ഈ ദിവസം Snapchat ന് ഒരു വലിയ മാറ്റം അടയാളപ്പെടുത്തുന്നു - ഒരു Snap അല്ലെങ്കിൽ സ്റ്റോറി കാണുന്നതിന് നിങ്ങൾ ഇനിമുതൽ സ്ക്രീൻ അമർത്തിപ്പിടിക്കേണ്ടതില്ല - പകരം, കാണാനായി ടാപ്പ് ചെയ്താൽ മതി! നിരവധി നൂറ് സെക്കൻഡ് സ്റ്റോറികൾ കാണുമ്പോൾ ക്ഷീണിച്ച തള്ളവിരലുകൾ ഇനിയില്ല എന്നാണ് ഇതിനർത്ഥം… കൂടാതെ കുറച്ചു കാലമായി Snapchatting നടത്തുന്ന ആർക്കും അൽപ്പം പരിചയവും ലഭിക്കും. നിങ്ങൾ ഇത് ഇഷ്ടപ്പെടും എന്നാണ് ഞങ്ങൾ കരുതുന്നത്!
സുഹൃത്തുക്കളെ സൃഷ്ടിക്കാൻ ഏതാനും ചില പുതിയ മാർഗ്ഗങ്ങളുമുണ്ട് - Add Nearby ഉൾപ്പടെ. നിങ്ങൾ എല്ലാവരും ഒരുമിച്ച് ഹാംഗൗട്ട് ചെയ്യുമ്പോൾ ഒരു കൂട്ടം സുഹൃത്തുക്കളെ ചേർക്കാനുള്ള ഒരു വേഗമാർന്ന മാർഗമാണിത്. എല്ലാവരും Add Nearby തുറക്കുകയാണെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കളുടെ ഒരു പട്ടിക സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ചേർക്കാനായി ടാപ്പ് ചെയ്യുക.
Snapcodes കൾക്ക് ഗൗരവമായ ഒരു അപ്ഗ്രേഡ് ലഭിച്ചു :) നിങ്ങളുടെ Snapcode ന്റെ മധ്യഭാഗത്തേക്ക് നിങ്ങൾക്ക് ഒരു സെൽഫി ചേർക്കാൻ കഴിയും. അതുവഴി നിങ്ങൾ Snapchat ൽ സുഹൃത്തുക്കളെ ചേർക്കുമ്പോൾ അവർക്ക് നിങ്ങളെ തിരിച്ചറിയുന്നത് എളുപ്പമാണ്. നിങ്ങൾ മറ്റൊരു ആപ്പിൽ Snapcode കണ്ടാൽ ഒരു സ്ക്രീൻഷോട്ട് എടുക്കുക. സുഹൃത്തുക്കളെ ചേർക്കുക എന്നത് വഴി നിങ്ങൾക്ക് സ്ക്രീൻഷോട്ട് എടുത്ത Snapcodes ചേർക്കാൻ കഴിയും.
അവസാനമായി പറയുന്നുവെങ്കിലും പ്രധാനപ്പെട്ട ഒരു കാര്യം, Snapchat സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ അടുത്തിടെ രണ്ട്-ഘടക പ്രാമാണീകരണം നടപ്പാക്കിയെന്നതാണ്. നിങ്ങൾ ഇത് പ്രവർത്തനക്ഷമമാക്കിയാൽ, മോശം ആളുകൾ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ അവർക്ക് ഏറെ ബുദ്ധിമുട്ടായിരിക്കും.