
My AI-ന് ഹായ് പറയൂ
Snapchat-നായി ഞങ്ങൾ ഇച്ഛാനുസൃതമാക്കിയ OpenAI-യുടെ GPT സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പതിപ്പ് പ്രവർത്തിക്കുന്ന ഒരു പുതിയ ചാറ്റ്ബോട്ടായ My AI ഇന്ന് ഞങ്ങൾ അവതരിപ്പിക്കുന്നു. Snapchat+ വരിക്കാർക്കായി ഒരു പരീക്ഷണാത്മക സവിശേഷതയായി My AI ലഭ്യമാണ്, ഈ ആഴ്ച പുറത്തിറങ്ങും.
നിങ്ങളുടെ ആത്മാർത്ഥ സുഹൃത്തിനായി ജന്മദിന സമ്മാന ആശയങ്ങൾ ശുപാർശ ചെയ്യാനും ഒരു നീണ്ട വാരാന്ത്യത്തിനായി ഒരു കാൽനടയാത്ര ആസൂത്രണം ചെയ്യാനും അത്താഴത്തിനുള്ള ഒരു പാചകക്കുറിപ്പ് നിർദ്ദേശിക്കാനും അല്ലെങ്കിൽ നിങ്ങളുടെ ചെഡ്ഡാർ ഭ്രമമുള്ള സുഹൃത്തിനായി ചീസിനെക്കുറിച്ച് ഒരു ഹൈക്കു എഴുതാനും My AI-ന് കഴിയും. ഒരു പേര് നൽകിക്കൊണ്ടും നിങ്ങളുടെ ചാറ്റിനായി വാൾപേപ്പർ ഇഷ്ടാനുസൃതമാക്കിക്കൊണ്ടും My AI നിങ്ങളുടേതാക്കി മാറ്റുക.
എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ചാറ്റ്ബോട്ടുകളെയും പോലെ, My AI അബദ്ധംപിണയാൻ സാധ്യതയുണ്ട്, മാത്രമല്ല എന്തും പറയാൻ കബളിപ്പിക്കപ്പെടുകയും ചെയ്യാം. ദയവായി അതിന്റെ നിരവധി പോരായ്മകളെക്കുറിച്ച് അറിഞ്ഞിരിക്കുക, മുൻകൂട്ടി ക്ഷമ ചോദിക്കുന്നു! My AI-യുമായുള്ള എല്ലാ സംഭാഷണങ്ങളും സംഭരിക്കപ്പെടും, ഉൽപ്പന്ന അനുഭവം മെച്ചപ്പെടുത്തുന്നതിന് അവലോകനം ചെയ്തേക്കാം. ദയവായി My AI-മായി രഹസ്യങ്ങളൊന്നും പങ്കിടരുത്, ഉപദേശത്തിനായി അതിനെ ആശ്രയിക്കരുത്.
പക്ഷപാതപരമോ തെറ്റായതോ ദോഷകരമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ ഒഴിവാക്കുന്നതിനാണ് My AI രൂപകൽപ്പന ചെയ്തിരിക്കുന്നത് എങ്കിലും, തെറ്റുകൾ സംഭവിച്ചേക്കാം. ഫീഡ് ബാക്ക് സമർപ്പിക്കുന്നതിന് My AI-യിൽ നിന്നുള്ള ഏതൊരു സന്ദേശവും അമർത്തിപ്പിടിക്കുക. My AI ഉപയോഗിച്ച ശേഷമുള്ള നിങ്ങളുടെ അനുഭവത്തെക്കുറിച്ച് കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
സന്തോഷകരമായ Snapping!
ടീം Snapchat
