ഞങ്ങളുടെ ഉൽപ്പന്നം, ബിസിനസ്സ്, കമ്മ്യൂണിറ്റി, ഭാവിയിലേക്കുള്ള അവസരം എന്നിവ ഉയർത്തിക്കാട്ടുന്ന ആദ്യ നിക്ഷേപക ദിനത്തിന് ഇന്ന് Snap Inc. ആതിഥേയത്വം വഹിച്ചു. സ്വയം പ്രകടിപ്പിക്കാനും, ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ ജീവിക്കാനും, ലോകത്തെക്കുറിച്ച് മനസ്സിലാക്കാനും, ഒന്നിച്ച് ആസ്വദിക്കാനും ആളുകളെ ശക്തിപ്പെടുത്തുന്നത് വഴി മാനവ പുരോഗതിക്ക് സംഭാവന ചെയ്യുക എന്ന Snap-ന്റെ ദൗത്യത്തിന് ഈ പരിപാടി അടിവരയിടുന്നു.
ഞങ്ങളുടെ ഉൽപ്പന്നം, ബിസിനസ്സ്, മാർക്കറ്റിംഗ്, എഞ്ചിനീയറിംഗ്, ഉള്ളടക്കം, ധനകാര്യ ടീമുകൾ എന്നിവയിൽ ഉടനീളമുള്ള ഒമ്പത് നേതാക്കളുടെ അവതരണങ്ങൾ ഉൾപ്പെടുന്ന വെർച്വൽ ഇവന്റിന് സഹസ്ഥാപകനും സിഇഒയുമായ ഇവാൻ സ്പീഗൽ തുടക്കം കുറിച്ചു. അവതരണ വേളയിൽ, Snapchat-ന്റെ പ്രധാന ഉൽപ്പന്നങ്ങൾ എങ്ങനെയാണ് വിശാലമായ പ്ലാറ്റ്ഫോമുകളിലേക്കും ബിസിനസ്സുകളിലേക്കും പരിണമിക്കുന്നതെന്ന് ഞങ്ങൾ അവലോകനം ചെയ്തു. ആമുഖത്തിൽ, 265 ദശലക്ഷം ആളുകൾ ദിവസവും ഉപയോഗിക്കുന്ന ക്യാമറയോടുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ഇവാൻ വിശദീകരിച്ചു:
"ഒരിക്കൽ പ്രധാന നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഒരു ഉപകരണമായിരുന്നു ക്യാമറ, ഇപ്പോൾ അത് സ്വയം പ്രകടിപ്പിക്കുന്നതിനും ദൃശ്യ ആശയവിനിമയത്തിനുമുള്ള ശക്തമായ ഒരു വേദിയായി മാറിയിരിക്കുന്നു. ഓരോ ദിവസവും 5 ബില്ല്യൺ സ്നാപ്പുകൾ സൃഷ്ടിക്കപ്പെടുന്നു. Snapchat തലമുറ വാക്കുകളേക്കാൾ ചിത്രങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്താൻ 150 ശതമാനം കൂടുതൽ സാധ്യതയുള്ളതിനാൽ, നമ്മുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഇടപഴകുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും ക്യാമറ കൂടുതൽ പ്രധാനമാകും.”
അന്നേ ദിവസത്തെ ട്രാൻസ്ക്രിപ്റ്റുകളും വീഡിയോയും ഇവിടെ കണ്ടെത്തുക.