
Story Explorer
Snapchat Stories celebrate the power of different perspectives. It’s a totally unique way to experience what’s happening all over the world through the eyes of our community.
Snapchat സ്റ്റോറികൾ വ്യത്യസ്ത കാഴ്ചപ്പാടുകളുടെ കരുത്തിനെ ആഘോഷിക്കുന്നു. ഞങ്ങളുടെ കമ്മ്യൂണിറ്റിയുടെ കണ്ണിലൂടെ ലോകമെങ്ങും എന്താണ് സംഭവിക്കുന്നതെന്ന് അനുഭവിക്കാനുള്ള തികച്ചും സവിശേഷമായ ഒരു മാർഗമാണിത്.
ചില സമയങ്ങളിൽ സംഭവിക്കുന്നത് ഞങ്ങൾ സ്‌റ്റോറിയിലേക്ക് ക്യൂറേറ്റ് ചെയ്‌ത Snap-കൾക്ക് അപ്പുറമാണ്. ഇന്ന്, ഞങ്ങൾ സ്റ്റോറി എക്സ്പ്ലോറർ പരിചയപ്പെടുത്തുന്നു.
സ്റ്റോറി എക്സ്പ്ലോറർ ഒരു സ്റ്റോറിയിലെ ഓരോ Snap-നും കൂടുതൽ ആഴം നൽകുന്നതിന് ഞങ്ങളുടെ ഗവേഷണ ടീം വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയിൽ ആശ്രയിക്കുന്നു. നിങ്ങളെ പ്രചോദിപ്പിക്കുന്ന അല്ലെങ്കിൽ ആവേശം കൊള്ളിക്കുന്ന ഒരു നിമിഷം കാണുമ്പോൾ, അതേ നിമിഷത്തിന്റെ കൂടുതൽ സ്നാപ്പുകൾ കാണാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക - എല്ലാ വീക്ഷണകോണിൽ നിന്നും.
സ്റ്റേഡിയത്തിൽ ഉടനീളമുള്ള ആയിരക്കണക്കിന് വീക്ഷണകോണുകളിൽ നിന്ന് ഗെയിം വിജയിക്കുന്ന അവിശ്വസനീയമായ നിമിഷം നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നത് ഇതാദ്യമായാണ് - അല്ലെങ്കിൽ ബ്രേക്കിംഗ് വാർത്തകൾ പുറത്തുവരുമ്പോൾ നിങ്ങൾ അവിടെ ഉണ്ടെന്ന് അനുഭവപ്പെടുന്നു.
തൽസമയം സ്‌നാപ്പുകൾ പങ്കിടുന്നതിലൂടെയും വൈവിധ്യമാർന്ന വീക്ഷണങ്ങൾ നൽകുന്നതിലൂടെയും ഞങ്ങളുടെ കമ്മ്യൂണിറ്റി ഇത് സാധ്യമാക്കുന്നു - ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് എല്ലായിടത്തുമുള്ള Snapchatters ന് വലിയ നന്ദി!
ന്യൂയോർക്ക്, ലോസ് ഏഞ്ചലസ് ലൈവ് സ്റ്റോറികളിൽ ഞങ്ങൾ ഇന്ന് സ്റ്റോറി എക്സ്പ്ലോറർ ആരംഭിക്കുകയാണ് - ഈ സാങ്കേതികവിദ്യ കൂടുതൽ സ്റ്റോറികളിൽ ഉടൻ നടപ്പാക്കാനുള്ള പദ്ധതികളുമുണ്ട്!