Snap-ൽ, ജനറേറ്റീവ് AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുന്ന സർഗ്ഗാത്മകത വർദ്ധിപ്പിക്കുകയും ഭാവനകൾക്ക് ജീവൻ പകരുകയും ചെയ്യുന്ന എല്ലാ പുതിയ ഫീച്ചറുകളിലും ഉൽപ്പന്നങ്ങളിലും ഞങ്ങൾ പ്രചോദനം നേടുന്നു. ഈ അനുഭവങ്ങളിൽ ഏറെ താൽപ്പര്യമുണ്ടെങ്കിലും, അവയുടെ സങ്കീർണ്ണമായ സാങ്കേതിക രൂപഘടന കാരണം, അവയ്ക്ക് യാഥാർത്ഥ്യമാകാൻ വളരെയധികം സമയവും വിഭവങ്ങളും പ്രോസസ്സിംഗ് കരുത്തും ആവശ്യമാണ്-പ്രത്യേകിച്ച് മൊബൈലിൽ.
അതിനാലാണ് ഇന്ന്, Snap റിസർച്ച് SnapFusion എന്ന പുതിയ മോഡൽ വികസിപ്പിച്ചെടുത്തത്, അത് മൊബൈലിലെ ടെക്സ്റ്റ് ഇൻപുട്ടിൽ തുടങ്ങി ചിത്രം സൃഷ്ടിക്കൽ വരെയുള്ള മോഡൽ റൺടൈം രണ്ട് സെക്കൻഡിന് താഴെയായി ചുരുക്കുന്നു-അക്കാദമിക് കമ്മ്യൂണിറ്റി ഇതുവരെ പ്രസിദ്ധപ്പെടുത്തിയ ഏറ്റവും വേഗതയേറിയ സമയമാണിത്.
നെറ്റ്വർക്ക് ആർക്കിടെക്ചറും ഡിനോയിസിംഗ് പ്രക്രിയയും ഒപ്റ്റിമൈസ് ചെയ്തുകൊണ്ട് Snap റിസർച്ച് ഈ മുന്നേറ്റം കൈവരിച്ചു, ചിത്രത്തിന്റെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ അതിനെ അവിശ്വസനീയമായ വിധത്തിൽ അതിനെ കാര്യക്ഷമമാക്കി. അതുവഴി, ടെക്സ്റ്റ് പ്രോംപ്റ്റുകളെ അടിസ്ഥാനമാക്കി ചിത്രങ്ങൾ സൃഷ്ടിക്കാൻ മോഡൽ പ്രവർത്തിപ്പിക്കാനും മറ്റ് ഗവേഷണങ്ങൾ അവതരിപ്പിക്കുന്നത് പോലെ മിനിറ്റുകളും മണിക്കൂറുകളും എടുക്കാതെ മൊബൈലിൽ നിമിഷങ്ങൾക്കുള്ളിൽ സുവ്യക്തമായ ചിത്രങ്ങൾ തിരികെ നേടാനും ഇപ്പോൾ സാധിക്കും.
ഈ മോഡലിന്റെ ആദ്യ ദിനങ്ങളാണെങ്കിലും, ഭാവിയിൽ മൊബൈലിൽ ഉയർന്ന ഗുണമേന്മയുള്ള ജനറേറ്റീവ് AI അനുഭവങ്ങൾ നൽകാൻ ഈ സൃഷ്ടിക്ക് കഴിവുണ്ട്. ഈ മുന്നേറ്റത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ഞങ്ങളുടെ കൂടുതൽ വിശദമായ പ്രബന്ധം ഇവിടെപരിശോധിക്കുക.