എനിക്കറിയാം. ആഴത്തിൽ പരസ്പര ബന്ധിതമാണ് മനുഷ്യകുലം എന്നും നമ്മിൽ ആരെങ്കിലും കഷ്ടത അനുഭവിക്കുമ്പോൾ നമ്മളെല്ലാവരും കഷ്ടത അനുഭവിക്കുന്നു എന്നുമാണ് എന്റെ കാഴ്ചപ്പാട്. നമ്മളിൽ ആരെങ്കിലും വിശന്നിരിക്കുമ്പോൾ, നമുക്കെല്ലാവർക്കും വിശക്കും. നമ്മളിൽ ആരെങ്കിലും ദാരിദ്ര്യം അനുഭവിക്കുമ്പോൾ, നാമെല്ലാവരും ദരിദ്രരാണ്. നമ്മിൽ ആരെങ്കിലും മൗനത്തിലൂടെ അനീതിക്ക് നേരെ കണ്ണടയ്ക്കുമ്പോൾ, ഉയർന്ന ആദർശങ്ങൾ കൈവരിക്കാൻ പരിശ്രമിക്കുന്ന ഒരു രാഷ്ട്രത്തെ സൃഷ്ടിക്കുന്നതിൽ നാമെല്ലാവരും പരാജയപ്പെടുകയാണ്.
തുല്യതയ്ക്കും നീതിയ്ക്കും വേണ്ടി നിലകൊള്ളുന്ന സംഘടനകൾക്ക് Snap സംഭാവന നൽകുമോ എന്ന് നിങ്ങളിൽ ചിലർ ചോദിക്കുകയുണ്ടായി. 'അതെ' എന്നാണ് ഉത്തരം. എന്നാൽ, എന്റെ അനുഭവത്തിൽ, നാം നേരിടുന്ന ഗുരുതരമായ അനീതികൾക്ക് മേൽ ഒരു ചെറിയ പ്രഹരം ഏൽപ്പിക്കുന്നതിനേക്കാൾ കൂടുതൽ എന്തെങ്കിലും ചെയ്യാൻ സംഭാവനയ്ക്ക് കഴിയില്ല. നിരാലംബരായവർക്ക് അവസരമൊരുക്കുന്നതിനായി അർത്ഥവത്തായ സഹായം നൽകുന്നതും നീതിക്ക് വേണ്ടി നിലകൊള്ളുന്ന കാവലാളുകൾക്ക് സംഭാവന നൽകുന്നതും നമ്മുടെ കുടുംബം തുടരുമ്പോൾ തന്നെ, നിലവിലെ സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ സമൂലമായ പുനഃസംഘടനയാണ്. സ്വകാര്യമായ ജീവകാരുണ്യ പ്രവൃത്തികൾക്ക് സുഷിരങ്ങൾ അടയ്ക്കാനോ പുരോഗതി വേഗത്തിലാക്കാനോ കഴിയും, എന്നാൽ ജീവകാരുണ്യ പ്രവൃത്തികൾ കൊണ്ട് മാത്രം അനീതിയുടെ ആഴമേറിയതും വിശാലവുമായ വിടവ് മറികടക്കാൻ കഴിയില്ല. ഒരു ഐക്യ രാഷ്ട്രമെന്ന നിലയിൽ നാം ഒത്തൊരുമിച്ചാണ് ആ വിടവ് മറികടക്കേണ്ടത്. എല്ലാവർക്കും സ്വാതന്ത്ര്യവും തുല്യതയും നീതിയും ലഭ്യമാക്കുന്നതിനായുള്ള പോരാട്ടത്തിൽ നമ്മൾ ഒത്തൊരുമിക്കണം.
നമുക്ക് മുന്നിൽ ഒരുപാട് വെല്ലുവിളികളുണ്ട്. അമേരിക്കയിലെ അക്രമത്തിന്റെയും അനീതിയുടെയും നീണ്ട പാരമ്പര്യത്തെ നേരിടാൻ നാം ആഴത്തിലുള്ള മാറ്റത്തെ പുണരണം; ഈ പാരമ്പര്യത്തിന്റെ തുടർച്ചയിലാണ്, സമീപകാലത്ത് ജോർജും അഹ്‌മൗദും ബ്രിയോന്നയും, പേരറിയാത്ത ഒട്ടനേകം പേരും ഇരകളായതെന്ന് നാം മറന്നുകൂടാ. നമ്മുടെ രാഷ്ട്രത്തിലെ വെറുമൊരു മാറ്റമല്ല, പകരം നമ്മുടെ ഹൃദയങ്ങളിൽ വരുന്ന മാറ്റമാണ് നാം ഉന്നം വയ്ക്കേണ്ടത്. നമ്മൾ സമാധാന സ്തംഭം വഹിക്കുകയും മുഴുവൻ മനുഷ്യകുലവുമായും സ്നേഹത്തിന്റെ ആലിംഗനം പങ്കിടുകയും വേണം.
നിങ്ങൾക്ക് സമാധാനമുണ്ടാവട്ടെ,
ഇവാൻ
Back To News