For World Mental Health Day, Snapchat Teams With Headspace To Launch New In-App Meditations
Today, ahead of World Mental Health Day, we’re teaming up with Headspace to release two new in-app meditations through our Headspace Mini -- a safe space where friends can practice meditations and mindfulness exercises, and check in on each other through Snapchat.

ഇന്ന്, ലോക മാനസികാരോഗ്യ ദിനത്തിന് മുന്നോടിയായി ഞങ്ങളുടെ ഹെഡ്സ്പേസ് മിനി വഴി രണ്ട് പുതിയ ഇൻ-ആപ്പ് മെഡിറ്റേഷനുകൾ പുറത്തിറക്കാൻ ഞങ്ങൾ ഹെഡ്സ്പേസമായി സഹകരിക്കുകയാണ് - സുഹൃത്തുക്കൾക്ക് ധ്യാനവും പൂർണ്ണശ്രദ്ധയോടെയുള്ള വ്യായാമങ്ങളും പരിശീലിക്കാനും Snapchat വഴി പരസ്പരം പരിശോധിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ ഇടമാണിത്.
ഉത്കണ്ഠ, വിഷാദം, മറ്റ് മാനസികാരോഗ്യ വെല്ലുവിളികൾ എന്നിവയുമായി പൊരുതുന്ന സ്നാപ്ചാറ്റർമാരെ മികച്ച രീതിയിൽ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ Headspace Mini വികസിപ്പിച്ചെടുത്തു. ഞങ്ങളുടെ കമ്മ്യൂണിറ്റി ഈ പ്രശ്നങ്ങൾ എങ്ങനെ അനുഭവിക്കുന്നുവെന്ന് കഴിഞ്ഞ വർഷം നടത്തിയ ഗവേഷണത്തിലൂടെ അറിയാൻ കഴിഞ്ഞു. സ്‌നാപ്ചാറ്റർമാരിൽ ഭൂരിഭാഗവും സമ്മർദ്ദവും ഉത്കണ്ഠയും അനുഭവിക്കുന്നുണ്ടെന്നും, സഹായം ആവശ്യമുള്ളപ്പോൾ പ്രൊഫഷണലുകളെ, അല്ലെങ്കിൽ തങ്ങളുടെ മാതാപിതാക്കളേക്കാൾ, അവർ തിരിയുന്ന ആദ്യത്തെ ആളുകൾ അവരുടെ സുഹൃത്തുക്കളാണെന്നും ഞങ്ങൾ കണ്ടെത്തി. തങ്ങളുടെ സുഹൃത്തുക്കൾക്കൊപ്പം നേരിട്ട് ഉപയോഗിക്കുന്നതിനായി അവർക്ക് പുതിയ പ്രതിരോധ ക്ഷേമ ഉപകരണങ്ങൾ നൽകാൻ ഞങ്ങൾ ആഗ്രഹിച്ചു. അവർ ദിവസത്തിൽ പല തവണ ആശയവിനിമയം നടത്തുന്ന അതേ സ്ഥലത്ത് തന്നെ.
ഇപ്പോൾ, കോവിഡ്-19 മഹാമാരിയുടെ അനേകം മാസങ്ങളിൽ, കൂടാതെ സ്നാപ്ചാറ്റർമാർ വെർച്വലായി ഒരു സ്കൂൾ വർഷത്തിന്റെ ആരംഭം നാവിഗേറ്റ് ചെയ്യുകയോ അല്ലെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരുകയോ ചെയ്യുന്ന ഈ അവസരത്തിൽ, പ്രതിസന്ധി അവരെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിച്ചു.
യുഎസ്, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ യുവാക്കൾ എങ്ങനെയാണ് സമ്മർദ്ദവും അനിശ്ചിതത്വവും അനുഭവിക്കുന്നതെന്ന് മനസിലാക്കാൻ ഞങ്ങൾ GroupSolver നെ ഒരു സർവേ നടത്താൻ നിയോഗിച്ചു. ഈ വിപണികളിൽ ഓരോന്നിലും, മിക്ക സ്നാപ്ചാറ്റർമാർക്കും വർദ്ധിച്ച സമ്മർദ്ദം അനുഭവപ്പെടുന്നു എന്ന് ഫലങ്ങൾ കാണിക്കുന്നു,കോവിഡ്-19 ഇതിനുള്ള ഒരു പ്രാഥമിക കാരണം ആണ്:
സ്നാപ്ചാറ്റർമാർക്ക് കഴിഞ്ഞ വർഷത്തേക്കാൾ സമ്മർദ്ദം അനുഭവപ്പെടുന്നു, കൂടാതെ കൂടുതൽ തവണ സമ്മർദ്ദം അനുഭവിക്കുകയും ചെയ്യുന്നു - യു.എസിലുള്ള 73% സ്നാപ്ചാറ്റർമാരും പറഞ്ഞത് കഴിഞ്ഞ ആഴ്ച തങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെട്ടു എന്നാണ്, ഇത് യു.കെയിൽ 68%, ഫ്രാൻസിൽ 60% എന്നിങ്ങനെയാണ്.
കോവിഡ്-19 സമ്മർദ്ദത്തിനുള്ള ഒരു പ്രധാന കാരണമാണ് (85% യുഎസ് സ്നാപ്ചാറ്റർമാരിൽ, യുകെയിൽ 87%, ഫ്രാൻസിൽ 80%), തുടർന്ന് സാമ്പത്തികം (81%യുഎസിൽ, യുകെയിൽ 77%, ഫ്രാൻസിൽ 76%) ജോലി/ കരിയർ സമ്മർദ്ദങ്ങൾ (യുഎസിൽ 80%, യുകെയിലും ഫ്രാൻസിലും 77%). തിരഞ്ഞെടുപ്പ്/രാഷ്ട്രീയം യുഎസ് സ്നാപ്ചാറ്റർമാരുടെ സമ്മർദ്ദത്തിന്റെ ഒരു പ്രധാന സ്രോതസ്സാണ് - 60% പേർ ഇത് അവരുടെ സമ്മർദ്ദ നിലയ്ക്ക് ഇത് കാരണമാകുന്നുവെന്ന് ഉദ്ധരിക്കുന്നു.
യുഎസിലെ ജെൻ Z സ്നാപ്ചാറ്റർമാരെ ബന്ധിച്ചിടത്തോളം (13-24) സ്കൂൾ ഒരു പ്രധാന സമ്മർദ്ദ സ്രോതസ്സാണ് (75% 13-24 ന്, 13-17 ന് 91%), കോവിഡ്-19 സൃഷ്ടിച്ച തടസ്സങ്ങൾ മൂലം സമപ്രായക്കാരുമായുള്ള സാമൂഹ്യവൽക്കരണത്തിന്റെ അഭാവവും, തങ്ങളുടെ വിദ്യാഭ്യാസത്തിൽ പിന്നോക്കം പോകുന്നതുമാണ് പ്രധാന കാരണങ്ങളായി എടുത്ത് പറയപ്പെട്ടത്.
യുഎസ് സ്‌നാപ്ചാറ്റർമാർ ഈ സമ്മർദ്ദം അവരുടെ വൈകാരികവും ശാരീരികവുമായ ക്ഷേമത്തെ ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു - 60% ഉത്കണ്ഠയും, 60% ക്ഷീണവും, 59% സംഭ്രമവും അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. 50%-ത്തോളം ആളുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്നു, 43% പേർക്ക് വർദ്ധിച്ച തലവേദന അനുഭവപ്പെടുന്നു.
യുഎസിലെ ഏകദേശം മൂന്നിലൊന്ന് സ്നാപ്ചാറ്റർമാരും യുകെയിലെയും ഫ്രാൻസിലെയും അഞ്ചിലൊന്ന് ഉപയോക്താക്കളും സമ്മർദ്ദത്തെ നേരിടാൻ ധ്യാനം ഉപയോഗിക്കുന്നുവെന്നത് കണക്കിലെടുക്കുമ്പോൾ, ഇനിപ്പറയുന്നവ ഉൾപ്പെടെ ചില പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കാൻ ഞങ്ങൾ പുതിയ Headspace മാർഗ്ഗനിർദ്ദേശങ്ങളുള്ള ധ്യാനങ്ങൾ നടപ്പാക്കുന്നു:
“ദയാവായ്പ് തിരഞ്ഞെടുക്കുക” - ദയ പരിശീലിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ ധ്യാനമായ ഇതിന്, ലോകത്തിൽ നാം എങ്ങനെ പ്രത്യക്ഷപ്പെടുന്നുവെന്നും, മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതും മാറ്റാൻ കഴിയും. അരാജകത്വം, ആശയക്കുഴപ്പം, സംഘർഷം എന്നിവയ്ക്കിടയിൽ, നമ്മുടെ മനോഭാവത്തിൽ മാറ്റം വരുത്താനും, അനുകമ്പയുടെ ഒരിടത്തേക്ക് മാറ്റുന്നതിനും വേണ്ടിയാണ് ഈ ധ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
“ടേക്ക് ഓൺ ദി സ്കൂൾ ഇയർ ”- സ്കൂളിലെ അനിശ്ചിതത്വം നാവിഗേറ്റ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ചെറിയ ധ്യാനമാണ്. വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ തിരിച്ചെത്തിയാലും ഇപ്പോഴും വീട്ടിലാണെങ്കിലും, ആശങ്ക, ഉത്കണ്ഠ അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നുള്ള അകൽച്ച എന്നിവ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ ശ്വാസവുമായി ബന്ധിപ്പിക്കുന്നതിനും അനിശ്ചിതത്വം ലഘൂകരിക്കുന്നതിന് വിശ്രമ സ്ഥലം കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായാണ് ഈ ധ്യാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ ആരോഗ്യത്തെയും സന്തോഷത്തെയും പിന്തുണയ്ക്കുന്നതിൽ Snapchat-ന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഹിയർ ഫോർ യു പോലെയുള്ള ഞങ്ങളുടെ മാനസികാരോഗ്യ വിഭവങ്ങൾക്ക് പുറമേ, ഈ ശ്രമങ്ങൾ കെട്ടിപ്പടുക്കുന്നതിനും, പിന്തുണ തേടുന്നതിനും സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതിനും സ്‌നാപ്ചാറ്റർമാരെ ശാക്തീകരിക്കുന്നത് തുടരുന്നതിനും ഞങ്ങൾ ആഗ്രഹിക്കുന്നു.