SPS 2024 | ഒരു പുതിയതും ലളിതവുമായ Snapchat
സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുക, ക്യാമറ ഉപയോഗിക്കുക, സുഹൃത്തുക്കളിൽ നിന്നും സ്രഷ്ടാക്കളും പ്രസാധകരും ഉൾപ്പെടെയുള്ള വിശാലമായ Snapchat കമ്മ്യൂണിറ്റിയിൽ നിന്നുമുള്ള സ്നാപ്പുകൾ കാണുക എന്നിങ്ങനെ ആപ്പിനെ ചുറ്റിപ്പറ്റിയുള്ള ആശയവിനിമയം സംഘടിപ്പിക്കുന്ന ഒരു പുതിയതും ലളിതവുമായ Snapchat ഞങ്ങൾ ഇപ്പോൾ പരീക്ഷിക്കുകയാണ്.
സ്റ്റോറികളും സ്പോട്ട്ലൈറ്റും ഏകീകരിക്കുന്നതിനായി ഞങ്ങൾ കുറച്ച് കാലമായി പ്രവർത്തിക്കുന്നു. ഇപ്പോൾ, ഈ പുതിയതും ലളിതവുമായ രൂപകൽപ്പന ഉപയോഗിച്ച്, Snapchat ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തിപരവും പ്രസക്തവുമായ കാഴ്ചാനുഭവം ലഭിക്കും. ഞങ്ങളുടെ സ്രഷ്ടാക്കളെയും പ്രസാധക പങ്കാളികളെയും പുതിയ പ്രതലങ്ങളിലുടനീളം പുതിയ പ്രേക്ഷകരെ കണ്ടെത്താനും ദീർഘകാലാടിസ്ഥാനത്തിൽ ഞങ്ങളുടെ പരസ്യ ബിസിനസിനെ പിന്തുണയ്ക്കാനും ഈ അപ്ഡേറ്റിന് ശേഷിയുണ്ട്.
ലളിതമായ Snapchat എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കാണുക:
ക്യാമറകൾ തുറക്കുക- സ്‌നാപ്‌ചാറ്ററുകൾ ആപ്പ് തുറ
ക്കുമ്പോൾ എല്ലായ്‌പ്പോഴും ഉടൻ തന്നെ തങ്ങളുടെ ക്യാമറയിലൂടെ അവരുടെ ലോകം കാണും, അതിനാൽ അവർക്ക് എളുപ്പത്തിൽ തന്നെ ഒരു സ്നാപ്പ് എടുക്കാനും പങ്കിടാനും കഴിയുന്നതാണ്.
സംഭാഷണങ്ങൾ എല്ലാം ഒരി
ടത്ത്- ഇടതുവശത്താണ് ചാറ്റ് - ഇവിടെയാണ് സ്നാപ്ചാറ്ററുകളുടെ എല്ലാ സംഭാഷണങ്ങളുടെയും ഹോം. സ്റ്റോറികൾ ഇപ്പോൾ സംഭാഷണങ്ങളുടെ മുകളിൽ ആണ്, കാരണം സ്റ്റോറികൾ പങ്കിടുന്നതും മറുപടി നൽകുന്നതും ഞങ്ങൾ ആശയവിനിമയം നടത്തുന്ന രീതിക്ക് അടിസ്ഥാനപരമാണ്.
ഈ ടാബിന്റെ ചുവടെയുള്ള ഒരു ബട്ടണിൽ നിന്ന് സ്നാപ്പ്ചാറ്റർമാർക്ക് Snap മാപ്പിലേക്ക് കടക്കാൻ കഴിയും, ഇത് സംഭാഷണങ്ങൾ യഥാർത്ഥ ലോക പദ്ധതികളിലേക്ക് വിവർത്തനം ചെയ്യുന്നത് എളുപ്പമാക്കുന്നു.
വ്യക്തിഗതമാക്കിയ ഉള്ളടക്കം- നിങ്ങൾക്കായി
വലതുവശത്തായി, സ്‌നാപ്‌ചാറ്ററുകൾക്ക് സ്‌റ്റോറികളും സ്പോട്ട്ലൈറ്റ് വീഡിയോകളും സംയോജിപ്പിക്കുന്ന ഒരു പുതിയ കാഴ്ചാനുഭവം കണ്ടെത്താൻ കഴിയും. ഇതുവരെയുള്ള ഞങ്ങളുടെ ഏറ്റവും വ്യക്തിപരമാക്കിയ അനുഭവം നൽകുന്ന ആദ്യത്തെ ഏകീകൃത ശുപാർശ സംവിധാനമാണ് ഇത് നൽകുന്നത്.
തങ്ങളുടെ കമ്മ്യൂണിറ്റിയുമായി എന്താണോ അവർ പങ്കിടാൻ ഇഷ്ടപ്പെടുന്നത്, അവരുടെ സർക്കിളിൽ ട്രെൻഡുചെയ്യുന്നതെന്താണ്, അതുപോലെ അവർ കാണാൻ ഇഷ്ടപ്പെടുന്നവ എന്താണ് ഇവ അടിസ്ഥാനമാക്കിയാണ് സ്‌നാപ്‌ചാറ്റർമാർ സുഹൃത്തുക്കളിൽ നിന്നുള്ള വീഡിയോകൾക്ക് മുൻഗണന നൽകുകയും ശുപാർശകൾ നൽകുകയും ചെയ്യുന്നത്.

ഈ പുതിയ അനുഭവം പങ്കിടുന്നതിലും ഞങ്ങളുടെ തുടർച്ചയായ ജോലി തുടരുന്നതിലും അതിലൂടെ ഞങ്ങളുടെ കമ്മ്യൂണിറ്റിയെയും പങ്കാളികളെയും സേവിക്കുന്നതിലും ഞങ്ങൾ ആവേശഭരിതരാണ്.