എഡിറ്ററുടെ കുറിപ്പ്: Snap CEO ആയ ഇവാൻ സ്പീഗൽ മെയ് 17-ന് എല്ലാ Snap ടീം അംഗങ്ങൾക്കും ഇനിപ്പറയുന്ന മെമ്മോ അയച്ചു.
ടീം,
ഇന്ന് ഞങ്ങൾ രണ്ടാമത്തെ CitizenSnap റിപ്പോർട്ട് പുറത്തിറക്കുന്നു. ഞങ്ങളുടെ ഈ റിപ്പോർട്ട് , ഞങ്ങളുടെ Snapchat കമ്മ്യൂണിറ്റി, ഞങ്ങളുടെ പങ്കാളികൾ, ഞങ്ങൾ ഭാഗമാകുന്ന വിശാലമായ ലോകം എന്നിവയ്ക്കായി ഉത്തരവാദിത്തമുള്ള രീതിയിൽ ബിസിനസ് നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഞങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക, ഭരണ (ESG) ശ്രമങ്ങൾ വിവരിക്കുന്നു.
Snap-ന് ഇത് പ്രധാനപ്പെട്ട ജോലിയാണ്. ആരോഗ്യമുള്ളതും സുരക്ഷിതവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ ബിസിനസുകൾ പ്രവർത്തിക്കേണ്ടത് ഒരു ധാർമിക അനിവാര്യതയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഓരോ ദിവസവും ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന ശതകോടിക്കണക്കിന് സ്നാപ്പ്ചാറ്റർമാർക്ക് ഇത് പ്രധാനമാണെന്ന് ഞങ്ങൾക്കറിയാം.
ആഗോള പകർച്ചവ്യാധിയുടെ സമയത്ത് സ്നാപ്പ്ചാറ്റർമാരെ അറിയിക്കാനും പഠിപ്പിക്കാനും, വോട്ടിംഗിലൂടെ അവരുടെ ശബ്ദമുയർത്താൻ അവരെ ശാക്തീകരിക്കാനും, വൈവിധ്യമാർന്ന ശബ്ദങ്ങളും സ്റ്റോറികളും ഉയർത്തിക്കാട്ടാനും ഉള്ള ശ്രമങ്ങൾ ഉൾപ്പെടെ, ഞങ്ങളുടെ കമ്മ്യൂണിറ്റികളെയും പങ്കാളികളെയും പിന്തുണയ്ക്കുന്നതിന് 2020-ൽ ഉടനീളം ഞങ്ങൾ ചെയ്ത പ്രവർത്തനത്തിന്റെ സമഗ്രമായ അവലോകനം ഞങ്ങളുടെ CitizenSnap റിപ്പോർട്ട് പ്രദാനം ചെയ്യുന്നു. ഞങ്ങളുടെ ഉൽപ്പന്നങ്ങളിലും പ്ലാറ്റ്‌ഫോമിലും സ്വകാര്യത, സുരക്ഷ, ധാർമികത എന്നിവ കെട്ടിപ്പടുക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത കൂടുതൽ ആഴമേറിയതാക്കുന്നതിനോടു കൂടെ, കൂടുതൽ വൈവിധ്യമാർന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും വംശ ദ്വേഷമില്ലാത്തതുമായ ഒരു കമ്പനിയായി വളരുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതിൽ തുടരുകയും ചെയ്തുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്തത്.
ആവശ്യമായ വേഗതയിലും അളവിലും നടപടിയെടുക്കാനുള്ള ഞങ്ങളുടെ പങ്ക് വഹിക്കാൻ കഴിയുന്നതിന് മൂന്ന് ഭാഗങ്ങളുള്ള അതിയായി ആഗ്രഹിക്കുന്ന കാലാവസ്ഥാ നയവും ഞങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കുന്നു. ഭൂതകാലവും വർത്തമാനകാലവും ഭാവിയും ഉള്ള ഒരു കാർബൺ ന്യൂട്രൽ കമ്പനിയായി ഞങ്ങൾ ഇപ്പോൾ മാറിയിരിക്കുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ശാസ്ത്രത്തിൽ അധിഷ്ഠിതമായ എമിഷൻ കുറയ്ക്കൽ ലക്ഷ്യങ്ങൾ സ്വീകരിക്കുകയും, ആഗോളതലത്തിലേക്ക് ആ സംരംഭത്തെ നയിക്കുന്ന സംഘടനയെ കൊണ്ട് അവ അംഗീകരിപ്പിക്കുകയും ചെയ്തു, അതുവഴി, നമ്മുടെ മേഖലയിൽ അങ്ങനെ ചെയ്ത ചുരുക്കം ചില കമ്പനികളിൽ ഒന്നായി അത് ഞങ്ങളെ മാറ്റുന്നു. ഞങ്ങളുടെ ആഗോള സംവിധാനങ്ങൾക്കായി 100% പുനരുപയോഗിക്കാവുന്ന വൈദ്യുതി വാങ്ങുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഈ പ്രതിബദ്ധതകൾ ഒരു തുടക്കം മാത്രമാണ്. മികച്ച സമ്പ്രദായങ്ങൾ നിലനിർത്താൻ ഞങ്ങൾ ഞങ്ങളുടെ കാലാവസ്ഥാ പരിപാടികൾ വികസിപ്പിച്ച് കൊണ്ടിരിക്കും, അടുത്ത വർഷത്തിനുള്ളിൽ 'നെറ്റ് സീറോ' പ്രതിബദ്ധത നടപ്പിൽ വരുത്താനുള്ള പ്രക്രിയ ഞങ്ങൾ ആരംഭിക്കുകയാണ്.
ഞങ്ങളുടെ റിപ്പോർട്ടിന് ഒരു അനുബന്ധമായി , ഇന്ന് ഞങ്ങൾ ഒരു പരിഷ്കരിച്ച പെരുമാറ്റച്ചട്ടം കൂടെ അവതരിപ്പിക്കുന്നു, [ലിങ്ക് ചേർക്കുക]. പുതിയ കോഡ് ഞങ്ങളുടെ ടീം അംഗങ്ങൾക്ക് ഒരു ധാർമിക തീരുമാനമെടുക്കൽ ചട്ടക്കൂട് നൽകുന്നു, ഒരു അന്താരാഷ്ട്ര ബിസിനസിൽ, ഞങ്ങളുടെ എല്ലാ ഓഹരിയുടമകൾക്കുമായി ഉചിതമായ തീരുമാനം എടുക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് വിശാലമായി ചിന്തിക്കാൻ സഹായിക്കുന്നതിന് വേണ്ടി ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നു. ദയയോട് ബന്ധപ്പെട്ട് നമ്മുടെ കമ്പനിയുടെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചട്ടക്കൂട്. ദയയോടെ ബിസിനസ് നടത്തുക എന്നതിനർഥം സത്യം കേൾക്കാനും സംസാരിക്കാനും നമുക്ക് ധൈര്യമുണ്ട് എന്നതും, നമ്മുടെ പ്രവൃത്തികളുടെ സ്വാധീനം മനസ്സിലാക്കാൻ സഹാനുഭൂതി ഉപയോഗിക്കുന്നതും, നമ്മുടെ ഓഹരിയുടമകളുമായി വിശ്വാസം ഉളവാക്കുന്ന നടപടികൾ തിരഞ്ഞെടുക്കുന്നതുമാണ്. ഈ പെരുമാറ്റച്ചട്ടം ദുഷ്പെരുമാറ്റം ഒഴിവാക്കാൻ മാത്രമല്ല, ഉത്തരവാദിത്തമുള്ള ഒരു ബിസിനസ് നടത്തുന്നതിന്റെ ഭാഗമായി ഞങ്ങളുടെ ഓഹരിയുടമകളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും ഞങ്ങളെ സഹായിക്കുന്നു.
കഴിഞ്ഞ വർഷം, ഞങ്ങളുടെ CitizenSnap റിപ്പോർട്ട് ഒരു "കരട് രൂപം" ആണെന്ന് ഞങ്ങൾ എഴുതി, പഠിക്കാനും വളരാനും വീണ്ടും വീണ്ടും ചെയ്യാനും ഉള്ള ഞങ്ങളുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണത്. അത് ഇപ്പോഴും സത്യമാണ്, എപ്പോഴും അങ്ങനെ ആയിരിക്കുകയും ചെയ്യും. ആദ്യകാലം മുതൽ, ഞങ്ങളുടെ പ്ലാറ്റ്‌ഫോം എങ്ങനെ നിർമിക്കാം, ഞങ്ങളുടെ ബിസിനസ് എങ്ങനെ നടത്താം എന്നതിനെക്കുറിച്ച് ഞങ്ങൾ വളരെ വ്യത്യസ്തമായ തിരഞ്ഞെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ ഈ നീണ്ട സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും തുടരുകയും ചെയ്തു. ഭാവിയിലേക്ക് നോക്കവെ, ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ, ഞങ്ങൾക്ക് പറ്റിയ വീഴ്ചകൾ എന്നിവയുടെ കാര്യത്തിൽ ഞങ്ങൾ സുതാര്യതയുള്ളവരായി തുടരും. ഞങ്ങൾ സേവിക്കുന്ന കമ്മ്യൂണിറ്റികളുടെ വിശ്വാസം ആർജിച്ചെടുക്കുന്നതിൽ ഊന്നിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ഞങ്ങൾ തുടരും.
ഞങ്ങളുടെ CitizenSnap റിപ്പോർട്ട് ഈ കമ്പനിയിൽ ഉടനീളമുള്ള നിരവധി ടീമുകളുടെ കഠിനാധ്വാനത്തിന്റെയും ഔൽസുക്യത്തിന്റെയും പ്രതിഫലനമാണ്, പ്രത്യേകിച്ചും വളരെ യാതനാഭരിതമായ ഒരു വർഷത്തിൽ. നമുക്ക് ഇത്രത്തോളം എത്തിപ്പെടാൻ കഴിഞ്ഞതിൽ ഞാൻ നിങ്ങളോട് എല്ലാവരോടും വളരെ നന്ദിയുള്ളവനാണ് - നമ്മുടെ മുന്നിലുള്ള പ്രവർത്തനത്തെപ്രതി ഞാൻ ആവേശഭരിതനുമാണ്.
ഇവാൻ