ഇന്ന് ഞങ്ങൾ ഞങ്ങളുടെ കമ്പനിയുടെ പേര് Snap Inc എന്നാക്കി മാറ്റുകയാണ്.
Snapchat ആയി മാറിയ ചെറിയ ആപ്പായ Picaboo ൽ ബോബിയും ഞാനും ജോലി ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായി - Snapchat നെ വിപുലീകരിക്കുന്നത് തുടരുന്ന ഒരു അവിശ്വസനീയമായ ടീം സൃഷ്ടിക്കാനായതിലും, സ്റ്റോറികൾ, മെമ്മറീസ്, ലെൻസുകൾ തുടങ്ങിയവ പോലുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ഏറെ ഭാഗ്യവാന്മാരാണ്!
ഞങ്ങൾ ആരംഭിക്കുമ്പോൾ ഞങ്ങളുടെ കമ്പനിക്ക് Snapchat Inc. എന്ന് പേരിടുന്നത് അർത്ഥവത്തായിരുന്നു, കാരണം Snapchat ഞങ്ങളുടെ ഒരേയൊരു ഉൽപ്പന്നമാണ്! ഇപ്പോൾ ഞങ്ങൾ Spectacles പോലുള്ള മറ്റ് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു, ഞങ്ങൾക്ക് ഒരു ഉൽപ്പന്നത്തിന് ഉപരിയായ ഒരു പേര് ആവശ്യമാണ് - പക്ഷേ ഞങ്ങളുടെ ടീമിന്റെയും ബ്രാൻഡിന്റെയും പരിചയവും വിനോദവും നഷ്‌ടപ്പെടുത്താനുമാവില്ല.
“ചാറ്റ്” ഉപേക്ഷിച്ച് Snap Inc ന് ഒപ്പം പോകാൻ ഞങ്ങൾ തീരുമാനിച്ചു!
ഞങ്ങളുടെ പേര് മാറ്റുന്നതിന് മറ്റൊരു നേട്ടവുമുണ്ട്: നിങ്ങൾ ഞങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി തിരയുമ്പോൾ മുഷിപ്പിക്കുന്ന കമ്പനി വിവരങ്ങളോ സാമ്പത്തിക വിശകലനമോ അല്ലാതെയുള്ള പ്രസക്തമായ ഉൽപ്പന്ന വിവരങ്ങൾ കണ്ടെത്തുന്നത് എളുപ്പമായിരിക്കും. രസകരമായ കാര്യങ്ങൾക്കായി നിങ്ങൾക്ക് Snapchat അല്ലെങ്കിൽ Spectacle എന്ന് തിരയാനും Snap Inc. നെ വാൾസ്ട്രീറ്റിലെ ആൾക്കൂട്ടത്തിനായി വിട്ടുകൊടുക്കാനും കഴിയും :)
ഈ മാറ്റം Snapchat, Spectacles എന്നിവയിലുള്ള നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുമെന്നും, ഒപ്പം നിങ്ങൾക്കും നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടി മികച്ച പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് തുടരാൻ ഞങ്ങളെ അനുവദിക്കുന്ന ഒരു ഘടന സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു!