കോവിഡ്-19 ഉയർത്തുന്ന പൊതുജനാരോഗ്യ പ്രതിസന്ധിക്ക് കമ്മ്യൂണിറ്റികൾ തയ്യാറെടുക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് തുടരുമ്പോൾ, ഞങ്ങളുടെ Snapchat കമ്മ്യൂണിറ്റി, ഞങ്ങളുടെ പങ്കാളികൾ, ഞങ്ങളുടെ ടീം, കൂടാതെ നാമെല്ലാവരും ഒരുമിച്ച് പങ്കിടുന്ന ലോകത്തിന്റെയും ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനുള്ള ഞങ്ങളുടെ ശ്രമങ്ങളെക്കുറിച്ചുള്ള ഒരു അപ്‌ഡേറ്റ് പങ്കിടാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.
ഞങ്ങളുടെ ആഗോള ടീം ശാരീരിക അകലം പാലിക്കുകയും വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നതിന് വലിയ പൊതുജനാരോഗ്യ ശ്രമങ്ങളിൽ പങ്കുചേരുകയും ചെയ്യുന്നു. അഭൂതപൂർവമായ ഈ വെല്ലുവിളി നാമെല്ലാവരും ഒരുമിച്ച് നാവിഗേറ്റു ചെയ്യുന്നതിനാൽ നമ്മുടെ കമ്മ്യൂണിറ്റിയെയും പങ്കാളികളെയും പിന്തുണയ്ക്കാൻ നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു.
അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും വേർപിരിഞ്ഞിരിക്കുമ്പോൾ പോലും Snapchat അവരെയെല്ലാം അടുത്ത് കൊണ്ടുവരുന്നു—കൂടാതെ ഈ സമയത്ത് ആളുകളെ സമ്പർക്കം പുലർത്താൻ സഹായിക്കുന്നതിനുള്ള അവസരത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ഞങ്ങളുടെ സേവനത്തിലുടനീളം ഇടപഴകൽ വർദ്ധിച്ചതായി ഞങ്ങൾ കണ്ടു, എല്ലാം സുഗമമായി നടക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കുന്നു.
വൈറസിന്റെ വ്യാപനം തടയുന്നതിൽ സ്നാപ്പ്ചാറ്റർമാർക്ക് നിർണായകമായ പങ്കുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ശാരീരികമായി അകലം പാലിക്കുമ്പോൾ സാങ്കേതികവിദ്യയുടെ പൂർണ്ണ ശക്തി ഉപയോഗിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് സഹായിക്കാനാകും—പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്താനോ, സുഹൃത്തുക്കളുമായി ഗെയിമുകൾ കളിക്കാനോ, അല്ലെങ്കിൽ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരിക്കാനോ.
സഹായിക്കാൻ ഞങ്ങൾ ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ചുള്ള ഒരു ദ്രുത അപ്‌ഡേറ്റ് ഇതാ:
വിദഗ്ദ്ധർ അംഗീകരിച്ച മികച്ച കീഴ്‌വഴക്കങ്ങൾ അവരുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാൻ സ്നാപ്പ്ചാറ്റർമാർമാരെ സഹായിക്കുന്നതിന് ഞങ്ങൾ ക്രിയേറ്റീവ് ടൂളുകൾ ആരംഭിച്ചു, എങ്ങനെ സുരക്ഷിതമായി തുടരാം എന്നതിനെക്കുറിച്ച് ഞങ്ങളുടെ കമ്മ്യൂണിറ്റിയോടുള്ള ഉപദേശമുള്ള ലോകവ്യാപകമായ ഫിൽട്ടറും ഇതിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ ലോകാരോഗ്യ സംഘടനയിൽ നിന്നാണ് ലഭിച്ചത്, കൂടാതെ കൂടുതൽ വിവരത്തിനായി അതിന്റെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകളും.
വിദഗ്ധരിൽ നിന്ന് ഏറ്റവും പുതിയ എല്ലാ വിവരങ്ങളും സ്നാപ്പ്ചാറ്റർമാർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഞങ്ങൾ ലോകാരോഗ്യ സംഘടനയുമായും രോഗ നിയന്ത്രണ, പ്രതിരോധ കേന്ദ്രങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നു. ലോകാരോഗ്യ സംഘടനയും സിഡിസിയും അവരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്നും സ്നാനാപ്പ്ചാറ്റർമാർക്കായി പതിവ് അപ്‌ഡേറ്റുകൾ പ്രസിദ്ധീകരിക്കുന്നു, മാത്രമല്ല ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് ഇഷ്ടാനുസൃത ഉള്ളടക്കം വികസിപ്പിക്കുന്നതിന് ഞങ്ങൾ ലോകാരോഗ്യ സംഘടനയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ആളുകൾ അനുഭവിക്കുന്ന ഉത്കണ്ഠയുടെയും സമ്മർദ്ദത്തിൻറെയും വെളിച്ചത്തിൽ, മാനസികാരോഗ്യം, ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, ആത്മഹത്യാപരമായ ചിന്തകൾ, ദുഖവും ഭീഷണിപ്പെടുത്തലും എന്നിവയുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾക്കായി സ്നാപ്പ്ചാറ്റർമാർ തിരയുമ്പോൾ വിദഗ്ദ്ധരായ പ്രാദേശിക പങ്കാളികളിൽ നിന്നുള്ള ഉപാധികൾ കാണിക്കുന്ന ഒരു പുതിയ സവിശേഷത, ഇവിടെ നിങ്ങൾക്കായി ഞങ്ങൾ ആരംഭിച്ചു. കൊറോണ വൈറസിനോട് പ്രത്യേകമായി പ്രതികരിക്കുന്നതിന്, ലോകാരോഗ്യ സംഘടന, സിഡിസി, പരസ്യ കൗൺസിൽ, ക്രൈസിസ് ടെക്സ്റ്റ് ലൈൻ എന്നിവ നിർമ്മിക്കുന്ന കോവിഡ്-19 മായി ബന്ധപ്പെട്ട ഉത്കണ്ഠയുടെ ഉള്ളടക്കം കാണിക്കുന്ന ഒരു പുതിയ വിഭാഗവും ഞങ്ങൾ ചേർത്തു.
ഞങ്ങൾ വിശ്വസനീയമായ ഉള്ളടക്കം വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ ഉള്ളടക്ക പ്ലാറ്റ്ഫോമായ Discover ക്യൂറേറ്റ് ചെയ്‌തു, മാത്രമല്ല ലോകമെമ്പാടുമുള്ള ഏറ്റവും വിശ്വസനീയമായ ചില വാർത്താ സ്ഥാപനങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുത്ത ഒരു കൂട്ടം പങ്കാളികളുമായി ചേർന്ന് മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ. ഉപദ്രവമുണ്ടാക്കുന്നതും വഞ്ചിക്കുകയോ കരുതിക്കൂട്ടി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഉള്ളടക്കം പങ്കിടുന്നതിൽ നിന്ന് സ്നാപ്പ്ചാറ്റർമാരെയും പങ്കാളികളെയും ഞങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ വിലക്കുന്നു, കൂടാതെ തെറ്റായ വിവരങ്ങൾ പ്രക്ഷേപണം ചെയ്യാൻ വെളിപ്പെടുത്താത്ത പ്രസാധകർക്കോ വ്യക്തികൾക്കോ അവസരമുള്ള ഒരു ഓപ്പൺ ന്യൂസ് ഫീഡ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല.
ഈ പങ്കാളികളിൽ എൻബിസി ന്യൂസ് “സ്റ്റേ ട്യൂൺഡ്”, ദി വാഷിംഗ്ടൺ പോസ്റ്റ്, സ്കൈ ന്യൂസ്, ദി ടെലിഗ്രാഫ്, ലെ മോണ്ടെ, VG, ബ്രൂട്ട് ഇന്ത്യ, സാബ്ക്യു എന്നിവയുൾപ്പെടെയുള്ള മൂന്ന് ഡസനിലധികം പങ്കാളികൾ കോവിഡ്-19-നെ കുറിച്ച് നിരന്തരമായ പത്രറിപ്പോര്‍ട്ട് പരമ്പര സൃഷ്ടിക്കുന്നു.
ഞങ്ങളുടെ സ്വന്തം വാർത്താ ടീം പതിവായി പത്ര റിപ്പോര്‍ട്ട് പരമ്പര നിർമ്മിക്കുകയും മെഡിക്കൽ വിദഗ്ധരുമായി ചോദ്യോത്തരങ്ങൾ ഉൾപ്പെടെ കോവിഡ്-19-നെക്കുറിച്ചുള്ള നുറുങ്ങുകളും വിവരങ്ങളും ഉപയോഗിച്ച് Discover നിരന്തരം അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നു.
ഇത് ഒരു തുടക്കം മാത്രമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനുള്ള കൂടുതൽ വഴികൾ കണ്ടെത്താൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നു. ഞങ്ങൾ നിങ്ങളെല്ലാവരേയും കുറിച്ച് ചിന്തിക്കുന്നു, ഈ പ്രയാസകരമായ സമയത്ത് ധാരാളം സ്നേഹം കൈമാറുന്നു.